സൈനികര്‍ക്കൊപ്പം വന്ദേമാതരം പാടി മോദി; വീഡിയോ പങ്കുവെച്ച് എആര്‍ റഹ്മാന്‍; ക്യാപ്ഷന്‍ വൈറല്‍
രാജ്യം ദീപങ്ങളുടെ ഉത്സവം കൊണ്ടാടുകയാണ്. ദീപം തെളിയിച്ച് നൃത്തം ചെയ്ത്, ആശംസിച്ച് ദീപാവലിയെ രാജ്യം വരവേറ്റിരക്കുകയാണ്. പ്രധാനമന്ത്രി നേരന്ദ്ര മോദി ദീപാവലി ആഘോഷിച്ചത് കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പമായിരുന്നു.
സൈനികര്‍ക്കൊപ്പമുള്ള തന്റെ ദീപവലി ആഘോഷത്തിന്റെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലാണ് പ്രധാനമന്ത്രി പങ്കുവെച്ച ആഘോഷത്തിന്റെ ഈ വീഡിയോ..ഇപ്പോള്‍ എആര്‍ റഹ്മാനും ഈ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. തമിഴില്‍ ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ അദ്ദേഹം പങ്കുവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികര്‍ക്കൊപ്പം വന്ദേമാതാരം പാടുന്നതാണ് വീഡിയോയില്‍ ഉള്ളത്. കാര്‍ഗിലില്‍ ആവേശം നിറഞ്ഞ ദീപാവലിയെന്നാണ് പ്രധാനമന്ത്രി എഴുതിയിരിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തരംഗം തന്നെയാണ് തീർത്തത്. എആർ റഹ്മാൻ കൂടി വീഡിയോ, ഷെയർ ചെയ്തതോടെ ആരാധകരും ഏറ്റെടുത്തു. വന്ദേമാതപത്തിലെ വരികളാണ് വീഡിയോയ്ക്കായി നൽകിയ ക്യാപ്ഷൻ.

സൈനികരോട് പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തു. അധികാരമില്ലാതെ സമാധാനം കൈവരിക്കുക അസാധ്യമാണ് എന്ന് പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. യുദ്ധത്തെ അവസാന ഓപ്ഷനായാണ് തന്റെ സര്‍ക്കാര്‍ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. സൈന്യം തന്റെ കുടുംബമാണെമന്നും അവർക്കൊപ്പം അല്ലാതെ തനിക്ക് ഇതുപോലെ ദീപാവലി ആഘോഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ എപ്പോഴും യുദ്ധം അവസാന ഓപ്ഷനായിട്ടാണ് കണക്കാക്കുന്നത്. ലങ്കയിലായാലും കുരുക്ഷേത്രയിലായാലും, അവസാനം വരെ യുദ്ധം തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഞങ്ങള്‍ ലോകസമാധാനത്തിന് അനുകൂലമായി നിലകൊള്ളുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു. സൈനികരെ തന്റെ കുടുംബം എന്നാണ് മോദ് പറഞ്ഞതു. സൈനികര്‍ തന്റെ കുടുംബം ആണെന്നും അവര്‍ക്കൊപ്പം അല്ലാതെ തനിക്ക് ദീപവാലി ഇതുപോലെ ആഘോഷിക്കാന്‍ പറ്റില്ലെന്നും മോദി പറഞ്ഞു. തന്റെ ദീപാവലിയുടെ മദുരവും തെളിച്ചവും സൈനികരുടെ നടുവിലാണെന്ന് അദ്ദേഹം പറഞ്ഞു. സൈനികരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു.

കാര്‍ഗിലില്‍, സൈനികര്‍ക്ക് തീവ്രവാദത്തെ തകര്‍ക്കാന്‍ കഴിഞ്ഞു എന്നും ആ സംഭവത്തിന് താന്‍ സാക്ഷി ആണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ ആഗോളതലത്തില്‍ ബഹുമാനിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.. നിങ്ങള്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുമ്പോള്‍ നമ്മുടെ ശത്രുക്കള്‍ക്കെതിരെ കടുത്ത നിലപാടാണ് തങ്ങള്‍ സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications