റിഹാനയുടെ പ്രതിഫലം 70 കോടി..! ആ പെര്‍ഫോമന്‍സിന് ഖാന്‍മാര്‍ക്ക് ലഭിച്ചത് എത്രയെന്നോ..?
മുംബൈ: ശതകോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയ മകന്‍ അനന്ത് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് മുന്‍പുള്ള പ്രീവെഡിംഗ് ആഘോഷങ്ങള്‍ മൂന്ന് ദിവസമാണ് നീണ്ടുനിന്നത്. കോടികള്‍ പൊടിച്ചുള്ള ആഘോഷം ഞായറാഴ്ചയാണ് സമാപിച്ചത്. രാജ്യത്തെയെന്നല്ല ലോകത്തെ തന്നെ സെലിബ്രിറ്റികള്‍ ഒന്നാകെ പ്രീവെഡിംഗ് ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു.
ബില്‍ ഗേറ്റ്‌സും മാര്‍ക്ക് സക്കര്‍ബര്‍ഗും അടക്കമുള്ളവരാണ് ആഘോഷങ്ങള്‍ക്കായി എത്തിയത്. ഇതിന് പിന്നാലെ സെലിബ്രിറ്റികള്‍ക്കെല്ലാം ചടങ്ങില്‍ പങ്കെടുക്കുന്നതിനും പരിപാടികള്‍ അവതരിപ്പിക്കുന്നതിനും കോടിക്കണക്കിന് രൂപ പ്രതിഫലം നല്‍കി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അന്താരാഷ്ട്ര ഗായിക റിഹാന, ഗായകന്‍ എക്കോണ്‍ എന്നിവരുടെ പരിപാടിക്ക് അംബാനി കുടുംബം വലിയ തുകയാണ് മുടക്കിയത്.

70 കോടി രൂപയാണ് ഗായിക റിഹാനയ്ക്കായി മുടക്കിയത് എന്നാണ് അംബാനി കുടുംബവുമായി അടുത്തവൃത്തത്തെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രീ വെഡിംഗ് ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഇന്ത്യന്‍ സിനിമയിലെ ഖാന്‍ ത്രയങ്ങളായ ഷാരൂഖ്, ആമിര്‍, സല്‍മാന്‍ എന്നിവര്‍ ഒന്നിച്ച് നടത്തിയ സ്‌റ്റേജ് പെര്‍ഫോമന്‍സായിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ ഷാരൂഖും, സല്‍മാനും, ആമിറും ഒരു വേദിയില്‍ പ്രത്യക്ഷപ്പെടാറുള്ളൂ.
അതിനാല്‍ ഇതിനായി ഓരോരുത്തര്‍ക്ക് 50 കോടി രൂപ വീതം പ്രതിഫലമായി ലഭിച്ചു എന്ന തരത്തിലും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അംബാനി കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നിഷേധിക്കുകയാണ്. ഖാന്‍ ത്രയങ്ങള്‍ ഒന്നിച്ച് ചടങ്ങിന് എത്തണം എന്ന് അംബാനി കുടുംബം ആഗ്രഹിച്ചിരുന്നു എന്നും എന്നാല്‍ പരിപാടിക്കിടയില്‍ അപ്രതീക്ഷിതമായി മൂവരും ഡാന്‍സ് കളിച്ചത് അപ്രതീക്ഷിതമായിരുന്നു എന്നുമാണ് വൃത്തങ്ങള്‍ പറയുന്നത്.
ഇതിനായി ഒരു രൂപ പോലും മൂന്ന് പേരും കൈപ്പറ്റിയിട്ടില്ല. അംബാനി കുടുംബവുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ഖാന്‍ ത്രയങ്ങള്‍ അത്തരമൊരു പെര്‍ഫോമന്‍സ് നടത്തിയത്. പരിപാടിക്കിടെ ടോളിവുഡ് താരം രാം ചരണും മൂവര്‍ക്കുമൊപ്പം സ്റ്റേജിലെത്തിയിരുന്നു. നാല് പേരും ചേര്‍ന്ന് ഓസ്‌കാര്‍ വിന്നിംഗ് പാട്ടായ നാട്ടു നാട്ടുവിന് ചുവട് വെക്കുകയും ചെയ്തു. രാംചരണിനും ഇതിനായി പ്രതിഫലം നല്‍കിയിട്ടില്ല.
അതിനിടെ പരിപാടിക്കിടെ ഷാരുഖ് ഖാന്‍ രാംചരണിനോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെബ ഹസന്‍ രംഗത്തെത്തിയത് വിവാദമായത്. ഇഡ്ലി വട എന്ന പരാമര്‍ശത്തിലൂടെ രാംചരണിനെ ഷാരൂഖ് അപമാനിച്ചെന്നും ഇതിനു പിന്നാലെ താന്‍ ആഘോഷത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്നുമാണ് സെബ ഹസന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications