സിംഗിള്‍ ജീവിതം മടുത്തോ?, കാമുകിയെ വാടകയ്ക്ക് എടുക്കാം; മണിക്കൂറിന് ചെലവാകുന്നത് ചെറിയ തുക
ഒരു പങ്കാളി ജീവിതത്തില്‍ വേണമെന്ന് ആഗ്രഹിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവച്ച് ജീവിതത്തോട് ചേര്‍ത്ത് ഒപ്പം കഴിയാന്‍ ഒരു കാമുകിയെയോ കാമുകനെയോ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ പലരും ഇന്നും എന്തൊക്കെയോ കാരണങ്ങള്‍ക്കൊണ്ട് സിംഗിളായി ജീവിക്കുകയാണ്. എന്നാല്‍ അങ്ങനെ ഒറ്റപ്പെടുന്നവര്‍ക്ക് പുതിയ ഒരു സംവിധാനം നടപ്പിലാക്കിയിരിക്കുകയാണ് ജപ്പാൻ.
മറ്റൊന്നുമല്ല, ജപ്പാനില്‍ പങ്കാളികളെ വാടകയ്ക്ക് ലഭിക്കുമെന്ന സമ്പ്രദായം നിലവില്‍ വന്നിരിക്കുകയാണ്. ഈ സമ്പ്രദായം നിയപരമായി അംഗീകരിച്ചതാണ്. ഒറ്റപ്പെട്ടുപോയവര്‍ക്ക് അവരുടെ ഏകാന്ത ജീവിതത്തില്‍ നിന്ന് മോചനം ലഭിക്കുന്നതിന് വേണ്ടിയാണ് ജപ്പാൻ സര്‍ക്കാര്‍ ഈ സംവിധാനത്തിന് നിയമപരമായ അംഗീകാരം നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പങ്കാളികളെ തിരഞ്ഞെടുക്കാന്‍ വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്. ജപ്പാനിസ് സര്‍ക്കാരാണ് ഇത് നിയന്ത്രിക്കുന്നതും നടപ്പിലാക്കുന്നതും. ജപ്പാനില്‍ നിരവധി പേര് ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ സൈറ്റിലൂടെ നിങ്ങള്‍ക്ക് പങ്കാളിയെ കൂടാതെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വാടകയ്ക്കെടുക്കാന്‍ സാധിക്കും.
ഒരു ദിവസം രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് നിങ്ങള്‍ക്ക് പങ്കാളികളെ ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇതിന് വേണ്ടി ഒരു മണിക്കൂറിന് 6000 യെന്‍ നല്‍കണം. അതായത് മൂവായിരം ഇന്ത്യന്‍ രൂപ. രസകരമായ കാര്യം എന്തെന്നാല്‍, നിങ്ങള്‍ ആദ്യമായിട്ടാണെങ്കില്, അധിക നിരക്കുകളൊന്നും കൂടാതെ നിങ്ങള്‍ക്ക് കാമുകിയെ തിരഞ്ഞെടുക്കാം. ഇനി കൂടുതല്‍ സമയം വേണമെങ്കില്‍ ഓരോ മണിക്കൂറിനും 2000 യെന്‍ അധികം നല്‍കേണ്ടിവരും.
ഇത്തരം സേവനങ്ങള്‍ നല്കുന്ന ഷിഹോ എന്ന വെബ്സൈറ്റ് പുരുഷന്മാരെ കുറിച്ച് ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. കാമുകി ഇല്ലാത്തവരോ മുമ്പൊരിക്കലും ഒരു ഡേറ്റിംഗിന് പോലും പോകാത്ത ആളുകളാണ് ഈ സേവനം തിരഞ്ഞെടുക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം, ഒരു കാമുകിയെ വാടകയ്ക്കെടുക്കുന്നത് ദീര്‍ഘകാല പ്രതിബദ്ധത ഇല്ലാതെ കുറച്ച് സമയം ചെലവഴിക്കാന്‍ വേണ്ടി മാത്രമാണ്.
അതേസമയം, ഇത്തരം സേവനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമുണ്ട്. വാടകയ്ക്ക് എടുത്ത സമയത്തിനും സന്ദര്‍ഭത്തിനും പുറമെ കാമുകിയുമായി നേരിട്ട് ബന്ധപ്പെടാന്‍ ക്ലയിന്റുകള്‍ക്ക് അനുവാദമില്ല. കാമുകിമാര്‍ക്ക് വിലകൂടിയ സമ്മാനങ്ങളോ നല്കുന്നതില് നിന്ന് കമ്പനി ക്ലയിന്റുകളെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഒരു പ്രൊഫഷണല്‍ സ്വഭാവം നിലനിര്‍ത്തുന്നതിന് വേണ്ടിയാണിത്. കൂടാതെ ക്ലയിന്റുമാരുമായുള്ള കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി കൂടിയാണിത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications