ഹെലികോപ്ടറും കാറുകളും ശേഖരത്തില്‍; പഠനം വിദേശത്ത്, അംബാനി കുടുംബത്തിലെ ഈ പ്രമുഖനെ അറിയുമോ?
മുകേഷ് അംബാനിയെയും, സഹോദരന്‍ അനില്‍ അംബാനിയെയും അറിയാത്തവര്‍ ഉണ്ടാവില്ല. സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. അതുപോലെ അനില്‍ അംബാനി മുമ്പ് ഇന്ത്യയിലെ ബിസിനസ് ലോകത്ത് തന്നെ ഒന്നാമനായിരുന്നു. ഇവരുടെ കുടുംബത്തിലെ ഭൂരിഭാഗം പേരെയും മാധ്യമങ്ങളിലൂടെ നമുക്കെല്ലാം പരിചയമുണ്ടാവും.
എന്നാല്‍ അംബാനി കുടുംബത്തിലെ ഇളംതലമുറയില്‍ വരുന്ന ഒരാളെ അധികം ആര്‍ക്കും പരിചയമുണ്ടാവാന്‍ സാധ്യതയില്ല. വളരെ സ്വകാര്യമായ ഒരു ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. മറ്റാരുമല്ല അനില്‍ അംബാനിയുടെ ഇളയ മകന്‍ ജയ് അന്‍ഷുല്‍ അംബാനിയാണിത്.മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും അധികം വരാന്‍ അന്‍ഷുലിന് താല്‍പര്യമില്ല. അദ്ദേഹത്തെ കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒന്ന് അറിഞ്ഞ് വെക്കാം. 27കാരനാണ് ജയ് അന്‍ഷുല്‍ റിലയന്‍സിന്റെ ഉള്ളില്‍ അറിയപ്പെടുന്നയാളാണ്.

അമേരിക്കന്‍ സ്‌കൂളില്‍ നിന്നാണ് അന്താരാഷ്ട്ര ബക്കാലോററ്റ് പഠനം അദ്ദേഹം പൂര്‍ത്തിയാക്കിയത്. ബിസിനസ് മാനേജമെന്റില്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയും അദ്ദേഹത്തിനുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സ്‌റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലാണ് അദ്ദേഹം ബാച്ചിലേഴ്‌സ് ഡിഗ്രി പൂര്‍ത്തിയാക്കിയത്. പിതാവ് അനില്‍ അംബാനിയെ പോലെ കടുത്ത ഹിന്ദു മത വിശ്വാസിയാണ് അദ്ദേഹം. ബിസിനസ് ലോകത്ത് റിലയന്‍സ് മ്യൂച്ചല്‍ ഫണ്ടിലായിരുന്നു അന്‍ഷുലിന്റെ തുടക്കം. റിലയന്‍സ് ക്യാപിറ്റലിന്റെയും ഭാഗമായിരുന്നു അദ്ദേഹം.
അതേസമയം റിലയന്‍സ് ബിസിനസ് ഗ്രൂപ്പിലെ ഭാവിയില്‍ നയിക്കാന്‍ പോകുന്ന പ്രമുഖനായി അന്‍ഷുല്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് ബിസിനസ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മുമ്പ് റിലയന്‍സ് ഇന്‍ഫ്ര ബോര്‍ഡിന്റെ ഭാഗമായിരുന്നു അന്‍ഷുല്‍. എന്നാല്‍ ആറ് മാസം കൊണ്ട് അവിടെ നിന്ന് അദ്ദേഹം രാജിവെച്ചു. നിലവില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ മാനേജ്‌മെന്റ് ട്രെയിനിയായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. അനില്‍ അംബാനിയും, മുകേഷ് അംബാനിയും തുടങ്ങിയത് ഇതുപോലെ തന്നെയായിരുന്നു.
അംബാനി കുടുംബത്തില്‍ ജനിച്ചതിന്റെ ആഢംബരം അന്‍ഷുലിനുമുണ്ട്. കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ അദ്ദേഹത്തിനും പ്രിയപ്പെട്ടതാണ്.ലക്ഷ്വറി കാറുകളാണ് അന്‍ഷുലിന് പ്രിയം. മേഴ്‌സിഡസ് ജിഎല്‍കെ350, ലമ്പോര്‍ഗിനി ഗല്ലാര്‍ഡോ, റോള്‍സ് റോയ്‌സ് ഫാന്റം, റേഞ്ച് റോവര്‍ വോഗ്, ലക്‌സസ് എസ്‌യുവി, എന്നിവയെല്ലാം അന്‍ഷുലിന്റെ ശേഖരത്തിലെ പ്രിയപ്പെട്ട വാഹനങ്ങളാണ്.
ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ എക്‌സ്പ്രസ് എക്‌സആര്‍എസ്, ബെല്‍ 412 ഹെലികോപ്ടര്‍, ഫാല്‍ക്കണ്‍ 2000, ഫാല്‍ക്കണ്‍ 7എക്‌സ് എന്നിവയെല്ലാം അന്‍ഷുലിന്റെ ശേഖരത്തിലുണ്ട്.അമ്മാവനായ മുകേഷ് അംബാനിയുമായും, അദ്ദേഹത്തിന്റെ മക്കളായ ആകാശ്, ആനന്ദ്, ഇഷ, എന്നിവരുമായും അടുത്ത ബന്ധം അന്‍ഷുലിനുണ്ട്. നിലവില്‍ അംബാനി കുടുംബത്തിന്റെ തറവാട്ടിലാണ് അന്‍ഷുല്‍ താമസിക്കുന്നത്. അനിലിനും, ഭാര്യ ടീന, സഹോദരന്‍ എന്നിവര്‍ക്കൊപ്പമാണ് താമസം.












Click it and Unblock the Notifications