Get Updates
Get notified of breaking news, exclusive insights, and must-see stories!

നവ്യയുടെ യാത്ര ഇനി അത്യാഡംബര ബിഎംഡബ്ല്യു എസ്യുവി എക്‌സ് 7 ല്‍; വിലയെത്രയെന്ന് കേട്ടോ..!?

മലയാള സിനിമയിലെ മുന്‍നിര നായിക നടിയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഈ സ്ഥാനത്തേക്ക് എത്തിപ്പെട്ട നടിയാണ് നവ്യ നായര്‍. 2001 ല്‍ ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നവ്യ തന്റെ നാലാമത്തെ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ളം സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. 2000 ത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ മലയാള സിനിമയിലേക്കെത്തിയ ഒരുപിടി യുവനായികമാരില്‍ ഒരാളായിരുന്നു നവ്യയും.

കാവ്യ മാധവന്‍, ഭാവന, മീര ജാസ്മിന്‍ എന്നിവര്‍ക്കൊപ്പം അക്കാലത്തെ മുന്‍നിര നായികയായി തിളങ്ങാനും നവ്യക്ക് സാധിച്ചു. പത്ത് വര്‍ഷത്തോളം തെന്നിന്ത്യന്‍ സിനിമയിലാകെ സജീവമായിരുന്ന നവ്യ വിവാഹശേഷം അഭിനയരംഗത്ത് നിന്ന് താല്‍ക്കാലിക ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം. ഒരുത്തീ, ജാനകീ ജാനെ എന്നിവയായിരുന്നു താരത്തിന്റെ തിരിച്ചുവരവ് ചിത്രങ്ങള്‍.

Navya Nair

'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി'യില്‍ അഭിനയിക്കുകയാണ് നവ്യ ഇപ്പോള്‍. മിനി സ്‌ക്രീന്‍ റിയാലിറ്റി ഷോയിലും സ്‌റ്റേജ് പരിപാടികളിലും സജീവ സാന്നിധ്യമായ നവ്യ നായര്‍ തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിപ്പിക്കുന്ന ഒരു അപ്‌ഡേറ്റുമായാണ് താരം എത്തിയിരിക്കുന്നത്.

അത്യാധുനിക ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ കരുത്തന്‍ എസ്യുവി എക്‌സ് 7 സ്വന്തമാക്കിയിരിക്കുകയാണ് നവ്യനായര്‍. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നവ്യ പുതിയ ആഡംബര എസ്‌യുവി സ്വന്തമാക്കിയത്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നാണ് എക്‌സ് 7. ഇതിന്റെ 40 ഐ എന്ന പെട്രോള്‍ മോഡലാണ് താരം ഗാരേജില്‍ എത്തിച്ചിരിക്കുന്നത്.

ഏകദേശം 1.30 കോടി രൂപയാണ് ബിഎംഡബ്ല്യു എസ്യുവി എക്‌സ് 7 ന്റെ എക്‌സ്‌ഷോറൂം വില. മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 381 പിഎസ് കരുത്തും 520 എന്‍എം ടോര്‍ക്കുമാണ് ഉള്ളത്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ബിഎംഡബ്ല്യു എസ്യുവി എക്‌സ് 7ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.8 സെക്കന്‍ഡ് മാത്രം മതി.

വലിയ കിഡ്‌നി ഗ്രില്ലുകളും ചെറിയ എല്‍ഇഡി ഹെഡ്‌ലാംപും മസ്‌കുലര്‍ ലുക്ക് നല്‍കുന്ന ബോണറ്റും വീല്‍ ആര്‍ച്ചുകളുമാണ് മുന്നിലെ ആകര്‍ഷണം. 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍ഡ് ഡിസ്‌പ്ലെ, 14.9 ഹൈറെസലൂഷന്‍ കണ്‍ട്രോള്‍ ഡിസ്‌പ്ലെ എന്നിവയാണ് കാറിനുള്ളിലെ മാറ്റ് കൂട്ടുന്നത്. അഞ്ച് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രീ പീസ് ഗ്ലാസ് പനോരമിക് സണ്‍റൂഫ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര സൗകര്യങ്ങളും ഇതിനുണ്ട്.

തന്റെ കുടുംബത്തിലേക്ക് ഒരു പുതിയൊരാളെ കൂടി സ്വാഗതം ചെയ്യുകയാണ് എന്നും ഈ പ്രത്യേക നിമിഷത്തിലേക്കുള്ള യാത്ര അവിശ്വസനീയമായിരുന്നു എന്നും താരം പറയുന്നു. നിരവധി പേരാണ് താരത്തിനു ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+