കീശ കാലിയായില്ല, സഹായിച്ചത് എഐ! യുവാവ് മൂന്ന് മാസം കൊണ്ട് കുറച്ചത് 11 കിലോ; സംഭവം ഇങ്ങനെ
അമിതഭാരം കൊണ്ട് കഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. എങ്ങനെയെങ്കിലും ഭാരം കുറച്ചാൽ മതി എന്ന ആഗ്രഹം കൊണ്ട് പലവഴികളും പരീക്ഷിച്ച്, കീശ കാലിയായവരും ഉണ്ട്. പ്രത്യേക ഡയറ്റ് പിന്തുടർന്നും ജിമ്മിൽ പോയും മറ്റ് ചികിത്സകൾ നടത്തിയുമൊക്കെ ഭാരം കുറയ്ക്കാൻ
നോക്കുന്ന ആളുകൾക്ക് സന്തോഷമാകുന്ന കാര്യമാണ് ഇനി പറയാൻ പോകുന്നത്.
ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് എല്ലായിടത്തേയും ചർച്ചാ വിഷയം എന്ന് അറിയാമല്ലോ. പലവിധത്തിലുള്ള ഉപകാരങ്ങളാണ് എഐ കൊണ്ട് ഉള്ളത്. വരുംകാലത്ത് എല്ലാമേഖലയിലും ഐഐയുടെ ആധിപത്യം ആയിരിക്കുമോ എന്ന ഭയവും ആളുകൾക്ക ഉണ്ട്.

എന്തായാലും ഇനി പറയാൻ പോകുന്ന സംഭവത്തിലെ താരം എഐ തന്നെയാണ്. എഐയുടെ സഹയാത്തോടെ മൂന്ന് മാസം കൊണ്ട് 11 കിലോയാണ് ഒരാൾ കുറച്ചത് എന്നാണ് പറയുന്നത്. ചാറ്റ് ജിപിടി തയ്യാറാക്കിയ ഡയറ്റ് പ്ലാനാണ് ഇദ്ദേഹം പിന്തുടർന്നത്.
ബിസിനസ് ഇൻസൈഡർ പറയുന്നതനുസരിച്ച്, ഗ്രെഗിന് തുടക്കത്തിൽ എഐയുടെ സഹായം സ്വീകരിക്കുന്നതിൽ സംശയമുണ്ടായിരുന്നുവെങ്കിലും ക്രമേണ പിന്തുടരാൻ തുടങ്ങി. ഓടാനുള്ള നിർദ്ദേശം എഐയാണ് നൽകിയത്. അത് സാവധാനത്തിലും സ്ഥിരതയോടെയും പിന്തുർന്ന്, അമിതമായ ആയാസമില്ലാതെ പതിയെ ശ്രദ്ധ കേന്ദ്രീകരിച്ച് റണ്ണിംഗ് പ്ലാൻ എങ്ങനെ രൂപപ്പെടുത്തിയെന്ന് ഗ്രെഗ് മനസ്സിലാക്കി.
ഗ്രെഗ് ഇപ്പോൾ ഓട്ടം തന്റെ ശീലമാക്കിയിരിക്കുന്നു, ശരീരഭാരം കുറയ്ക്കുന്നതിനു പുറമേ, ഫിറ്റ്‌നസും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താനും തനിക്ക് കഴിഞ്ഞുവെന്ന് ആണ് ഇദ്ദേഹം പറയുന്നത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഒരു സുസ്ഥിരവും പ്രായോഗികവുമായ ഒരു പദ്ധതിയാണ് എഐ തയ്യാറാക്കിയത്. അത് ഗ്രെഗിന് ബോറടിക്കാതെയും ക്ഷീണിക്കാതെയും എളുപ്പത്തിൽ പിന്തുടരാൻ സാധിച്ചു. ഫിറ്റ്നസ് ദിനചര്യയ്ക്ക് പുറമേ, ഗ്രെഗിനായി ഒരു ഡയറ്റ് പ്ലാനും എഐ വികസിപ്പിച്ചെടുത്തു.
അതിൽ രുചികരവും എന്നാൽ പോഷണം ഉള്ളതുമായ ഭക്ഷണം ഉൾപ്പെടുന്നു. ഗ്രെഗ് കഠിനമായ വർക്കൗട്ടുകളിൽ ഏർപ്പെട്ടിരുന്നതിനാൽ, ചാറ്റ്ജിപിടി അദ്ദേഹത്തിന് സമീകൃത ഭക്ഷണത്തെക്കുറിച്ച് ഉപദേശം നൽകി. സോഫ്‌റ്റ്വെയറിലെ ഒരു ഓൺലൈൻ ബ്ലോഗിൽ നിന്ന് വ്യക്തിഗത ഉപദേശവും വെർച്വൽ കോച്ചിംഗും അദ്ദേഹത്തിന് ലഭിച്ചു.
എന്തായാലും എഐയുടെ സഹയാത്തോടെയാണ് താൻ ഭാരം കുറച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഇത് ഒരു പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്‌നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.












Click it and Unblock the Notifications