നടി പാർവതി കൃഷ്ണ 86 കിലോയില്‍ നിന്നും ഭാരം കുറച്ചത് 57 കിലോയിലേക്ക്: രഹസ്യം വെളിപ്പെടുത്തി താരം
ശരീര ഭാരം കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടിയും ടിവി അവതാരകയുമായ പാർവതി കൃഷ്ണ. ഗർഭിണിയായതോടെ താരത്തിന്റെ ശരീര ഭാരം 86 കിലോയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ചിട്ടയായ ആഹാരശീലത്തിലൂടേയും വ്യായമാത്തിലൂടേയും 57 കിലോ എന്നതിലേക്ക് തന്റെ ഭാരത്തെ എത്തിച്ചിരിക്കുകയാണ് പാർവതി. ഇതിന് വേണ്ടി എന്തൊക്കെ പ്രവർത്തികളാണ് താന്‍ ചെയ്തതെന്നാണ് താരം ഇവിടെ വെളിപ്പെടുത്തുന്നത്.
ഇതിന് മുമ്പ് ജീവിതത്തിലൊരിക്കലും താൻ 59 കിലോ ഭാരത്തിന് മുകളില്‍ പോയിട്ടില്ലെന്നാണ് പാർവതി പറയുന്നത്. എന്നിരുന്നാലും, ഗർഭാവസ്ഥയിൽ ശരീരഭാരം വർദ്ധിക്കുകയും 86 കിലോയിൽ എത്തുകയും ചെയ്തു. പിന്നീട് അപാരമായ നിശ്ചയദാർഢ്യത്തോടെയാണ് താരം തന്റെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിച്ചത്. കുഞ്ഞിനെ മുലയൂട്ടുന്നതിനാൽ തന്നെ യാത്ര ദുഷ്‌കരമായിരുന്നുവെന്നാണ് താരം വ്യക്തമാക്കുന്നത്.

കാർബോഹൈഡ്രേറ്റ് പൂർണ്ണമായും കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഒരാളെ സഹായിക്കില്ലെന്നാണ് പാർവതിയുടെ അഭിപ്രായം. ഒരാൾക്ക് അവർക്കിഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാൽ ഇത് പരിമിതമായ അളവിൽ മാത്രമായിരിക്കണമെന്നാണ് പ്രധാനപ്പെട്ടത്. പ്രിയപ്പെട്ട ഭക്ഷണം വെട്ടിക്കുറയ്ക്കുന്നത് ആളുകളെ മാനസിക ബുദ്ധിമുട്ടിലേക്ക് നയിച്ചേക്കാം. അത് പ്രതികൂല ഫലമുണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
രാവിലെ 8 മണിക്ക് 6 കുതിർത്ത ബദാം, 9 മണിക്ക് പ്രഭാതഭക്ഷണം (ഏതെങ്കിലും ദക്ഷിണേന്ത്യൻ ഭക്ഷണം), 11 മണിക്ക് ജ്യൂസ് അല്ലെങ്കില്‍ ഫ്രൂട്ട്സുകള്‍, ഒരുമണിക്ക്
ബ്രൗൺ റൈസ് അല്ലെങ്കിൽ ചപ്പാത്തി, സാലഡ്, വെജ് അല്ലെങ്കിൽ നോൺ വെജ് കറി ചേർത്തുള്ള ഉച്ചഭക്ഷം. രാത്രി 8 മണിക്ക് മുമ്പ് അത്താഴം (ചപ്പാത്തി) എന്നതായിരുന്നു താരത്തിന്റെ ഭക്ഷണ രീതി.
രാത്രി എട്ട് മണിക്ക് ശേഷം ഒരു തരത്തിലുള്ള ഭക്ഷണവും കഴിക്കില്ല. വൈകുന്നേരം സ്നാക്സും ഒഴിവാക്കി. ചില സമയത്തൊക്കെ തണ്ണിമത്തന്‍ കഴിക്കും. ശരീരഭാരം കുറയ്ക്കുമ്പോൾ എണ്ണയും മധുരപലഹാരങ്ങളും കുറയ്ക്കേണ്ടത് പ്രധാനമാണെന്നും പാർവതി പറയുന്നു. ഏറ്റവും പ്രധാനം നേരത്തെ അത്താഴം കഴിക്കുന്നതും നിർബന്ധമാണെന്നും പാർവതി ആവർത്തിക്കുന്നു.
എന്തെങ്കിലും കഴിക്കാനുള്ള ആഗ്രഹം ഉള്ളപ്പോൾ തണ്ണിമത്തൻ കഴിച്ച് വിഷപ്പ് അടക്കും. ഭക്ഷണത്തിനൊപ്പം, വ്യായാമവും വളരെ പ്രധാനമാണ്. ഒരു ദിവസം കുറഞ്ഞത് 10,000 അടിയെങ്കിലും നടക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇടയ്ക്ക് ഹാർഡ്‌കോർ വർക്കൗട്ടുകൾ ചെയ്യാറുണ്ടെന്നും അവർ വെളിപ്പെടുത്തി.
'വിമർശനങ്ങളിലും ബോഡി ഷെയ്മിംഗ് കമന്റുകളിലും സംഘടപ്പെടാന്‍ പാടില്ല. ലക്ഷ്യം നേടണമെന്ന് നിങ്ങൾ ദൃഢനിശ്ചയം ചെയ്യണം. നിങ്ങൾ ശക്തനല്ലെങ്കിൽ എല്ലാ ശ്രമങ്ങളും പാഴാകും. ആരെങ്കിലും നിങ്ങളെ നാണം കെടുത്തിയതുകൊണ്ടല്ല, നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങൂ,' പാർവതി പറഞ്ഞു.












Click it and Unblock the Notifications