എയര്‍ ഇന്ത്യയില്‍ ഓഫീസറാവാം ഉടന്‍ അപേക്ഷിക്കൂ...
ബിരുദദാരികള്‍ക്ക് എയര്‍ ഇന്ത്യയില്‍ അവസരം. കാബിന്‍ ക്ര്യു ഷെഡ്യൂളിങ് ഓഫീസര്‍ തസ്തികയിലാണ് ഒഴിവുകളുള്ളത്. ആകെ ഏഴ് ഒഴിവുകളാണുളളത്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം.
ഫ്‌ളൈറ്റ് സേഫ്ടിയിലോ ഏതെങ്കിലും എയര്‍ലൈന്‍സിന്റെ ഐടി വിഭാഗത്തിലോ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷകരില്‍ ബിരുദവിഷയങ്ങളില്‍ കംപ്യുട്ടര്‍ സയന്‍സ് ബിരുദമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും. 35 വയസ്സിനു താഴെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുളളവര്‍ സപ്തംബര്‍ ഒന്‍പതിനു മുമ്പായി അധികൃതരുമായി ബന്ധപ്പെടണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യുവും മെഡിക്കല്‍ പരിശോധനയും ഉണ്ടായിരിക്കും. കൊച്ചിയിലായിരിക്കും നിയമനം. വിവരങ്ങള്‍ക്ക്-http://goo.gl/UjGoqH


Click it and Unblock the Notifications