വിവാഹമോചനവാര്‍ത്തകള്‍ വെറും കിംവദന്തിയോ? വലിയ സൂചന നല്‍കി ഐശ്വര്യ, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ബോളിവുഡ് താരദമ്പതിമാരില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. 2007 ലായിരുന്നു ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍ വിവാഹം. ആരാധ്യ എന്നൊരു മകളും ദമ്പതികള്‍ക്കുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐശ്വര്യയും അഭിഷേകും വിവാഹ മോചനത്തിലേക്ക് കടക്കുകയാണ് എന്നും ഇതിനോടകം വിവാഹമോചിതരായി എന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
പൊതുചടങ്ങുകളിലെ ഇവരുടെ പെരുമാറ്റവും മറ്റുമായിരുന്നു ഈ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനം. ഇരുവരും ഇത്തരം അഭ്യൂഹങ്ങളില്‍ ഔദ്യോഗികമായി പ്രതികരിക്കാതിരുന്നതും ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായി. എന്നാല്‍ ഇപ്പോഴിതാ അഭിഷേകുമായുള്ള ബന്ധത്തെ സംബന്ധിച്ച വാര്‍ത്തകളെ പരോക്ഷമായി അഭിസംബോധന ചെയ്തിരിക്കുകയാണ് ഐശ്വര്യ റായ് ബച്ചന്‍.

മകള്‍ ആരാധ്യ ബച്ചനൊപ്പം ഐശ്വര്യ അടുത്തിടെ പാരീസില്‍ പോയിരുന്നു. 2024 ലെ ലോറിയല്‍ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനായിരുന്നു ഐശ്വര്യപ പാരീസില്‍ എത്തിയത്. ഇതില്‍ താരം പ്രത്യക്ഷപ്പെട്ട വീഡിയോകളില്‍ നിന്ന് ഐശ്വര്യ കൈയില്‍ തന്റെ വിവാഹ മോതിരം അണിഞ്ഞിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. സമീപകാല പൊതു പരിപാടികളില്‍ വിവാഹ മോതിരമില്ലാതെയായിരുന്നു താരം എത്തിയിരുന്നത്.
ഇതായിരുന്നു വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്. എന്നാല്‍ ഏറ്റവും ഒടുവിലായി താരം പങ്കെടുത്ത പൊതുപരിപാടിയില്‍ താരം മോതിരം ധരിച്ചിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വരാനിരിക്കുന്ന ഫാഷന്‍ ഷോയ്ക്ക് മുന്നോടിയായി ഐശ്വര്യ ടീമിനെ കണ്ടുമുട്ടിയപ്പോള്‍ വലതു കൈയിലെ മോതിരവിരലില്‍ ഒരു മോതിരം ധരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
അഭിഷേക് നല്‍കിയ മോതിരം ഐശ്വര്യയുടെ വിവാഹമോതിരമാണോ എന്നത് സംബന്ധിച്ച് വ്യക്തതയൊന്നുമില്ലെങ്കിലും പാരീസ് ഫാഷന്‍ വീക്കില്‍ വിവാഹ മോതിരവുമായി ഐശ്വര്യ റായ് തിരിച്ചെത്തി എന്നാണ് റെഡ്ഡിറ്റില്‍ പലരും പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇത് വിവാഹ മോതിരമല്ലെന്നും പരമ്പരാഗത-സാംസ്‌കാരിക മോതിരം മാത്രമാണ് എന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏതായാലും ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഐശ്വര്യ റായ് - അഭിഷേക് ബച്ചന്‍ വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ്. ജൂലൈ 12 ന് മുംബൈയില്‍ വെച്ച് നടന്ന അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും താരനിബിഡമായ വിവാഹത്തിന് അഭിഷേകും ഐശ്വര്യയും വെവ്വേറെയായാണ് എത്തിയരുന്നത്. ഇതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
അതിനിടെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അഭിഷേക് ബച്ചന്‍ ഐശ്വര്യയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങളോട് പ്രതികരിച്ചിരുന്നു. പലകാര്യങ്ങളും അതിരുവിടുന്നുണ്ടെന്നും താനിപ്പോഴും വിവാഹിതനാണ് എന്നും അഭിഷേക് പറഞ്ഞിരുന്നു. തങ്ങള്‍ സെലിബ്രിറ്റികളാണ് എന്നതിനാല്‍ തന്നെ ഇത്തരം ഊതിപ്പെരുപ്പിച്ച കഥകള്‍ വരും എന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications