ലേലത്തുക ഒന്നരക്കോടി...വിറ്റുപോയത് 74 കോടിക്കും; ഇതെന്ത് മറിമായമെന്ന് ഉടമസ്ഥര്‍;കാരണം ഇത്
ലേലം എന്നുപറയുന്നത് ആവേശം നിറഞ്ഞ ഒരു സംഭവമാണ്. ആവേശം മൂത്ത് ലേലം വിളിച്ച് വിളിച്ച് ഒടുവില്‍ ലേല വസ്തു ആരെങ്കിലും സ്വന്തമാക്കും. എന്നാല്‍ കഴിഞ്ഞദിവസം പാരീസില്‍ ഒരു ലേലം നടന്നു. ലേലം ആവേശം നിറഞ്ഞതൊക്കെയായിിരുന്നു. പക്ഷേ ആവേശം ഇത്തിരി കൂടിപ്പോയോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
പാരീസിനടുത്തുള്ള ഫോണ്ടെയ്ന്‍ബ്ലൂവിലെ ലേലശാലയിലാണ് ലേലം നടന്നത്. നീലയും വെള്ളയും കലര്‍ന്ന ടിയാന്‍ക്യുപിംഗ് പാത്രമാണ് ലേലത്തിന് വെച്ചത് ലേല വസ്തു ലേലം വിളിച്ച് സ്വന്തമാക്കുകയും ചെയ്തു. 9 മില്യണിനാണ് ലേലം വസ്തു വിറ്റത്. ഇനി എന്താണ് ഈ ലേലത്തിന്റെ പ്രത്യേകത എന്ന് പറയാം.

ലേലത്തുകയായി നിശ്ചയിച്ചത്തിന്റെ ഏകദേശം 4,000 മടങ്ങ് വിലയ്ക്ക് ആണ് സംഭവം ലേലം വിളിച്ചുപോയത്. ചൈനീസ് ടിയാന്‍ക്യുപിംഗ് ശൈലിയിലുള്ള പോര്‍സലൈന്‍ പാത്രം അപൂര്‍വമായ ഒരു പുരാവസ്തു ആണെന്ന് വാങ്ങുന്നവര്‍ക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കണക്കാക്കിയ മൂല്യത്തിന്റെ ഏകദേശം 4,000 മടങ്ങ് വിലയ്ക്ക് വിറ്റത്.

ലേല കമ്പനിയായ ഒസെനാറ്റിന്റെ വെബ്സൈറ്റില്‍, 'നീല-വെളുത്ത ശൈലിയിലുള്ള ഗോളാകൃതിയിലുള്ള ബോഡിയും നീളമുള്ള സിലിണ്ടര്‍ കഴുത്തും, ഒമ്പത് ഡ്രാഗണുകളും മേഘങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന പോര്‍സലൈന്‍, പോളിക്രോം ഇനാമല്‍ വാസ്' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. വില്‍പ്പനക്കാരുടെ ഫീസ് കഴിഞ്ഞുള്ള ഇടപാടിന്റെ ആകെ ചെലവ് 91,21,000 യൂറോ ആയിരുന്നു.

പ്രാഥമികമായി ചൈനയില്‍ നിന്നുള്ള ആഴുകളായിരുന്നു ലേലത്തില്‍ ഉണ്ടായിരുന്നതെന്നും പാത്രം പതിനെട്ടാം നൂറ്റാണ്ടിലെ അമൂല്യമായ കലയാണെന്ന് ലേലക്കാര്‍ക്ക് ഉറപ്പായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. 'ആകാശ ഗോള പാത്രം' എന്നര്‍ത്ഥം വരുന്ന ടിയാന്‍ക്യുപിംഗ് എന്ന പേര് പാത്രത്തിന്റെ ആകൃതിയില്‍ നിന്നാണ് വന്നത്

വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബ്രിട്ടാനിയിലുള്ള പരേതയായ മുത്തശ്ശിയുടെ വീട്ടിൽ നിന്ന് എടുത്ത സാധനങ്ങളിൽ പെട്ട പാത്രം വിൽക്കാൻ വിദേശത്ത് താമസിക്കുന്ന പാത്രത്തിന്റെ ഉടമ ലേലക്കാരനോട് ആവശ്യപ്പെട്ടതായി ലേല സ്ഥാപനത്തിന്റെ പ്രസിഡന്റ് ജീൻ-പിയറി ഒസെനാറ്റ് സിഎൻഎന്നിനോട് പറഞ്ഞു. ഈ ലേലം ലേല വസ്തുവിന്റെ ഉടമയുടെ ജീവിതത്തെ പൂർണ്ണമായും മാറ്റാൻ പോകുന്നു എന്നാണ് ഒസെനാറ്റ് പറഞ്ഞത്. ഇത് അവർക്ക് വിശ്വസിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications