ലോകത്തിലെ ഏറ്റവും വലിയ കവിളുകൾ ഉള്ള യുവതി; തീർന്നില്ല, ശരീരത്തിൽ പുതിയൊരുമാറ്റം കൂടി വരുത്തി
പലരും തങ്ങളുടെ ശരീരത്തിൽ പല മാറ്റങ്ങളും വരുത്താറുണ്ട്. ചിലർ തടി വർദ്ധിപ്പിക്കും ചിലർ തടി കുറയ്ക്കും. മുടി വളർത്തും, പല പരീക്ഷണങ്ങൾ നടത്തും, അങ്ങവനെ പലതരം ഇഷ്ടങ്ങളാണ് ആളുകൾക്ക്. സൗന്ദര്യം കൂട്ടാനുള്ള ശ്രമങ്ങളാണ് ഒട്ടുമിക്ക ആളുകളും നടത്താറുള്ളത്.
എന്നാൽ ഉക്രേനിയൻ ഇൻഫ്ലുവൻസർ ആയ അനസ്താസിയ പോക്രഷ്‌ചുക്ക് ചെറിയ മാറ്റങ്ങളൊന്നുമല്ല വരുത്തിയത്. റാഡിക്കൽ മെറ്റാമോർഫോസിസിനും പ്ലാസ്റ്റിക് സർജറിയോടുള്ള താല്പര്യത്തിനും പേരുകേട്ട വ്യക്തിയാണ് അനസ്താസിയ പോക്രഷ്‌ചുക്ക്.

PC: Anastasiia/ Insta
ലോകത്തിലെ ഏറ്റവും വലിയ കവിളുകൾ സ്വന്തമായുള്ള വ്യക്തിയാണ് അനസ്താസിയ പോക്രഷ്‌ചുക്ക്. കവിളുകളിലും ചുണ്ടുകളിലും താടിയെല്ലുകളിലും ഒക്കെ വലിയതരത്തിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ താൻ നടത്തിയ പുതിയ മാറ്റത്തെക്കുറിച്ചാണ് പറയുന്നത്. മുഖത്തെ പരീക്ഷണത്തിന് പുറമെ ഇപ്പോൾ തന്റെ നഖങ്ങളിലേക്ക് പരീക്ഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അനസ്താസിയ പോക്രഷ്‌ചുക്ക് .
നഖങ്ങളെ അസാധാരണമാംവിധം നീളമുള്ളതും കൂർത്തതുമായി മാറ്റുകയാണ് ഇവർ. 200,000-ത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാമിൽ തന്റെ ഏറ്റവും പുതിയ പരീക്ഷണത്തെ കുറിച്ച് വ്യക്തമാക്കി, തന്റെ അലങ്കരിച്ച നഖങ്ങൾ വ്യക്തമാക്കി ഒരു വീഡിയോ പങ്കിട്ടു. ചിലർ യുവതിയെ പ്രശംസിച്ചു. എന്നാൽ മറ്റുള്ളവർ അത് എന്തൊരു ശല്യപ്പെടുത്തുന്ന ഒന്നാണിത്, എന്നിങ്ങനെയാണ് പറയുന്നത്.
പല വിവാദങ്ങളും ഇവർക്കെതിരെ ഉയർന്നിട്ടുണ്ട്. പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനും അവളുടെ രൂപം കൃത്രിമമാക്കാൻ ഫോട്ടോഷോപ്പ് ഉപയോഗിച്ചെന്ന് പറഞ്ഞൊക്കെയായിരുന്നു വിവാദം. എന്നാൽ ഇതൊന്നും ഇവർ ചെവി കാെള്ളാറില്ല, തന്റെ ഇഷ്ടങ്ങളുമായി മുന്നോട്ടുപോകുന്നു.
പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങളുടെ അതിരുകൾ കടന്നുകൊണ്ട് പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇവർ. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും സൗന്ദര്യ പരീക്ഷണങ്ങൾ നടത്താനും ഒരിക്കലും അർ മടികാട്ടിയിട്ടില്ല. വിമർശനങ്ങൾ തനിക്കെതിരെ നിരന്തരം വന്നുകൊണ്ടിരിക്കുമ്പോളും സൗന്ദര്യം തേടിയുള്ള അവളുടെ യാത്ര തുടരുകയാണ്...












Click it and Unblock the Notifications