Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടിയെ കണ്ടു, കെട്ടിപിടിച്ച് ഉമ്മ വെച്ചു, അദ്ദേഹം തന്നതാണ് ഇതൊക്കെ'; ആഗ്രഹം സാധിച്ച് കത്രീനാമ്മ

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു യുട്യൂബറായ ജോബി ചുവന്നമണ്ണ കത്രീനാമ്മയെന്ന 94 കാരിയുടെ ഒരു വലിയ ആഗ്രഹം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. മരിക്കുന്നതിന് മുൻപ് തനിക്ക് ഒരിക്കലെങ്കിലും മമ്മൂട്ടിയെ കാണണം ,ഒരു ഉമ്മ കൊടുക്കണം' എന്നായിരുന്നു വീഡിയോയിൽ തൃശൂർകാരിയായ കത്രീനാമ്മ പറഞ്ഞ വാക്കുകൾ. ഇപ്പോഴിതാ കത്രീനാമ്മയുടെ ആ ആഗ്രഹം സാധിച്ച് കൊടുത്തിരിക്കുകയാണ് മമ്മൂട്ടി. ജോബി ചുവന്നമണ്ണ് തന്നെയാണ് ഇക്കാര്യം യുട്യൂബ് വീഡിയോയിലൂടെ പങ്കുവെച്ചത്.

'മമ്മൂട്ടിയ കാണൽ നടക്കില്ലെന്നാണ് എന്നോട് പലരും പറഞ്ഞത്. പക്ഷേ ഞാൻ പറഞ്ഞു, അദ്ദേഹം ദുബായിൽ ആണെങ്കിലും ഞാൻ പോയി കാണും, എനിക്ക് വിരോധമില്ലെന്ന്. എനിക്ക് ഇഷ്ടമാണ്, അത്ര ഇഷ്ടമാണ്. എന്റെ വീട്ടിലേക്ക് വരുവൊന്നും വേണ്ട, എവിടാണെന്ന് വെച്ചാൽ ഞാൻ പോയി കണ്ടോളാം. എന്റെ ആശയാണ് എന്റെ മോനെ കാണണമെന്ന്. എന്നും എനിക്ക് മമ്മൂട്ടിയോട് സ്നേഹമാണ്. 7ാം തീയതി മമ്മൂട്ടിയുടെ ജൻമദിനമായിരുന്നു. ഞാൻ അരമണിക്കൂർ മുട്ടുമ്മൽ നിന്ന് പ്രാർത്ഥിച്ചു', എന്നായിരുന്നു ആദ്യ വീഡിയോയിൽ കത്രീനാമ്മ പറഞ്ഞത്.

mammootty-kathreenamma

ചിത്രം കടപ്പാട്-ജോബി ചുവന്നമണ്ണ

വീഡിയോ വൈറലായതോടെ കത്രീനാമ്മയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി തന്നെ ലൊക്കേഷനിലേക്ക് കത്രീനാമ്മയുമായി പോകാൻ വിളിക്കുകയായിരുന്നുവെന്ന് ജോബി പുതിയ വീഡിയോയിൽ പറഞ്ഞത്. ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയാണ് കത്രീനാമ്മ അദ്ദേഹത്തെ കണ്ടതെന്നും ജോബി പറയുന്നു.

ജോബിയുടെ വാക്കുകൾ ഇങ്ങനെ-'ഇന്ന് വളരെ സന്തോഷം നിറഞ്ഞ ദിവസമാണ്, മഹാനടൻ മമ്മൂട്ടി വിളിച്ചു, കത്രീനാമ്മയുമായി പോകണം എന്ന് പറഞ്ഞു.അങ്ങോട്ട് ഞാൻ പോകുകയാണ്',എന്നാണ് ജോബി പറഞ്ഞത്. തുടർന്ന് മമ്മൂട്ടിയെ കാണാൻ ഒരുങ്ങി വന്ന കത്രീനാമ്മയുടെ വീഡിയോയും ജോബി പങ്കിട്ടു. പണിയെടുക്കുന്നതിനിടയിൽ ഓടി തയ്യാറായി വന്നതാണ് എന്റെ മോനെ കാണാൻ എന്നാണ് കത്രീനാമ്മ പറയുന്നുത്.

ഒടുവിൽ മമ്മൂട്ടിയെ കണ്ടതിന് ശേഷമുള്ള വീഡിയോയും ജോബി പങ്കുവെച്ചിട്ടുണ്ട്. അങ്ങനെ ആ ആഗ്രഹം സാധിച്ചു എന്നാണ് കത്രീനാമ്മ പറയുന്നത്.' ഈ ലോകത്തുള്ള എന്റെ ആഗ്രഹം സാധിച്ചു, കണ്ടു, ഉമ്മ മുത്തി, എനിക്ക് അത്യാവശ്യമുള്ള വസ്ത്രങ്ങൾ തന്നു,ഓണക്കോടി തന്നു, കൈ നിറയെ കാശ് തന്നു, സന്തോഷമായി ,കെട്ടിപിടിച്ച് ഉമ്മ വെച്ചു, ഇപ്പോൾ സന്തോഷം', കത്രീനാമ്മ പറഞ്ഞു. കോൺക്രീറ്റ് പണിക്ക് പോയി സ്വന്തമായി ജീവിതം നോക്കുകയാണ് അമ്മയെന്ന് ജോബി വീഡിയോയിൽ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+