കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലും ലോട്ടറിയില്‍ മലയാളിയുടെ കയ്യൊപ്പ്: 'അടിച്ചത്' 40 കോടിയിലേറെ

4500 ഇന്ത്യന്‍ രൂപയോളമാണ് അഞ്ച് മില്യണ്‍ ഡോളർ സമ്മാനം നല്‍കിയ ടിക്കറ്റിന്റെ വില

Google Oneindia Malayalam News
ddd

തിരുവോണം ബംപർ കേരളത്തിലെ ലോട്ടറി പേമിക്കള്‍ക്കിടയിലുണ്ടാക്കിയ ഓളം ചില്ലറയൊന്നുമല്ല. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനമായ 25 കോടി രൂപ നല്‍കിയ ഓണം ബംപറോടെ കേരള ലോട്ടറിയുടെ ജനപ്രീതി വർധിച്ചിട്ടുണ്ടെന്നാണ് ലോട്ടറി വകുപ്പ് വ്യക്തമാക്കുന്നത്. ലോട്ടറി എടുക്കുന്നവരുടെ എണ്ണത്തിലും വലിയ തോതിലും വർധനവുണ്ടായി.

കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലും ലോട്ടറി എടുക്കുന്നതിലും അടിക്കുന്നതിലും കേമന്‍മാർ മലയാളികളാണ്. നിരവധി മലയാളികള്‍ക്കാണ് ഇതിനോടകം ബിഗ് ടിക്കറ്റ് ഉള്‍പ്പടേയുള്ള സമ്മാനങ്ങള് ലഭിച്ചത്. ഇപ്പോഴിതാ അമേരിക്കയിലും മലയാളികള്‍ ലോട്ടറിക്ക് പുറകെയാണെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

കേരളത്തിലേയും അമേരിക്കയിലേയും ലോട്ടറികള്‍

കേരളത്തിലേയും അമേരിക്കയിലേയും ലോട്ടറികള്‍

കേരളത്തിലെ ലോട്ടറികളെ അപേക്ഷിച്ച് വന്‍ സമ്മാനതുക ലഭിക്കും എന്നതാണ് അമേരിക്കന്‍ ലോട്ടറികളുടെ പ്രത്യേകത. അതുപോലെ തന്നെ വലിയും കൂടുതലാണ്. ഭീമമായ സമ്മാനത്തുക നല്‍കുന്ന പവർ ബോള്‍, സ്ക്രാച്ച് ആന്‍ഡ് വിന്‍ തുടങ്ങിയ ലോട്ടറികളില്‍ ഭാഗ്യം പരീക്ഷിക്കുന്ന മലയാളികള്‍ ഉള്‍പ്പടേയുള്ളവരുടെ എണ്ണത്തില്‍ അടുത്ത കാലത്ത് വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

മമ്മൂട്ടി 15 ലക്ഷം തന്നെന്നായിരുന്നു പ്രചരണം; പക്ഷെ കിട്ടയത് അത്രമാത്രം: മോളി കണ്ണമാലിയുടെ മകന്‍മമ്മൂട്ടി 15 ലക്ഷം തന്നെന്നായിരുന്നു പ്രചരണം; പക്ഷെ കിട്ടയത് അത്രമാത്രം: മോളി കണ്ണമാലിയുടെ മകന്‍

ഒരു ബില്യണ്‍ ഡോളർ വരെ സമ്മാനം

ഒരു ബില്യണ്‍ ഡോളർ വരെ സമ്മാനം

ഒരു ബില്യണ്‍ ഡോളർ വരെ സമ്മാനം ലഭിച്ചേക്കാവുന്ന പവർ ബോളിന് നേരത്തെ തന്നെ വലിയ ആരാധകരാണുള്ളത്. ഒരു ബില്യണ്‍ ഒന്നാം സമ്മാനത്തിന് പുറമെ ഒട്ടനവധി മറ്റ് സമ്മാനങ്ങളുമുണ്ട്. ലോട്ടറിയെടുക്കുന്നതില്‍ മാത്രമല്ല, വില്‍പ്പനയിലും മലയാളികളുടെ പങ്കാളിത്തം അമേരിക്കയിലുണ്ട്. നിരവധി സ്ഥലങ്ങളില്‍ മലയാളികള്‍ ലോട്ടറി വില്‍പ്പനയുടെ ഭാഗമായിട്ടുണ്ട്.

അനൂപിന് ഒരു അഡ്വൈസർ ഇല്ലാതെ പോയതാണ് പ്രശ്നം: വലിയ സ്വപ്നം അത്, ഒരു കോടി ലോട്ടറിയടിച്ച അഖിലേഷന്‍അനൂപിന് ഒരു അഡ്വൈസർ ഇല്ലാതെ പോയതാണ് പ്രശ്നം: വലിയ സ്വപ്നം അത്, ഒരു കോടി ലോട്ടറിയടിച്ച അഖിലേഷന്‍

ഇക്കഴിഞ്ഞ ദിവസം 5 മില്യണ്‍ ഡോളർ

ഇക്കഴിഞ്ഞ ദിവസം 5 മില്യണ്‍ ഡോളർ സമ്മാനം ലഭിച്ച ലോട്ടറി വിറ്റത് മലയാളിയുടെ ഉടമസ്ഥതിയിലുള്ള സ്ഥാപനമായിരുന്നു. നിരവധി സംസ്ഥാനങ്ങള്‍ സംയുക്തമായി നടത്തുന്ന പവർബോള്‍ ലോട്ടറിയുടെ സമ്മാനത്തുക കഴിഞ്ഞ നവംബറില്‍ രണ്ട് ബില്യണ്‍ ഡോളർ കടന്നിരുന്നു. കാലിഫോർണിയയില്‍ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ തുക

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ തുക

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ തുക സമ്മാനം നല്‍കുന്ന ലോട്ടറികള്‍ എന്നതാണ് അമേരിക്കന്‍ ലോട്ടറികളുടെ പ്രത്യേകത. അടുത്തിടെ പല സംസ്ഥാനത്തും ലോട്ടറിയില്‍ ഇരുപത് ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. ലോട്ടറി വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്. പലരും സ്ഥിരമായി വാങ്ങുന്നവരാണ്.

ഫൈഫ് മില്യണ്‍ ഫാബുലസ് ഫോർച്യൂണ്‍

ഫൈഫ് മില്യണ്‍ ഫാബുലസ് ഫോർച്യൂണ്‍ എന്ന സ്ക്രാച്ച് ആന്‍ഡ് വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് മലയാളിയുടെ സ്ഥാപനത്തിന് ലഭിച്ചത്. വിന്‍സന്റ് ഇമ്മാനുവേല്‍ എന്നയാളുടെ ഉടമസ്ഥതിയിലുള്ള സ്ഥാപനമാണ് ടിക്കറ്റ് വിറ്റത്. അമ്പത് ഡോളറാണ് ടിക്കറ്റിന്റെ വില.

കേരളത്തിലെ പോലെ വിജയിക്കുന്ന ടിക്കറ്റ്

കേരളത്തിലെ പോലെ വിജയിക്കുന്ന ടിക്കറ്റ് വില്‍ക്കുന്ന കടകള്‍ക്ക് ഏജന്‍സി കമ്മീഷനും ലഭ്യമാണ്. 10000 ഡോളർ രൂപയാണ് ഇതിലൂടെ മലയാളിയുടെ സ്ഥാപനത്തിന് ലഭിച്ചത്. പെന്‍സുല്‍വാലിയില്‍ തന്നെ ആദ്യമായാണ് ഇത്രയും വലിയ സമ്മാനം ലഭിക്കുന്നത്. മലയാളികളുള്‍പ്പടെ നിരവധിയാളുകളാണ് ലോട്ടറിയെടുപ്പിന്റെ ഭാഗമാവുന്നത്.

English summary
American Lottery: first prize of five million dollars was won in the organization of an Indian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X