ചെട്ടിനാട് ചിക്കന്‍, പൊടി ഇഡലി, ചിക്കന്‍ 65; എയര്‍ ഇന്ത്യ ഇത് എന്തുഭാവിച്ചാണ്; പുതിയ ഭക്ഷണ മെനു
പുതിയ ഭക്ഷണ മെനുവുമായി എയര്‍ ഇന്ത്യ. ചിക്കന്‍ 65, ഗ്രില്‍ ചെയ്ത പെസ്റ്റോ ചിക്കന്‍ സാന്‍ഡ്വിച്ച്, ബ്ലൂബെറി വാനില പേസ്ട്രി തുടങ്ങി ഗംഭീര ഇനങ്ങളാണ് മെനുവിലുള്ളത്. എയർ ഇന്ത്യയുടെ പുതിയ മെനുവിലെ ചില ഇനങ്ങൾ മാത്രമാണ് ഇവ. ഒക്ടോബർ ഒന്നിനാണ് മെനു അവതരിപ്പിച്ചത്. ആഭ്യന്തര സര്‍വീസുകളിലാണ് പുതിയ ഭക്ഷണങ്ങള്‍ ലഭിക്കുക.
ഒക്ടോബര്‍ 1നാണ് എയര്‍ ഇന്ത്യ മെനു പരിഷ്‌കരണം പ്രസിദ്ധീകരിച്ചത്.നഷ്‌ടത്തിലായ വിമാനക്കമ്പനികൾ തങ്ങളുടെ സേവനങ്ങൾ പരിഷ്‌കരിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ പരമ്പരയിലെ ഏറ്റവും പുതിയ നടപടിയാണ് ഭക്ഷണമെനുവിലെ മാറ്റം.

സർവീസുകൾ നവീകരിക്കാനും വിപണി വിഹിതം വർധിപ്പിക്കാനും എയർ ഇന്ത്യ ശ്രമങ്ങൾ നടത്തിവരികയാണ്. പുതിയ മെനുവിൽ രുചികരമായ ഭക്ഷണങ്ങളാണ് ഉള്ളത്. ട്രെൻഡി അപ്പെറ്റൈസറുകൾ, ഡെസേർട്ടുകൾ എന്നിവയുടെ ശേഖരം ഇന്ത്യയുടെ പ്രാദേശികമായ രുചിയുടെ സ്വാധീനമാണ് ഉള്ളതെന്ന് എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഭാരം 150 കിലോ, വയസ്സ് 23..ജോലി 'പോലീസ്'; ഒടുവില്‍ കയ്യോടെ പൊക്കി ഒറിജിനല്‍ പോലീസ്

ചിക്കന്‍ സോസേജ്, ഷുഗര്‍ ഫ്രീ ഡാര്‍ക്ക് ചോക്ലേറ്റ്, ആലു പറാത്ത, പൊടി ഇഡ്ഡലി, ചെട്ടിനാട് ചിക്കന്‍, മീന്‍ കറി, ഗ്രില്‍ഡ് പെസ്റ്റോ ചിക്കന്‍ .
ചിക്കൻ സോസേജ്, ചിക്കൻ 65, സാന്‍വിച്ച്, ഓട്‌സ് മഫിന്‍ തുടങ്ങിയവയാണ് ബിസിനസ് ക്ലാസ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്ന ചില വിഭവങ്ങൾ

എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ചീസ് മഷ്‌റൂം ഓംലെറ്റ്, ഡ്രൈ ജീര ആലു വെഡ്ജ്‌സ്, ചോളം, വെജിറ്റബിള്‍ ബിരിയാണി, മലബാര്‍ ചിക്കന്‍ കറി, വെജിറ്റബിള്‍ ഫ്രൈഡ് നൂഡില്‍സ്, ചില്ലി ചിക്കന്‍, ബ്ലൂബെറി വാനില പേസ്ട്രി, എന്നിവയും ആസ്വദിക്കാം.

"ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകി യാത്രക്കാർ രുചികരമായ ഭക്ഷണം ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ മെനു ചോയ്‌സുകൾ തയ്യാറാക്കിയത്. ആഭ്യന്തര റൂട്ടുകളിൽ ഈ പുതിയ മെനു പുറത്തിറക്കുന്നതിൽ ഞങ്ങൾ വളരേയേറെ ആവേശഭരിതരാണ്, കൂടാതെ ഈ മെനു അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിുന്നതിന് വേണ്ടിയിട്ടുഴ്ഴ കഠിനാധ്വാനത്തിലാണ് ഞങ്ങൾ. ," എയർ ഇന്ത്യയുടെ ഇൻഫ്‌ളൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ പിടിഐയോട് പറഞ്ഞു.












Click it and Unblock the Notifications