• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിനൊപ്പം ചെലവഴിക്കാന്‍ സമയമില്ല.. യുവാവ് ചെയ്തത് കണ്ടോ..!; കൈയടിച്ച് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

കുഞ്ഞുങ്ങള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ജോലിക്കാരായ സ്ത്രീകള്‍ക്ക് പ്രസവാവധി കൊടുക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം വേണം എന്നതിനാലാണ് ഇത്. എന്നാല്‍ ഈ ഘട്ടങ്ങളിലൊന്നും അച്ഛന്റെ സാമീപ്യം കുഞ്ഞിന് വേണം എന്നതിനെ കുറിച്ച് പല തൊഴിലുടമകളും ശ്രദ്ധിക്കാറില്ല. അതിനാല്‍ തന്നെ പല പുരുഷന്‍മാരും കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നവരാണ്.

എന്നാല്‍ ഐ ഐ ടി ബിരുദധാരിയായ അങ്കിത് ജോഷിയുടെ കഥ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. തന്റെ നവജാതശിശുവിനോടൊപ്പം ചെലവഴിക്കാന്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചിരിക്കുകയാണ് അങ്കിത് ജോഷി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോഷി തന്റെ വിചിത്രമായ തീരുമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഒരു സ്ഥാപനത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി പുതിയ ജോലി ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് അങ്കിത് ജോഷി ജോലി രാജിവെച്ചത്.

1

Image Credit: officialhumansofbombay

ഇതൊരു വിചിത്രമായ തീരുമാനമായിരുന്നുവെന്ന് എനിക്കറിയാം. മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാകുമെന്ന് ആളുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും അങ്കിത് ജോഷി പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ ആകാന്‍ക്ഷ അദ്ദേഹത്തിന്റെ തീരുമാനത്തിന് എല്ലാ വിധ പിന്തുണയും നല്‍കി. തന്റെ പുതിയ ജോലിക്ക് വിവിധ നഗരങ്ങളിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടതുണ്ട് എന്നും എന്നാല്‍ മകള്‍ സ്പിതി ജനിച്ചതിന് ശേഷം അതിന് തനിക്ക് സാധിക്കില്ല എന്നുമാണ് അങ്കിത് ജോഷി പറയുന്നത്.

വിമതര്‍ക്ക് ഒന്നും ചെയ്യാനാകില്ല.. ബിജെപിയുടെ ആത്മവിശ്വാസത്തിന് കാരണമിതാണ്; മറ്റുള്ളവര്‍ കണ്ടുപഠിക്കണംവിമതര്‍ക്ക് ഒന്നും ചെയ്യാനാകില്ല.. ബിജെപിയുടെ ആത്മവിശ്വാസത്തിന് കാരണമിതാണ്; മറ്റുള്ളവര്‍ കണ്ടുപഠിക്കണം

2

Image Credit: officialhumansofbombay

സ്പിതിയുടെ ജനനത്തിന് ശേഷം എനിക്ക് ഒരു നീണ്ട അവധി ആവശ്യമാണ് എന്ന് തോന്നി. എനിക്കറിയാമായിരുന്നു കമ്പനിക്ക് എന്റെ ലീവ് നീട്ടാന്‍ കഴിയില്ല എന്ന്. അതിനാല്‍ ഞാന്‍ ഉള്ള ജോലി കളഞ്ഞ് പിതൃത്വം ആസ്വദിക്കാന്‍ തീരുമാനിച്ചു എന്നാണ് അങ്കിത് ജോഷി പറയുന്നത്. ജോലി ഉപേക്ഷിച്ചതിന് ശേഷം സ്പിതിയെ പരിപാലിക്കുന്നതിനായി തന്റെ സമയം നീക്കിവച്ചതായി അദ്ദേഹം പറയുന്നു.

'ചര്‍ച്ചക്ക് പോകാതെ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കാന്‍ ഭര്‍ത്താവിനോട് പറയാം.. പക്ഷെ'; ദീപ രാഹുല്‍ ഈശ്വര്‍'ചര്‍ച്ചക്ക് പോകാതെ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കാന്‍ ഭര്‍ത്താവിനോട് പറയാം.. പക്ഷെ'; ദീപ രാഹുല്‍ ഈശ്വര്‍

3

Image Credit: officialhumansofbombay

ജീവിതം അന്നുമുതല്‍ അവളെക്കുറിച്ച് മാത്രമാണ്. രാത്രിയില്‍ ഉറക്കമുണരുമ്പോളെല്ലാം ഉറക്കാന്‍ അവളെ എന്റെ കൈകളില്‍ എടുത്ത് താരാട്ടും. ഞാന്‍ ഈ നിമിഷങ്ങളെ വിലമതിക്കുന്നു, അങ്കിത് ജോഷി പറഞ്ഞു. ഇപ്പോള്‍ സ്പിതി ജനിച്ചിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. അതിനിടെ ഭാര്യ പ്രസവാവധിയിലായിരിക്കുമ്പോള്‍ തന്നെ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു. രണ്ടിലും ഭാര്യ മികവ് പുലര്‍ത്തുന്നത് കാണുമ്പോള്‍ അവളുടെ കരിയറും മാതൃത്വവും വളരെ സംതൃപ്തമാണ്, അദ്ദേഹം പറഞ്ഞു.

'രാമന്‍പിള്ളയെ തൊടാന്‍ പൊലീസിനാകില്ല.. കാരണമിത്, പക്ഷെ കോടതി ആ വകുപ്പ് ഉപയോഗിച്ചാല്‍?'; പ്രിയദര്‍ശന്‍ തമ്പി'രാമന്‍പിള്ളയെ തൊടാന്‍ പൊലീസിനാകില്ല.. കാരണമിത്, പക്ഷെ കോടതി ആ വകുപ്പ് ഉപയോഗിച്ചാല്‍?'; പ്രിയദര്‍ശന്‍ തമ്പി

4

Image Credit: officialhumansofbombay

അതേസമയം കുറച്ച് മാസങ്ങള്‍ക്ക് ശേഷം താന്‍ പുതിയ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ തുടങ്ങുമെന്നും അങ്കിത് ജോഷി കൂട്ടിച്ചേര്‍ത്തു. അതുവരെ മകളോടൊപ്പം സമയം ചിലവഴിക്കാന്‍ പ്ലാന്‍ ചെയ്യുന്നു. അമ്മമാര്‍ അച്ഛനെക്കാള്‍ രക്ഷാകര്‍തൃ ചുമതലകള്‍ വഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ചെറിയ പിതൃത്വ അവധികള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും എന്ന് അങ്കിത് ജോഷി പറയുന്നു.

5

എന്നെ നിരാശനാക്കുന്നത് ഒട്ടുമിക്ക കമ്പനികളും പിതൃത്വ അവധിയെ കുറിച്ച് ബോധവാന്‍മാരല്ല എന്നതിലാണ്. പിതാവ് കുട്ടിയുമായി എത്രമാത്രം ബന്ധം പുലര്‍ത്തുന്നു എന്നതിനെക്കുറിച്ചല്ല, മറിച്ച് വളര്‍ത്തലിന്റെ റോളില്‍ ഒരു പിതാവിന്റെ ഉത്തരവാദിത്തം കുറയ്ക്കുന്നതിനെക്കുറിച്ചാണ് തന്റെ ആശങ്ക എന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എടുത്ത ചുവട് പല പുരുഷന്മാര്‍ക്കും എടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

6

അതേസമയം വരും വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ മാറുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നും അങ്കിത് ജോഷി വ്യക്തമാക്കി. കാരണം കഴിഞ്ഞ ഒരു മാസമായി താന്‍ ജീവിച്ച ജീവിതം തന്റെ മുന്‍ വര്‍ഷങ്ങളേക്കാളും സംതൃപ്തമാണ് എന്നും അങ്കിത് ജോഷി പറയുന്നു. ദി ഹ്യൂമന്‍സ് ഓഫ് ബോംബെ വെള്ളിയാഴ്ചയാണ് അങ്കിത് ജോഷിയുടെ കഥ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതിനോടകം പോസ്റ്റിന് 146,000-ലധികം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.

English summary
An IIT graduate quit his high-paying job in order to spend time with his newborn daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X