ഗൂഗിള്‍ എര്‍ത്തില്‍ കാര്‍ നോക്കിയ യുവതിക്ക് അമ്പരപ്പ്; കാറിന് പിന്നിലുള്ളത് അന്യഗ്രഹജീവി?
വാഷിംഗ്ടണ്‍: ഹാലോവീന്‍ നൈറ്റിനായി ആളുകള്‍ കാത്തിരിക്കാറുണ്ട്. പേടിപ്പെടുത്തുന്ന കഥകളും സിനിമകളുമൊക്കെ ആ സമയത്ത് ഒരുപാട് വരാറുണ്ട്. എന്നാല്‍ ഒരു യുവതിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. ആരും പറയാത്ത കാര്യമാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. നമ്മള്‍ പ്രേതത്തെയും ഭൂതത്തെയുമൊക്കെ കണ്ടുവെന്ന് പറയാറില്ലേ.
അതുപോലെ താന്‍ അന്യഗ്രഹജീവികളെ കണ്ടുവെന്നാണ് ഈ യുവതി പറയുന്നത്. ഇവരുടെ അനുഭവം കേട്ടാല്‍ ആരും ഒന്ന് ഭയന്ന് പോകും. അതിന് തെളിവായി ഇവര്‍ ഒരു ചിത്രം പങ്കുവെക്കുകയും ചെയ്തു. അത് കണ്ട് സോഷ്യല്‍ മീഡിയയിലും ഞെട്ടലിലാണ്. എന്താണ് സംഭവമെന്ന് പരിശോധിക്കാം....

image credit;Triangle News
അമേരിക്കയില്‍ നിന്നുള്ള ക്രിസ്റ്റല്‍ പാറ്റേഴ്‌സണ്‍ എന്ന യുവതിയാണ് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഇവര്‍ കാറിനുള്ളില്‍ അന്യഗ്രഹ ജീവിയെ കണ്ടുവെന്നാണ് അവകാശപ്പെടുന്നത്. ഗൂഗിള്‍ എര്‍ത്തില്‍ ഒന്ന് സെര്‍ച്ച്‌ചെയ്ത് നോക്കുമ്പോഴാണ് ക്രിസ്റ്റിയന്‍ അന്യഗ്രഹ ജീവിയെ കണ്ടത്. കാറിന്റെ പിന്‍സീറ്റിലായിട്ടായിരുന്നു ഇത് ഇരുന്നത്. താന്‍ ഇന്നുവരെ അത്തരമൊരു മുഖത്തെയോ രൂപത്തെയോ കണ്ടിട്ടില്ലെന്നാണ് യുവതി പറയുന്നത്. ഇവരാകെ ഭയന്ന് നില്‍ക്കുകയാണ്. ചിത്രം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഗൂഗിള്‍ എര്‍ത്തില്‍ താന്‍ താമസിക്കുന്ന സ്ട്രീറ്റിനെ കുറിച്ചുള്ള കാര്യങ്ങള്‍ തിരക്കുകയായിരുന്നു യുവതി. കാറിന്റെ പിന്നിലായി അന്യഗ്രഹ ജീവി ആസ്വദിച്ച് ഇരിക്കുന്നതാണ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്രിസ്റ്റല്‍ ഇവരുടെ നാട്ടില്‍ തന്നെയുള്ള ഗ്യാരേജിന്റെ വില്‍പ്പനയ്ക്കായിട്ടാണ് ഗൂഗിള്‍ എര്‍ത്തില്‍ പരിശോധിച്ചത്. ഈ സമയത്താണ് ഒട്ടും കാണാത്ത തരത്തിലുള്ള ഒരു ചിത്രം ഇവരുടെ കണ്ണില്‍പ്പെട്ടത്. സൂം ചെയ്ത് നോക്കിയപ്പോഴാണ് അതില്‍ ഭയപ്പെടുത്തുന്ന കാര്യം കണ്ടത്. ഒരു സില്‍വര്‍ നിറത്തിലുള്ള കാറായിരുന്നു ഇത്. ഇതിനുള്ളിലുള്ളായിരുന്നു ഭയപ്പെടുത്തുന്ന രൂപം.

അതേസമയം ഈ ചിത്രത്തിലുള്ള കാര്യം എന്താണെന്ന് ഇതുവരെ യുവതിക്ക് മനസ്സിലായിട്ടില്ല. ആരെങ്കിലും പിന്‍സീറ്റില്‍ ഇരിക്കുന്ന ഭീകരരൂപം എന്താണെന്ന് പറഞ്ഞ് തരുമോ എന്ന് ക്രിസ്റ്റല്‍ ചോദിച്ചു. ഈ ചിത്രത്തിലെ ഡ്രൈവര്‍ നഗ്നനായിട്ടാണ് ഇരിക്കുന്നത്. ചിത്രത്തിന് വ്യക്തതയില്ലാത്തത് കൊണ്ടാണ് സൂം ചെയ്ത് നോക്കിയത്. അതില്‍ കണ്ടത് അന്യഗ്രഹ ജീവിയാണെന്നും ക്രിസ്റ്റല്‍ പറയുന്നു. അമേരിക്കയിലെ മെയ്‌നിലുള്ള മേപ്പിള്‍ടണ്‍ ടൗണിലാണ് സംഭവം നടന്നത്. ഇവര്‍ തിരഞ്ഞ ഗ്യാരേജിന്റെ അടുത്തായിട്ടാണ് ഈ കാര്‍ നിര്‍ത്തിയിരിക്കുന്നത്. പക്ഷേ ആര്‍ക്കും ഈ രൂപത്തിന് ഉത്തരം കിട്ടിയിട്ടില്ല.












Click it and Unblock the Notifications