• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂജ ബംപർ പോലൊരു അമേരിക്കന്‍ ലോട്ടറി; 13 കോടിയുടെ ഒന്നാം സമ്മാനം ആർക്കും വേണ്ട, പണം ഈ വഴിക്ക് പോവും

Google Oneindia Malayalam News

കേരള സംസ്ഥാന ലോട്ടറി വകുപ്പ് നടത്തിയ പൂജ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങളേറെ പിന്നിട്ടെങ്കിലും ആരാണ് പത്ത് കോടിയുടെ ആ വിജയി എന്നതിനെ സംബന്ധിച്ചുള്ള വാർത്തകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്ന് കിഴക്കേനടയിലെ പായസ ഹട്ട് എന്ന കട നടത്തുന്ന സബ് ഏജന്റ് രാമചന്ദ്രൻ വാങ്ങിച്ച് വിറ്റ JC 110398 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

മാധ്യമങ്ങളും ഏജന്റും ഏറെ അന്വേഷിച്ചെങ്കിലും ആ ഭാഗ്യജേതാവിനെ മാത്രം ഇതുവരെ തിരിച്ചറിഞ്ഞില്ല. ലോട്ടറി അടിച്ചുവെന്ന് നാട്ടുകാർ അറിഞ്ഞാലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് വിജയി കാണാമറയത്തിരിക്കുന്നതെന്ന വിലയിരുത്തലും ശക്തമാണ്.

തിരുവോണം ബംപർ ലോട്ടറിയുടെ 25 കോടി

തിരുവോണം ബംപർ ലോട്ടറിയുടെ 25 കോടി അടിച്ച അനൂപിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് നേരത്തെ വലിയ രീതിയില്‍ വാർത്തയായിരുന്നു. സ്വന്തം വീട്ടില്‍ പോലും കയറാന്‍ സാധിക്കാതിരുന്ന അദ്ദേഹത്തിന് പിന്നീട് വീട് വിട്ട് മാറേണ്ടിയും വന്നു. ഈ അനുഭവം പൂജ ബംപർ വിജയിയേയും ഭയപ്പെടുത്തിയേക്കാം. എന്തായാലും ലോട്ടറി അടിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ ലോട്ടറി വകുപ്പില്‍ ടിക്കറ്റ് ഏല്‍പ്പിച്ച് അവകാശവാദം ഉന്നയിക്കണമെന്നാണ് ചട്ടം.

ദില്‍ഷയ്ക്ക് ഒരു പണികൊടുക്കാം എന്ന് പറഞ്ഞിട്ടും ആരും വന്നില്ല: താന്‍ തീർത്തും 'നിരാശനെന്ന്' സൂരജ്ദില്‍ഷയ്ക്ക് ഒരു പണികൊടുക്കാം എന്ന് പറഞ്ഞിട്ടും ആരും വന്നില്ല: താന്‍ തീർത്തും 'നിരാശനെന്ന്' സൂരജ്

സമ്മാനത്തുകയായ 10 കോടി ലോട്ടറി വകുപ്പിന്

നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ആരും വന്നില്ലെങ്കില്‍ സമ്മാനത്തുകയായ 10 കോടി ലോട്ടറി നടത്തിപ്പുകാരായ സർക്കാറിന് തന്നെ ലഭിക്കും. ഏകദേശം ഇതിന് സമാനമായ ഒരു വാർത്തയാണ് അമേരിക്കയില്‍ നിന്നും പുറത്ത് വരുന്നത്. എന്നാല്‍ കേരളത്തിലേത് പോലെ 10 കോടിയുടെ കളിയല്ല അമേരിക്കയിലേതല്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം.

കുറേകാലമായി ഈ പറ്റിപ്പ് തുടരുന്നുണ്ട്: ആരാണ് വെർമിക, കേസുമായി ദില്‍ഷ പിന്നാലെ പോവണമെന്ന് സായികുറേകാലമായി ഈ പറ്റിപ്പ് തുടരുന്നുണ്ട്: ആരാണ് വെർമിക, കേസുമായി ദില്‍ഷ പിന്നാലെ പോവണമെന്ന് സായി

ഏകദേശം 13 കോടി 14 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ

ഏകദേശം 1.65 മില്യൺ ഡോളർ (ഏകദേശം 13 കോടി 14 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന ഒരു ലോട്ടറി ടിക്കറ്റ് അവകാശ വാദികളില്ലാതെ തങ്ങളുടെ കൈവശമുണ്ടെന്നാണ് പെൻസിൽവാനിയ ലോട്ടറി കമ്മീഷൻ വ്യക്തമാക്കുന്നത്. ആംസ്ട്രോങ് കൗണ്ടിയിലെ നോർത്ത് അപ്പോളോയിലെ ഒരു സ്റ്റോറിൽ നിന്നാണ് ടിക്കറ്റ് വിറ്റതെന്ന് വ്യക്തമായെങ്കിലും വിജയിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Woman Beauty Tips; ദിവസം മുഴുവന്‍ സുന്ദരികളായിരിക്കണോ? ഇതാ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി ട്പിസുകള്‍

വിജയിക്ക് തന്റെ അവകാശാവാദം ഉന്നയിക്കാന്‍

വിജയിക്ക് തന്റെ അവകാശാവാദം ഉന്നയിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രമാണുള്ളതെന്നും ലോട്ടറി വകുപ്പ് വ്യക്തമാക്കുന്നു. 2021 ഡിസംബർ 17-നാണ് വിജയിച്ച ടിക്കറ്റ് വിറ്റത്. പത്രങ്ങളിലെല്ലാം പരസ്യം നല്‍കിയെങ്കിലും ഇതുവരെ വിജയി മുന്നോട്ട് വന്നിട്ടില്ല. വിജയിക്കുന്ന ടിക്കറ്റ് വിറ്റതിന് സ്റ്റോർ ഉടമയ്ക്കും 10,000 ഡോളർ പാരിതോഷികമായി നൽകുമെന്നതിനാൽ ജീവനക്കാർ തങ്ങളുടെ ടിക്കറ്റുകൾ പരിശോധിക്കാൻ എല്ലാവരോടും നിരന്തരം ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണ്.

2019 മുതൽ ആകെ 32 മില്യൺ ഡോളർ

2019 മുതൽ ആകെ 32 മില്യൺ ഡോളർ സമ്മാനത്തുകകള്‍ അവകാശികളില്ലാതെ കണ്ടുകെട്ടിയിട്ടുണ്ടെന്നും പെൻസിൽവാനിയ ലോട്ടറി കമ്മീഷൻ പറയുന്നു. ഡിസംബർ 16-ന് പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ വിജയി അവരുടെ അവകാശവാദം ഉന്നയിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ മുതിർന്ന പൗരന്മാരെ സഹായിക്കുന്നതിനായി ലോട്ടറി ഫണ്ടിലേക്ക് പണം നിക്ഷേപിക്കും.

English summary
American lottery like Pooja Bumper; No one came forward to claim the first prize of 13 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X