കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറന്നാള്‍ ആഘോഷത്തിനിടെ തറ പിളര്‍ന്നു, നൃത്തം മാലിന്യക്കുഴിയിലേക്ക്; പിന്നീട് സംഭവിച്ചത്

Google Oneindia Malayalam News

ആഘോഷങ്ങള്‍ക്കിടെ അപ്രതീക്ഷിതമായ സംഭവിക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തരം വീഡിയോകള്‍ നമ്മളെ ചിലപ്പോള്‍ പേടിപ്പെടുത്തും. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പിറന്നാള്‍ ആഘോഷത്തിനിടെ സംഭവിച്ച അപകടമാണ് വീഡിയോയിലുള്ളത്. ബ്രസീലിലെ അലഗോയ്ന്‍ഹാസില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

image credit: Charles Chika Okah

1

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഒരു സംഘം നൃത്തം ചെയ്യുകയായിരുന്നു. ഒരു കൂട്ടം പെണ്‍കുട്ടികളാണ് വീഡിയോയിലുണ്ടായിരുന്നത്. പാട്ടു പാടി ആഘോഷിച്ച് നൃത്തം ചെയ്യുന്നതിനിടെ, പെട്ടെന്ന് തറ പൊളിഞ്ഞ് കുഴിയിലേക്ക് വീഴുന്നതാണ് വീഡിയോയിലുള്ളത്. പെട്ടെന്ന് എല്ലാവരും ഈ സംഭവം കണ്ട് ഞെട്ടിത്തരിക്കുകയും ചെയ്തു.

2

സൂര്യന്‍ 'ഉറക്കത്തിലേക്ക്' വീഴും; ഭൂമിക്ക് എന്ത് സംഭവിക്കും; ഇരുട്ടിലാവുമോ? ഇക്കാര്യങ്ങള്‍ നടസൂര്യന്‍ 'ഉറക്കത്തിലേക്ക്' വീഴും; ഭൂമിക്ക് എന്ത് സംഭവിക്കും; ഇരുട്ടിലാവുമോ? ഇക്കാര്യങ്ങള്‍ നട

വീടിന് മുറ്റത്ത് വച്ചായിരുന്നു ആഘോഷം നടന്നത്. എല്ലാവരും വട്ടത്തില്‍ ചേര്‍ന്ന് നിന്ന് നൃത്തം ചെയ്യുകയായിരുന്നു. വൃത്താകൃതിയില്‍ പരസ്പരം ചേര്‍ത്തുപിടിച്ചാണ് പെണ്‍കുട്ടികള്‍ നൃത്തം ചെയ്തിരുന്നത്. പെട്ടെന്ന് തറ വൃത്താകൃതിയില്‍ താഴേക്ക് പൊളിയുന്നതും പെണ്‍കുട്ടികള്‍ അതിലേക്ക് വീഴുന്നതുമാണ് വീഡിയോയലിള്ളത്.

3

മാലിന്യം ഒഴുകിപ്പോകുന്ന കുഴിയിലേക്കാണ് ഇവര്‍ വീണത്. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടത്.

4

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുമായി എത്തുന്നുണ്ട്. ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ആഘോഷങ്ങള്‍ക്കിടെ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുന്നത് എന്തൊരു കഷ്ടമാണെന്നും ചിലര്‍ ചോദിക്കുന്നു.

English summary
An unexpected accident during a birthday party goes viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X