നിങ്ങള്‍ ഗേ ആണോ; കരണ്‍ ജോഹറിനെ പരിഹസിച്ച് ചോദ്യം, പരിഹസിച്ചയാള്‍ക്കുള്ള മറുപടി വൈറല്‍
മുംബൈ: ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍ക്ക് സ്ഥിരം വിധേയനാവാറുണ്ട്. അധികം മറുപടിയൊന്നും കരണ്‍ നല്‍കാറുമില്ല. കങ്കണ റനാവത്ത് അടക്കമുള്ളവര്‍ കരണ്‍ നെപ്പോട്ടിസം പ്രോത്സാഹിപ്പിക്കുന്നവരില്‍ മുമ്പനാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു. എന്നാല്‍ അധികം പ്രതികരിക്കാത്ത കരണ്‍ ഒരു യൂസര്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അടുത്തിടെ ലോഞ്ച് ചെയ്ത ത്രെഡ്‌സ് ആപ്പില്‍ ഒരു ചോദ്യത്തോര സെഷന്‍ കരണ്‍ ജോഹര്‍ സംഘടിപ്പിച്ചിരുന്നു. ആരാധകര്‍ക്കും, ഫോളോവേഴ്‌സിനുമെല്ലാം, എന്തും ചോദിക്കാം സാധിക്കുമായിരുന്നു. അതില്‍ കരണ്‍ ഉത്തരം നല്‍കാമെന്നും അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് കരണ്‍ ത്രെഡ്‌സില്‍ അക്കൗണ്ട് തുടങ്ങിയത്. ആസ്‌ക് മീ എനിതിംഗ് സെഷനാണ് കരണ്‍ ഇതില്‍ ആരംഭിച്ചത്.

പുതിയ ചിത്രമായ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയുടെ പ്രമോഷന്റെ കൂടി ഭാഗമായിട്ടായിരുന്നു ഈ സെഷന്‍. നിരവധി ചോദ്യങ്ങള്‍ കരണ്‍ ഇതില്‍ ഉത്തരം നല്‍കി. എന്നാല്‍ ഒരു യുവാവിന്റെ ചോദ്യം അതിരുകടന്നായിരുന്നു. താങ്കള്‍ ഗേ ആണോ എന്നായിരുന്നു ഈ യൂസറുടെ ചോദ്യം ഇതിന് കരണ്‍ നല്‍കിയ മറുപടിയാണ് വൈറലായത്. നിനക്ക് താല്‍പര്യമുണ്ടോ എന്നായിരുന്നു കരണിന്റെ മറുപടി. വായടപ്പിക്കുന്ന മറുപടിയാണ് കരണ്‍ നല്‍കിയതെന്നായിരുന്നു ആരാധകര്‍ ഇതിനോട് പ്രതികരിച്ചത്.
അതേസമയം നിരവധി ചോദ്യങ്ങള്‍ക്ക് കരണ്‍ മറുപടിയും നല്‍കിയിട്ടുണ്ട്. സൂപ്പര്‍ താരം ഷാരൂഖ് ഖാനുമായി എന്നാണ് പുതിയ ചിത്രം എന്ന് ഒരു ആരാധകന്‍ ചോദിച്ചിരുന്നു. രഹസ്യമല്ലാത്ത കാര്യം ചോദിക്കൂ, നുണ പറയാതിരിക്കാന്‍ ശ്രമിക്കാം എന്നാണ് കരണ്‍ ഇതിന് മറുപടി. കരിയറിലെ ഏറ്റവും ദു:ഖിപ്പിക്കുന്ന കാര്യം എന്താണെന്നും മറ്റൊരു യൂസര്‍ ചോദിച്ചു. തനിക്ക് ശ്രീദേവിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്നും, അവരെ തന്റെ ചിത്രത്തില്‍ അഭിനയിപ്പിക്കണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹമെന്നും കരണ്‍ പറഞ്ഞു. പക്ഷേ അതിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സല്‍മാന്‍ ഖാനൊപ്പം ഒരു ചിത്രമെന്നാണന്ന കാര്യത്തിനും കരണ്‍ മറുപടി നല്‍കിയില്ല.അതേസമയം കരണ്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ പലതവണ മോശം കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കരണ്‍ വിവാഹം കഴിക്കാത്തത് കൊണ്ട് താരം ഗേ ആണെന്ന തരത്തില്‍ വലിയ പ്രചാരണം തന്നെ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇത്തരം പ്രചാരണങ്ങള്‍ അദ്ദേഹത്തിനെതിരെ ആരംഭിച്ചത്.
നെപ്പോട്ടിസം കാരണം കരണ്‍, സുശാന്തിന് അവസരങ്ങള്‍ നല്‍കിയില്ലെന്നാണ് ആരോപണം. ഇതേ ആരോപണം പിന്നീട് കങ്കണ റനാവത്തും ഉന്നയിച്ചിരുന്നു. എന്നാല്‍ കരണ്‍ ഈ വിവാദങ്ങളോടൊന്നും പ്രതികരിച്ചിട്ടില്ല. അതേസമയം ആറ് വര്‍ഷത്തിന് ശേഷമാണ് കരണ്‍ പുതിയൊരു ചിത്രം സംവിധാനം ചെയ്യുന്നത്. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയില്‍ രണ്‍വീര്‍ സിംഗും, ആലിയ ഭട്ടുമാണ് നായിക-നായികന്മാര്‍.












Click it and Unblock the Notifications