അനുഷ്‌കയോ സാമന്തയോ; ദക്ഷിണേന്ത്യയില്‍ ആസ്തിയില്‍ ഇവരാരുമല്ല മുന്നില്‍, കീര്‍ത്തിയുടെ സ്ഥാനം ഇങ്ങനെ
ദക്ഷിണേന്ത്യയില്‍ ധനികരായ നടന്മാരെ കുറിച്ചും,അവരുടെ പ്രതിഫലത്തെ കുറിച്ചുമെല്ലാം നമുക്ക് അറിയാം. പക്ഷേ നടിമാരില്‍ ആരാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളതെന്ന് അറിയുമോ? സാധാരണ തെലുങ്ക് സിനിമയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രതിഫലം നടിമാര്‍ക്ക് നല്‍കാറുള്ളത്. അത്രയും വലിയ സിനിമകളും അവിടെ നിന്നാണ് വരുന്നത്.
അതുകൊണ്ട് തന്നെ കൂടുതല്‍ പ്രതിഫലം അവിടെ നിന്ന് ലഭിക്കുമെന്ന് സ്വാഭാവികമായും എല്ലാവരും കരുതും. ബാഹുബലിയില്‍ ദേവസേനയായി എത്തിയ അനുഷ്‌ക ഷെട്ടി റെക്കോര്‍ഡ് പ്രതിഫലം തന്നെ വാങ്ങിയതായി റിപ്പോര്‍ട്ട്. എന്നാല്‍ സമ്പത്തിലും, പ്രതിഫലത്തിലും ഇവരാരുമല്ല ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് അതാരാണെന്ന് നോക്കാം.

ലേഡി സൂപ്പര്‍ സ്റ്റാര്‍ ഒന്നാമത്
ദക്ഷിണേന്ത്യയില്‍ പ്രതിഫല കാര്യത്തിലും സമ്പത്തിലും മുന്നിലുള്ളത് ലേഡി സൂപ്പര്‍ താരം നയന്‍താരയാണ്. 181 കോടി അഥവാ 22 മില്യണ്‍ ആണ് നയന്‍താരയുടെ ആസ്തി. 2018ലെ ഫോബ്‌സിന്റെ ഇന്ത്യയില്‍ ടോപ് 100 സെലിബ്രിറ്റികളില്‍ നയന്‍താരയുടെ പേരുമുണ്ടായിരുന്നു.
രണ്ട് മുതല്‍ പത്ത് കോടി രൂപ വരെയാണ് നയന്‍താര ഒരു ചിത്രത്തിനായി വാങ്ങുന്നത്. ബോളിവുഡില്‍ ഷാരൂഖ് ഖാനൊപ്പം ജവാനില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നയന്‍താര. ഈ ചിത്രത്തിനും റെക്കോര്‍ഡ് പ്രതിഫലമാണ് അവര്‍ വാങ്ങിയത്.
സമ്പത്ത് വന്നത് ഈ വഴികളില്‍
നയന്‍താര അഭിനയത്തില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബിസിനസിലും അവര്‍ക്ക് താല്‍പര്യമുണ്ട്. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ നാല് ആഢംബര വീടുകള്‍ നയന്‍താരയ്ക്കുണ്ട്. ചെന്നൈയില്‍ 2 വീടുകള്‍ അവര്‍ക്കുണ്ട്. മൊത്തം വീടുകളുടെ വില നൂറ് കോടി രൂപയോളം വരും. കേരളത്തില്‍ അവര്‍ക്ക് ഒരു തറവാടുണ്ട്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളും ലേഡി സൂപ്പര്‍ സ്റ്റാറിനുണ്ട്. 15 കോടിയാണ് രണ്ടിനും കൂടി വില.
മുംബൈയില്‍ കടലിനോട് അഭിമുഖമായി നില്‍ക്കുന്നൊരു വീട് വേറെയുണ്ട്. പ്രൈവറ്റ് ജെറ്റ്, ആഢംബര കാറുകള്‍, സ്വന്തമായി നിര്‍മാണ കമ്പനി എന്നിവയും നയന്‍താരയ്ക്കുണ്ട്. മെഴ്‌സിഡസ്, ബിഎംഡബ്ല്യു, ഇന്നോവ ക്രിസ്റ്റ, ഫോര്‍ഡ് എന്‍ഡവര്‍, എന്നിവയെല്ലാം നയന്‍താരയുടെ ശേഖരത്തിലുള്ള കാറുകളാണ്.

രണ്ടാം സ്ഥാനത്ത് ആരാണ്?
രണ്ടാം സ്ഥാനത്ത് അനുഷ്‌ക ഷെട്ടിയാണ്. ആറ് കോടിയാണ് അവര്‍ ഓരോ സിനിമയ്ക്കുമായി വാങ്ങുന്നത്. തമന്നയെ പൂര്‍ണമായി ദക്ഷിണേന്ത്യന്‍ നടിയായിട്ടാണ് കാണുന്നതെങ്കില്‍ സമ്പത്തിന്റെ കാര്യത്തില്‍ അവര്‍ രണ്ടാം സ്ഥാനത്തുണ്ടാവും. 110 കോടിയാണ് തമന്നയുടെ ആസ്തി.
അതുപോലെ അനുഷ്‌കയ്ക്ക് 100 കോടിയാണ് ആസ്തിയായി ഉള്ളത്. മൂന്നാം സ്ഥാനത്ത് സാമന്തയാണ്. മൂന്ന് മുതല്‍ എട്ട് കോടി രൂപ വരെയാണ് സിനിമയ്ക്കും സീരീസിനുമായി സാമന്ത വാങ്ങുന്നത്. 89 കോടിയാണ് സാമന്തയുടെ സമ്പാദ്യം.
കീര്‍ത്തിയുടെ സ്ഥാനം ഇങ്ങനെ
കീര്‍ത്തി സുരേഷ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. നടി ഒന്ന് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് ഒരു സിനിമയ്ക്കായി വാങ്ങുന്നത്. മഹാനടി എന്ന ചിത്രത്തിന് നടിക്ക് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ നടി സജീവമാണ്.
പൂജ ഹെഗ്‌ഡെ-7 കോടി വരെ, രശ്മിക മന്ദാന-2 മുതല്‍ 5 കോടി, കാജല്‍ അഗര്‍വാള്‍-1.5 കോടി മുതല്‍ 4 കോടി വരെ, രാകുല്‍ പ്രീത് സിംഗ്-1.5 മുതല്‍ 3.5 കോടി വരെ, ശ്രീനിധി ഷെട്ടി- 1 മുതല്‍ 3 കോടി വരെ എന്നിങ്ങനെയാണ് പ്രതിഫല കണക്ക്. പൂജയ്ക്ക് 50 കോടിയുടെയും, രശ്മികയ്ക്ക് 28 കോടിയുടെയും ആസ്്തിയാണ് ഉള്ളത്.












Click it and Unblock the Notifications