റഫ് സെക്സ്, ചോക്കിങ്... റെബേക്കയുടെ ജീവിതം ഇങ്ങനെയാക്കിയത് അശ്ലീല വീഡിയോകള്‍; നിങ്ങളും അഡിക്ട് ആണോ?
അശ്ലീല വീഡിയോകള്‍ കാണാത്തവരായി ആരും ഉണ്ടാകില്ല എന്ന സ്ഥിതിയാണ് ഇപ്പോള്‍. ലോകത്തെ ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ പാതിയിലേറെ അശ്ലീലം കാണാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അശ്ലീലം കാണുക എന്നതിനപ്പുറത്തേക്ക് അത് ഒരു ശീലമായി മാറിക്കഴിഞ്ഞാല്‍ എന്ത് ചെയ്യും? അങ്ങനെയാണ് നിങ്ങള്‍ എന്ന് തോന്നുന്നുണ്ടോ?
റെബേക്ക എന്ന ഈ 19 കാരിയുടെ അനുഭവം ഒന്ന് കണ്ട് നോക്കൂ... നിങ്ങള്‍ക്ക് തിരിച്ചറിയാം നിങ്ങള്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണോ എന്ന്.

എബിസി ന്യൂസിനോടായിരുന്നു റെബേക്ക തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്. കൗമാരത്തിന്റെ തുടക്കത്തില്‍ യാദൃശ്ചികമായി കണ്ട ആ വീഡിയോകള്‍ അവളുടെ ജീവിതത്തെ അത്രത്തോളം ദുഷ്കരമാക്കി.

ആദ്യ ഘട്ടത്തില്‍ സാധാരണ അശ്ലീല വീഡിയോകള്‍ ആയിരുന്നു റെബേക്ക കണ്ടിരുന്നത്. എന്നാല്‍ പിന്നീടത് ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വന്യമായ വീഡിയോകളിലേക്ക് മാറി.

തന്റെ വ്യക്തി ജീവിതത്തിലും അവള് കൊതിച്ചത് അത്തരം വന്യമായ സെക്സ് ആയിരുന്നു. അവളുടെ പങ്കാളികളാണെങ്കില്‍ അക്കാര്യത്തില്‍ അവളോട് സഹകരിക്കുകയും ചെയ്തു.

അശ്ലീല വീഡിയോകളില്‍ കാണുന്ന തരത്തിലുള്ള ക്രൂരമായ ലൈംഗിക ബന്ധങ്ങളിലേക്ക് റെബേക്ക വീഴുകയായിരുന്നു. ഒടുവില്‍ അവള് തന്നെ എല്ലാം തിരിച്ചറിയുകയും ചെയ്തു. അന്ന് ആ വീഡിയോ കണ്ടില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം എത്രത്തോളം മനോഹരവും സാധാരണഗതിയില്‍ ഉള്ളതും ആകുമായിരുന്നു എന്നാണ് റെബേക്ക ഇപ്പോള്‍ ചിന്തിക്കുന്നത്.

അശ്ലീല വീഡിയോകള്‍ കാണാത്ത യുവതീയുവാക്കള്‍ പുതുതലമുറയില്‍ ഉണ്ടാകില്ല എന്ന് തന്നെ പറയേണ്ടിവരും. എന്നാല്‍ നിങ്ങള്‍ അതിന് അടിമപ്പെട്ടുകഴിഞ്ഞോ? ഈ ചോദ്യങ്ങള്‍ അതിനുള്ള ഉത്തരം നല്‍കും.

17 ചോദ്യങ്ങളാണ് നിങ്ങള്‍ക്ക് മുന്നില്‍ ഉള്ളത്. ഓരോ ചോദ്യത്തിനും ഏഴ് റേറ്റിങ്ങുകള്‍. ഒരിക്കലും ഇല്ല, അപൂര്‍വ്വമായി, വല്ലപ്പോഴും, ചിലപ്പോഴെല്ലാം, ഇടയ്ക്കിടെ, പലതവണ, എല്ലായിപ്പോഴും.. ഓരോ ചോദ്യത്തിനും ഉള്ള ഉത്തരങ്ങള്‍ക്ക് ഒന്ന് മുതല്‍ ഏഴ് വരെയുള്ള പോയന്റുകള്‍ കൂട്ടി വയ്ക്കുക.

അശ്ലീല വീഡിയോകള്‍ കാണുക എന്നത് നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമായി തോന്നിയിട്ടുണ്ടോ? എന്താണ് നിങ്ങളുടെ ഉത്തരം? മേല്പറഞ്ഞ ഏഴ് ഉത്തരങ്ങിളില് ഏതാണ് നിങ്ങളുടേത്...

മനസ്സമാധാനം കിട്ടുന്നതിന് വേണ്ടി നിങ്ങള്‍ അശ്ലീല വീഡിയോകള്‍ കാണാറുണ്ടോ? അശ്ലീല വീഡിയോകള്‍ നിങ്ങള്‍ക്ക് മാനസികോല്ലാസം നല്കാന് സഹായിക്കാറുണ്ടോ?

നിങ്ങളുടെ ലൈംഗിക ജീവിതത്തില്‍ അശ്ലീലം കാണുന്നത് ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ? ലൈംഗിക ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കുന്നുണ്ടോ

കൂടുതല്‍ കൂടുതല്‍ അശ്ലീല വീഡിയോകള്‍ കാണാന്‍ നിങ്ങള്‍ക്ക് തോന്നാറുണ്ടോ? കൂടുതല്‍ സംതൃപ്തിയ്ക്ക് അത് ആവശ്യമാണെന്ന് തോന്നിയിട്ടുണ്ടോ?

അശ്ലീല വീഡിയോകള്‍ കാണാത്തവരുണ്ടാവില്ല. നിങ്ങള്‍ ആ ശീലം കുറയ്ക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ടുണ്ടോ? ആ ശ്രമം പരാജയപ്പെട്ടിട്ടുണ്ടോ?

ആഗ്രഹിക്കുന്ന സമയത്ത് തന്നെ അശ്ലീല വീഡിയോകള്‍ കാണാന്‍ കഴിഞ്ഞു എന്ന് വരില്ല. എന്നാല്‍ അങ്ങനെ സംഭവിക്കുമ്പോള്‍ നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടാറുണ്ടോ?

അശ്ലീല വീഡിയോകള്‍ കാണുക എന്നത് എത്ര മനോഹരമായ കാര്യമാണ് എന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം.

നിങ്ങളുടെ മനസ്സിലെ നെഗറ്റീവ് ആയ ചിന്തകള്‍, വിഷമങ്ങള്‍ എന്നിവ അശ്ലീലം കാണുമ്പോള്‍ ഇല്ലാതാകാറുണ്ടോ?

അശ്ലീല വീഡിയോ കാണുക എന്നത് ഏറെ സമയം അപഹരിക്കുന്ന ഒരു കാര്യമാണ്. നിങ്ങളുടെ നല്ല സമയങ്ങള്‍ ഇത്തരത്തില്‍ പാഴായിപ്പോയി എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ?

എത്ര അശ്ലീല വീഡിയോകള്‍ കണിട്ടും തൃപ്തി തോന്നാത്ത സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ? തൃപ്തിപ്പെടുത്താന്‍ കൂടുതല്‍ കൂടുതല്‍ വീഡിയോകള്‍ വേണം എന്ന് തോന്നിയിട്ടുണ്ടോ

അശ്ലീല വീഡിയോകള്‍ കാണുന്നത് അവസാനിപ്പിക്കണം എന്ന് തീരുമാനിക്കു, എന്നിട്ട് അധികകാലം ആ തീരുമാനത്തില്‍ ഉറച്ച് നില്ക്കാന് പറ്റാതാവുക... ഇങ്ങനെയൊരു പ്രശ്നം നിങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടോ?

അശ്ലീല വീഡിയോകള്‍ കാണാന്‍ കാത്തിരിക്കുക. പക്ഷേ എന്തെങ്കിലും കാരണവശാല്‍ അത് കാണാന്‍ പറ്റാതെ വരിക...ഇങ്ങനെ സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്ക് കടുത്ത ദേഷ്യം തോന്നാറുണ്ടോ?

ജീവിതത്തിന് വലിയ പ്ലാനിങ് ഒന്നും ഉണ്ടാവില്ല. എന്നാല്‍ എപ്പോഴൊക്കെയാണ് വീഡിയോകള്‍ കാണേണ്ടത് എന്ന് നിങ്ങള്‍ പ്ലാന്‍ ചെയ്യാറുണ്ടോ?

അശ്ലീല വീഡിയോകള്‍ കാണുന്നത് നിങ്ങള്‍ക്ക് ടെന്ഷനുകളില് നിന്ന് ആശ്വാസം നല്കുന്നുണ്ടോ? ഇത് പതിവാണോ?

പതിയെ പതിയെ നിങ്ങള്‍ 'എക്ട്രീം പോണ്' വീഡിയോകള്‍ കാണുന്നതിലേക്ക് മാറിയിട്ടുണ്ടോ? സാധാരണ വീഡിയോകള്‍ നിങ്ങള്‍ക്ക് വേണ്ടത്ര സംതൃപ്തി നല്‍കാതെ വരുന്നുണ്ടോ?

അശ്ലീലം കാണുന്നത് അവസാനിപ്പിക്കുക. പക്ഷേ വീണ്ടും അതിലേക്ക് തിരിച്ചെത്തുക. ഇതിനിടയിലെ സമയദൈര്‍ഘ്യം വളരെ കുറവാണോ?

അശ്ലീല വീഡിയോകള്‍ കാണാതിരിക്കുമ്പോള്‍ നിങ്ങള്‍ക്കത് വല്ലാതെ 'മിസ്സ് ചെയ്യുന്നതായി' തോന്നാറുണ്ടോ? ഏറെകാലം വീഡിയോകള്‍ കാണാതിരിക്കുമ്പോഴാണോ ഇങ്ങനെ തോന്നുന്നത്?

17 ചോദ്യങ്ങള്‍ക്കും ഉള്ള നിങ്ങളുടെ ഉത്തരങ്ങള്‍ അതിന്റെ പോയന്റ് അനുസരിച്ച് കൂട്ടി നോക്കൂ. അത് 76 ന് മുകളില്‍ ആണെങ്കില്‍ നിങ്ങള്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്ന് നിസംശയം പറയാം.

ഹംഗറിയിലെ ഇയോട്വോസ് ലോറന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ ചോദ്യാവലി തയ്യാറാക്കിയത്. അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ നാല് ശതമാനം പേര് അതിന് അഡിക്ട് ആണ് എന്നാണ് ഇവരുടെ പഠനം തെളിയിക്കുന്നത്.
അശ്ലീല വീഡിയോകള്‍ കാണുന്നതിന് അടിമപ്പെട്ട് ജീവിതം ദുഷ്കരമായി മാറിയ റെബേക്ക എന്ന 19 കാരിയുടെ വാക്കുകള്‍ കേള്‍ക്കാം.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications