രാധിക രണ്ട് തവണ കേക്ക് കൊടുത്തിട്ടും ആകാശ് അംബാനി കഴിച്ചില്ല! 3 മാസത്തിനുള്ളിൽ എന്താണ് സംഭവിച്ചത്?
ലോകം മൊത്തം ആഘോഷമാക്കിയ വിവാഹമാണ് മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റേയും. മാസങ്ങളോളം നീണ്ടുനിന്ന ആഘോഷമായിരുന്നു. ഇപ്പോൾ മറ്റാെരു ആഘോഷം കൂടി വന്നെത്തിയിരിക്കുകയാണ്. അംബാനിയുടെ മരുമകൾ രാധിക മർച്ചന്റിന്റെ വിവാഹം. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാൾ കുടുംബം ആഘോഷമാക്കി.
ബുധനാഴ്ച രാത്രി ആന്റിലിയയിൽ ആണ് രാധികയുടെ 30ാം ജന്മദിനം ആഘോഷിച്ചത്. അനന്യ പാണ്ഡേ, സുഹാന ഖാൻ, ഓറി, രൺവീർ സിംഗ്. അർജുൻ കപൂർ, ജാൻവി കപൂർ എന്നിവരൊക്കെ ആഘോഷത്തനെത്തിയിരുന്നു. രാധികയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പിറന്നാളിന് രാധിക സിൽക്ക് വൈറ്റ് ഹാൾട്ടർ ടോപ്പും ചുവന്ന പാവടയുമാണ് ധരിച്ചത്. പാർട്ടിയിൽ അംബാനി കുടുംബം, രാധികയുടെ മാതാപിതാക്കൾ, സഹോദരി അഞ്ജലി മർച്ചന്റ് എന്നിവരും പങ്കെടുത്തു.

ചുവന്ന നിറത്തിലുള്ള കേക്കാണ് തയ്യാറാക്കിയിരുന്നത്. രാധിക കേക്ക് മുറിക്കുന്നതും കേക്ക് എല്ലാവർക്കും നൽകുന്നതും കാണാം. ആനന്ദ് അംബാനിക്ക് ഉൾപ്പെടെ കേക്ക് നൽകുന്നുണ്ട്. എന്നാൽ ആകാശ് അംബാനിക്ക് നേരെ കേക്ക് എടുത്ത് രാധിക പോയെങ്കിലും ആകാശ് അംബാനി അത് കഴിച്ചില്ല. മുകേഷ് അംബാനിയും നിത അംബാനിയും കേക്ക് കഴിച്ചെങ്കിലും ആകാശ് കഴിക്കാതിരിക്കുകയായിരുന്നു. രണ്ട് തവണയാണ് കേക്കുമായി രാധിക ആകാശിന്റെ അടുത്ത് ചെന്നത് രണ്ട് തവണയും ആനന്ദ് കേക്ക് കഴിച്ചില്ല.
തന്റെ അടുത്ത് എത്തിയ രാധികയെ കുടുംബത്തില മുതിർന്ന അംഗങ്ങൾക്ക് ആദ്യം കൊടുക്കാൻ നിർദ്ദേഷിക്കുകയായിരുന്നു. ആദ്യം കേക്കുമായി എത്തിയ രാധികയെ കോകില ബെൻ അംബാനിക്ക് കേക്ക് കൊടുക്കാൻ പറഞ്ഞ് അങ്ങോട്ടയച്ചു. തന്റെ അമ്മൂമ്മ പൂർണി ദലാലിനോടും കേക്ക് കഴിക്കാൻ മുന്നോട്ട് വരാൻ പറയുന്നുണ്ട്. പിന്നീട് രാധിക വരുമ്പോഴേക്കു ആകാശ് നടന്നുപോകുന്നത് കാണാം. ആകാശ് കേക്ക് കഴിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഉയരുന്നുണ്ട്.
ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റേയും വിവാഹം 2024 ജൂലായ് 12 നാണ് നടന്നത്. രാധികയും ആനന്ദും ചെറുപ്പം തൊട്ടേ സുഹൃത്തുക്കളായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹം ആഡംബര പൂർവ്വമാണ് നടത്തിയത്. മാസങ്ങളോളം നീണ്ടുനിന്ന വിവാഹത്തിന്റെ ഒരുക്കങ്ങൾക്ക് തന്നെ കോടികളാണ് ചെലവായത്.












Click it and Unblock the Notifications