• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവം

Google Oneindia Malayalam News

ലണ്ടന്‍: കാമുകിമാരെ നമ്മള്‍ എത്രത്തോളം സ്‌നേഹിക്കും. പലര്‍ക്കും പല ഉത്തരമായിരിക്കും പറയാനുണ്ടാവുക. എന്നാല്‍ പകരം വെക്കാനില്ലാത്ത ഒരു പ്രണയത്തിന്റെ കഥയാണ് ഹന്ന ചാന് പറയാനുള്ളത്. രണ്ട് ഭൂഖണ്ഡത്തിലായിരുന്നവര്‍ കണ്ടുമുട്ടിയതും പ്രണയത്തിലായതും, ഇന്ന് പിരിയാനാവാത്ത തരത്തിലാണ് ഇവര്‍ ഉള്ളത്. ഈ യുവതിക്കായി എത്ര പണം വേണമെങ്കിലും യുവാവ് ചെലവാക്കും.

അതിന് ഹന്ന ചാന് പറയാനുള്ളത് അമ്പരപ്പിക്കുന്ന കാരണങ്ങളാണ്. യുവാവ് വേണ്ടത് ഒരേയൊരു കാര്യമാണ്. ഹന്നയില്‍ നിന്ന് ഇത്രത്തോളം കെയര്‍ ലഭിക്കുമെന്ന് യുവാവ് കരുതിയിരുന്നില്ല. ഇരുവരുടെയും പ്രണയത്തിന്റെയും വിശദമായ വിവരങ്ങളിലേക്ക്...

1

image credit: realhannahchan instagram

ഈ യുവാവിന് കാമുകി പറയുന്നത് താനൊരു നിക്ഷേപമാണെന്നാണ്. തന്റെ പങ്കാളി എപ്പോഴും തനിക്ക് വേണ്ട എല്ലാ കാര്യങ്ങളും നല്‍കുന്നവനായിരിക്കണം. അതാണ് യഥാര്‍ഥ പങ്കാളി. എനിക്ക് എല്ലാ കാര്യങ്ങളും വേണം. അങ്ങനെ ഒരാളെയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. എന്റെ വിശ്വാസവുമായി ചേര്‍ന്ന് പോകുന്നയാളാണ് അദ്ദേഹമെന്ന് ഹന്ന ചാന്‍ പറയുന്നു. ഒരു ക്ലയന്റ് വെബ്‌സൈറ്റിലൂടെയാണ് ഹന്ന പങ്കാളിയെ കണ്ടെത്തിയത്. പരസ്പരം സംസാരിച്ചപ്പോള്‍ തന്നെ ഇരുവരും തീവ്ര പ്രണയത്തിലേക്ക് വീഴുകയായിരുന്നു.

2

image credit: realhannahchan instagram

ഈ ബൊക്കെയ്ക്കുള്ളില്‍ പന്ത്രണ്ട് വസ്തുക്കളുണ്ട്: ഇന്റലിജന്റാണെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാംഈ ബൊക്കെയ്ക്കുള്ളില്‍ പന്ത്രണ്ട് വസ്തുക്കളുണ്ട്: ഇന്റലിജന്റാണെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാം

പ്രണയം തലയ്ക്ക് പിടിച്ച 22കാരനായ യുവാവ് കാനഡയില്‍ നിന്ന് നേരെ വിമാനത്തില്‍ കയറി ഹന്ന ചാനെ കാണാന്‍ ലണ്ടനിലെത്തുകയായിരുന്നു. ഇരുവരും കണ്ടുമുട്ടിയതിന് പിന്നാലെ ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്റെ കാമുകന് വേണ്ടിയിരുന്നത് വെറും പിന്തുണ മാത്രമായിരുന്നു. അവന് വേണ്ട കാര്യങ്ങളില്‍ ആശ്വാസവും പിന്തുണയുമായി ഞാന്‍ കൂടെയുണ്ടാവണം. അത് ഞാന്‍ ഭംഗിയായി ചെയ്യുന്നുണ്ട്. എന്നെ അവന്‍ സാമ്പത്തികമായി പിന്തുണയ്ക്കും. എനിക്ക് വേണ്ടി എത്ര പണം മുടക്കാനും കാമുകന്‍ തയ്യാറാണെന്ന് ഹന്ന പറഞ്ഞു.

3

image credit: realhannahchan instagram

തിളച്ചുമറിഞ്ഞ് സമുദ്രം, അഗ്നിപര്‍വത സ്‌ഫോടനമല്ല; ലോകശക്തിയുടെ അട്ടിമറി, ആരാണ് ആ അജ്ഞാതന്‍?തിളച്ചുമറിഞ്ഞ് സമുദ്രം, അഗ്നിപര്‍വത സ്‌ഫോടനമല്ല; ലോകശക്തിയുടെ അട്ടിമറി, ആരാണ് ആ അജ്ഞാതന്‍?

എനിക്ക് അവന്‍ പണം തന്ന് സഹായിക്കും. അവന് ഞാന്‍ സ്‌നേഹം കൊടുത്ത് സഹായിക്കും. അവന് അത് മാത്രം മതി. ജോലിയെടുത്ത് തളര്‍ന്ന് വരുന്ന കാമുകന് ഏറ്റവും ആവശ്യം സ്‌നേഹമാണ്. അവന് ഞാനൊരു സ്മൂത്തി ഉണ്ടാക്കി കൊടുത്താല്‍ ആ ദിവസം സന്തോഷകരമാകും. ഇതെല്ലാം അവന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുമായിരുന്നു. സാധാരണ ഒരു ബന്ധമായിട്ടാണ് ഇത് തുടങ്ങിയത്. പുറത്തുപോവുമ്പോള്‍ മാത്രമായിരുന്നു അവന്‍ പണം ആദ്യം നല്‍കിയിരുന്നത്. പിന്നീട് എല്ലാ കാര്യങ്ങള്‍ക്കും അവന്‍ പണം നല്‍കി തുടങ്ങിയെന്നും ഹന്ന വ്യക്തമാക്കി.

4

image credit: realhannahchan instagram

കുടിച്ച് ബോധമില്ലാതെ യുവതി ലക്ഷങ്ങളുടെ ലേലത്തില്‍ പങ്കെടുത്തു; പിന്നീട് നടന്നത് ഞെട്ടിക്കുന്നത്കുടിച്ച് ബോധമില്ലാതെ യുവതി ലക്ഷങ്ങളുടെ ലേലത്തില്‍ പങ്കെടുത്തു; പിന്നീട് നടന്നത് ഞെട്ടിക്കുന്നത്

എന്റെ നഖങ്ങള്‍ പോളിഷ് ചെയ്യാനും, വീടിന്റെ വാടകയും മറ്റ് ബില്ലുകളും അവനാണ് അടയ്ക്കുന്നത്. എന്റെ കാര്യങ്ങള്‍ ഞാനും ചെയ്യുന്നു. അവനെ ഏത് പ്രതിസന്ധിയിലൂം കൂടെ നിര്‍ത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. എന്റെ കൈയ്യില്‍ നിന്ന് പണം കിട്ടുന്നില്ല എന്നത് അവന് പ്രശ്‌നമേയല്ല. അവന് വേണ്ടത് ഈ സ്‌ട്രെസ്സില്‍ നിന്ന് അവനെ സന്തോഷത്തിലേക്ക് കൊണ്ടുവരാന്‍ പറ്റുന്ന ഒരാളെയാണ്. വീട് നോക്കുന്നത് ഞാനാണ്. അവന്റെ ജോലി പുറത്താണെന്നും ഹന്ന ജാന്‍ വ്യക്തമാക്കി.

English summary
american boyfriend can spent lot of money for his girlfriend, here is the viral reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X