Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ തല്ലിപ്പൊളിച്ചിട്ടു; ഒപ്പം ഉടമയ്ക്ക് ഒരു ക്ഷമാപണവും നഷ്ടപരിഹാരവും; ഒടുക്കം മുങ്ങി; കാരണം

നല്ലൊരു വൈകുന്നേരം ആസ്വാദിക്കാന്‍ പുറത്തിറങ്ങിയ യുവാവിന് സംഭവിച്ച കാര്യം കേട്ടാല്‍ ആര്‍ക്കാണെങ്കിലും സങ്കടം തോന്നും. എപ്കോട്ടില്‍ ഹാന്‍സണ്‍ ഷോ കണ്ടുകൊണ്ട് ഒരു നൈറ്റ് ഔട്ട് ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇദ്ദേഹം. കാറിലായിരുന്നു ഇദ്ദേഹം വന്നത്. എന്നാൽ തിരിച്ചുപോകാൻ നേരത്ത് ഇദ്ദ​ഹം കണ്ടത് തന്റെ കാർ ഒരാൾ തല്ലിപ്പൊളിച്ച് വെച്ചിരിക്കുന്നതാണ്.

എന്താണ് സംഭവമെന്ന് ഇദ്ദേഹത്തിനും മനസ്സിലായില്ല. ഇദ്ദേഹം വളരെ സൂക്ഷിച്ച് പൊന്നു പോലെ കൊണ്ടുനടന്ന കാറായിരുന്നു അജ്ഞാതൻ തല്ലിപ്പൊളിച്ചത്. തകർന്ന കാറിന്റെ ഫോട്ടോ റെഡിറ്റിൽ പങ്കുവെച്ചിട്ടുണ്ട്...എന്തായാലും പെട്ടെന്ന് ദേഷ്യം വന്ന ആരോ ആണ് കാർ തല്ലിപ്പൊളിച്ചത്. കാരണം...

1

കാർ തല്ലിപ്പൊളിച്ച ആൾ ഒരു കടലാസിൽ ക്ഷമാപണം എഴുതുകയും പിന്നെ 100 ഡോളർ വെയ്ക്കുകയും ചെയ്തിട്ടുണ്ട്. ക്ഷമാപണം എന്നുപറഞ്ഞാൽ സോറി എന്ന് എഴുതിയത് മാത്രം... എന്തിനായിരിക്കും അയാൾ ആ കാർ തല്ലിപ്പൊളിച്ചത്.... പിന്നീട് എന്തിനാണ് അങ്ങനൊരു ക്ഷമാപണവും നഷ്ടപരിഹാരവും. വിശദമായി വായിക്കാം...

2

കാറിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാണ്. എന്തായാലും തല്ലിപ്പൊളിച്ച വ്യക്തി ഒരു സൂത്രക്കാരൻ തന്നെ എന്നാണ് സോഷ്യൽമീഡിയ പറയുന്നത്. കാരണം അതുകൊണ്ടാണ് അയാൾ ക്ഷമ ചോദിക്കുകയും പണം വെയ്ക്കുകയും ചെയ്തതെന്നാണ്. സംഭവത്തിൽ കാറിന്റെ ഉടമ പ്രതികരണം നടത്തിയിട്ടുണ്ട്. തങ്ങൾ സെക്യൂരിറ്റിയുമായി ബന്ധപ്പെടുകയും എഫ്എച്ച്പിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തതായി ഉടമ പറഞ്ഞു. ദൃശ്യങ്ങൾ ലഭിക്കണമെങ്കിൽ നടപടിക്രമങ്ങൾ ഉണ്ട്..

3

എന്തായാലും സംഭവം സോഷ്യൽമീഡിയയിൽ ചർച്ചയായി...ആരാണ് ഇത് ചെയ്തതെന്നാണ് അറിയേണ്ടത്. എന്തിന് വേണ്ടിയാണ് ഇയാൾ ഇങ്ങനെ ചെയ്തുവെന്നും ചിലർ ചോദിക്കുന്നു. പലരും പല കാരണങ്ങളാണ് പറയുന്നത്. ഒരു പക്ഷേ മദ്യപിച്ച് വന്ന് ചെയ്താവും എന്നും ബോധം വന്നപ്പോഴായിരിക്കും ക്ഷമ പറഞ്ഞ് പണം വെച്ചതെന്നാണ് ചിലർ പറയുന്നത്. ചിലർ പറയുന്നു കാർ കണ്ട് അസൂയ തോന്നിയ ആരെങ്കിലുമായിരിക്കും ഇങ്ങനെ ചെയ്തതെന്നാണ്.

4

ദൃശ്യങ്ങൾ പുറത്തുവന്നാലോ എന്ന പേടി കാരണം ആവും ക്ഷമയും എഴുതി പണവും വെച്ച് രക്ഷപ്പെട്ടതെന്നാണ് ഇവർ പറഞ്ഞത്. എന്തായാലും ആരാണു ഇത് ചെയ്തതെന്നും അത് ചെയ്യാനുള്ള കാരണം എന്താണെന്നുമാണ് സോഷ്യൽമീഡിയ അന്വേഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+