Get Updates
Get notified of breaking news, exclusive insights, and must-see stories!

മെന്റല്‍ ഏജ് ടെസ്റ്റ് നടത്തിയാലോ? ആനന്ദ് മഹീന്ദ്ര നടത്തി; റിസള്‍ട്ട് ഇങ്ങനെ

സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ വ്യക്തിയാണ് വ്യവസായി ആനന്ദ് മഹീന്ദ്ര വളരെ രസകരമായ വീഡിയോകളും പോസ്റ്റുകളുമൊക്കെ അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹം പങ്കുവെച്ചൊരു പോസ്റ്റ് വന്‍ വൈറലായിരിക്കുകയാണ്.

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഒരു ടെസ്റ്റ് ഫീച്ചര്‍ ചെയ്യുന്ന ഒരു പോസ്റ്റാണ് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കിട്ടത്. ഒരു വ്യക്തിയുടെ മാനസിക പ്രായം വിലയിരുത്താനാണ് ഈ ടെസ്റ്റ് ഉപയോ​ഗിക്കുന്നത്.

1

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് സൈക്യാട്രി ആണ് ഈ ടെസ്റ്റ് വികസിപ്പിച്ചത്. 50 വയസ്സിന് മുകളിലുള്ള ഒരാൾക്ക് പരീക്ഷ പാസാക്കാൻ കഴിയിസല്ല എന്നാണ് സർവകലാശാല അവകാശപ്പെടുന്നത്. കൂടാതെ, ടെസ്റ്റിൽ ഉദ്യോഗാർത്ഥികൾ 12 വ്യത്യസ്ത പ്രസ്താവനകൾ ഒരു തെറ്റും കൂടാതെ ഉറക്കെ വായിക്കേണ്ടതുണ്ട്. ഈ ടെസ്റ്റിൽ ആന്ദ് മഹീന്ദ്ര എന്തായാലും സന്തുഷ്ടനാണ്. ഇനി ഈ പോസ്റ്റ് പങ്കിട്ട് ആനന്ദ് മഹീനന്ദ്ര പറഞ്ഞത് എന്താണെന്ന് അറിയണ്ടേ..

2

"ഒരു സുഹൃത്താണ് എന്നെ ഈ ടെസ്റ്റ് പരീക്ഷിക്കാൻ പ്രേരിപ്പിച്ചത്. അതിശയകരമായ കൃത്യതയുള്ള പരീക്ഷണം ആയിരുന്നുവെന്ന് ഞാൻ സമ്മതിക്കുന്നു. അനിഷേധ്യമായ ഫലം." അദ്ദേഹം കുറിച്ചിട്ടു. ആനന്ദ് മഹീന്ദ്ര ടെസ്റ്റിനെക്കുറിച്ച് പറഞ്ഞത് കേട്ട് മറ്റ് പലരും ഈ ടെസ്റ്റ് പരീക്ഷിച്ചു നോക്കി. എല്ലാവരും വളരെ സന്തോഷത്തിലുമാണ്.

3

ടെസ്റ്റിനെക്കുറിച്ച് എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. വളരെ നല്ല ടെസ്റ്റാണ് എന്നാണ് പലരും പറയുന്നത്. താന്‍ 56ാം വയസ്സിലും മെന്റല്‍ ഏജ് ടെസ്റ്റ് പാസായെന്നാണ് ഒരു ഉപയോക്താവ് പറയുന്നത്. ചിലരാകട്ടെ അങ്ങനെ ഔദ്യോഗികമായി എനിക്ക് വയസായിരിക്കുന്നുവെന്നാണ് പറയുന്നത്. ടെസ്റ്റ് പാസായവര്‍ സന്തോഷിക്കുമ്പോള്‍ തങ്ങള്‍ക്ക് വയസ്സായിപ്പോയല്ലോ എന്നാണ് ചിലര്‍ സങ്കടെപ്പെടുന്നത്. എന്തായാലും എല്ലാവരും ഈ ടെസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്.

4


ആനന്ദ് മഹീന്ദ്ര പങ്കുവെയ്ക്കുന്ന ഒട്ടുമിക്കപോസ്റ്റുകളും സോഷ്യൽമീഡിയ ഏറ്റെടുക്കാറുണ്ട്. ഇതിന് മുമ്പ് ഒരു അധ്യാപകനെക്കുറിച്ചുള്ള ഒരു വാർത്ത അ​ദ്ദേഹം പങ്കുവെച്ചിരുന്നു. അധ്യാപകൻ സ്ഥലം മാറിപ്പോകുമ്പോൾ കരയുന്ന വിദ്യാർത്ഥികളെ കുറിച്ചുള്ള വാർത്ത ആയിരുന്നു അദ്ദേഹം പങ്കുവെച്ചത്. ഈ വാർത്ത സത്യമാണെങ്കിൽ മികച്ച അധ്യാപകനുള്ള അവാർഡ് ആ അധ്യാപകന് കൊടുക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.
അതുപോലെ സ‍‍ഞ്ചരിക്കുന്ന ഒരു കല്യാണ മണ്ഡപത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഒരു കണ്ടെയ്നർ വിവാഹ മണ്ഡപം ആക്കിയ സംഭവമായിരുന്നു അത്. വീഡിയോ ഷെയർ ചെയ്ത അദ്ദേഹം ഈ ആശയത്തിന് പിന്നിലെ വ്യക്തിയെ പരിചയപ്പെടാനുള്ള ആ​ഗ്രഹവും പങ്കിവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+