എല്ലാവര്‍ഷവും കന്യകയുമായി വിവാഹം; ഈ രാജാവിന് 15 ഭാര്യമാര്‍, വധുവിനെ തിരഞ്ഞെടുക്കുന്നതിന് ചടങ്ങ്
ഭാര്യമാര്‍ക്ക് വേണ്ടി റോള്‍സ് റോയ്‌സ് ഉള്‍പ്പടെയുള്ള കാറുകള്‍ക്കായി 176 കോടി രൂപയാണ് ചെലവാക്കിയത്.

വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും വച്ച് പുലര്‍ത്തുന്ന ജനവിഭാഗങ്ങല്‍ ഒരുപാടുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് ആശ്ചര്യവും അത്ഭുതവും തോന്നാറുണ്ട്. പല സ്ഥലങ്ങളിലും നമുക്ക് ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കാത്ത ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെ ഒരു രാജ്യത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എസ്വാറ്റിനിയാണ് ആ രാജ്യം. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നാണിത്. നല്ല അടിപൊളി കാലാവസ്ഥയും പ്രകൃതി മനോഹാരിതയുമാണ് ഇവിടെ.

എല്ലാവരെയും ഒന്ന് ഞെട്ടിക്കും
ഈ രാജ്യത്ത് നിലനില്‍ക്കുന്ന ഒരു ആചാരം നമ്മളെ എല്ലാവരെയും ഒന്ന് ഞെട്ടിക്കും. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് ഓരോ വര്‍ഷവും കടന്നുപോകുന്നത്. കൃഷിക്ക് പ്രധാന്യമുളള ഈ രാജ്യത്ത് പ്രധാന കൃഷി കരിമ്പാണ്. എന്നിരുന്നാലും ഈ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. എന്നാല്‍ ഈ രാജ്യത്തെ രാജാവ് വലിയ ആഡംബര ജീവിതാമാണ് നയിക്കുന്നത്.

32 ഓളം മക്കള്‍
ആഡംബരത്തിന് ഒരു കുറവും ഈ രാജാവ് ഇന്നേവരെ ഒരു കുറവും വരുത്തിയിട്ടില്ല. നിലവില്‍ 15 ഭാര്യാമാരാണ് എംസ്വാട്ടി മൂന്നാമന്‍ എന്ന രാജാവിനുള്ളത്. ഇവരില്‍ 32 ഓളം മക്കളും ഇദ്ദേഹത്തിനുണ്ട്. എന്നാല്‍ ഈ രാജാവിനായി നിലനില്‍ക്കുന്ന ഒരു ആചാരമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. വര്‍ഷം തോറും ഇവിടെ ഒരു ആചാരം നടക്കും. ഉമലാംഗ എന്നാണ് ഈ ആചാരത്തിന്റെ പേര്. ആയിരക്കണക്കിന് അവിവാഹിതയായ യുവതികളാണ് ഈ ചടങ്ങില്‍ പങ്കെടുക്കുക.

32 ഓളം മക്കള്‍
ആഡംബരത്തിന് ഒരു കുറവും ഈ രാജാവ് ഇന്നേവരെ ഒരു കുറവും വരുത്തിയിട്ടില്ല. നിലവില്‍ 15 ഭാര്യാമാരാണ് എംസ്വാട്ടി മൂന്നാമന്‍ എന്ന രാജാവിനുള്ളത്. ഇവരില്‍ 32 ഓളം മക്കളും ഇദ്ദേഹത്തിനുണ്ട്. എന്നാല്‍ ഈ രാജാവിനായി നിലനില്‍ക്കുന്ന ഒരു ആചാരമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. വര്‍ഷം തോറും ഇവിടെ ഒരു ആചാരം നടക്കും. ഉമലാംഗ എന്നാണ് ഈ ആചാരത്തിന്റെ പേര്. ആയിരക്കണക്കിന് അവിവാഹിതയായ യുവതികളാണ് ഈ ചടങ്ങില്‍ പങ്കെടുക്കുക.

ശൈശവ വിവാഹവും ബഹുഭാര്യ സമ്പ്രദായവും
സ്ത്രികളുടെ അവകാശ ലംഘനമായാണ് ഇതിനെ കണക്കാക്കുന്നത്. കൂടാതെ രാജാവിന് ജനങ്ങളുടെ മേലുള്ള അധികാരവും നിയന്ത്രണവും നിലനിര്‍ത്തുന്നതിന് കൂടി വേണ്ടിയുള്ള മാര്‍ഗമാണെന്നും വിലയിരുത്തപ്പെടുന്നു. ഇതു കൂടാതെ ശൈശവ വിവാഹവും ബഹുഭാര്യ സമ്പ്രദായവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെയും പ്രതിഷേധങ്ങള്‍ ശക്തമാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍
പുരുഷാധിപത്യാണ് ഈ രാജ്യത്ത് കൂടുതലായും നിലനില്‍ക്കുന്നത്. കൂടാതെ ഈ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യാപകമാണ്. ഇവിടെ തീരുമാനങ്ങള്‍ എടുക്കുന്നത് പരമ്പരാഗതമായി പുരുഷന്മാരാണെന്ന് കണക്കാക്കുന്നു. സ്ത്രീകളുടെ എല്ലാ അവകാശങ്ങളും ഈ രാജ്യത്ത് നിഷേധിക്കുന്നതാണ് പതിവ്.

ആഡംബര ജീവിതത്തിനായി
കുടുംബത്തില്‍ പോലും എല്ലാ തീരുമാനങ്ങളെടുക്കുന്നതും പുരുഷന്മാരായതിനാല്‍ സ്ത്രീകളുടെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അവരുടെ ഭര്‍ത്താക്കാന്മാരാല്‍ തുടര്‍ച്ചയായി പ്രസവത്തിന് വിധേയരാകുന്നു. അതേസമയം. രാജാവ് തന്റെ ആഡംബര ജീവിതത്തിനായി കോടികളാണ് ചെലവഴിക്കുന്നത്. സാമ്പത്തികമായി മാന്ദ്യം അനുഭവിക്കുമ്പോഴും ഭാര്യമാര്‍ക്ക് വേണ്ടി റോള്‍സ് റോയ്‌സ് ഉള്‍പ്പടെയുള്ള കാറുകള്‍ക്കായി 176 കോടി രൂപയാണ് ചെലവാക്കിയത്.

ശക്തമായ ജനരോഷം
രാജ്യം വലിയ ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും രാജാവ് ധൂര്‍ത്ത് നടത്തുന്നതിനെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. രാജ്യത്ത് വെറും 12 ആംബുലന്‍സുകള്‍ മാത്രമാണുള്ളത്. രാജ്യത്തെ സമ്പത്തും ഏതാനും വ്യവസായികളില്‍ കേന്ദ്രീകരിച്ചാണ് നില്‍ക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖല ഒട്ടും വികസിച്ചിട്ടില്ല. രാജ്യത്തെ 63 ശതമാനം പേരും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.












Click it and Unblock the Notifications