ഇനിയും ആധാറും പാൻ കാർഡും ലിങ്ക് ചെയ്തില്ലേ? പണികിട്ടും, ഇനി ഒരുപാട് സമയമില്ല
വളരെ പ്രധാനപ്പെട്ട രണ്ട് രേഖകളാണ് ആധാറും പാൻകാർഡും. നിങ്ങൾ ആധാറും പാൻ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ? ഇതുവരെയും ആധാറും പാൻകാർഡും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഇനിയും വൈകിക്കരുത്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട ദിവവസങ്ങളാണ്. അത് കൊണ്ട് തന്നെ ആധാറും പാനും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഉടൻ ലിങ്ക് ചെയ്യുക. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തന രഹിതമാകും.
പാൻ കാർഡ് ഇല്ലാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനാവില്ല. ആധാറും പാൻ കാർഡും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. ആദായ നികുതി വകുപ്പ് പറയുന്നതിന് അനുസരിച്ച് പൗരന്മാർ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടാതായി വരും. ജൂൺ 15 വരെയാണ് ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസരം നൽകിയിരിക്കുന്നത്.

2024 ജൂൺ 15 ന് അകം നിങ്ങളുടെ ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുക, ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, അല്ലെങ്കിൽ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുക തുടങ്ങിയ സാമ്പത്തിക ഇടപാടുകൾക്ക് നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ല എന്ന കാര്യം മറക്കല്ലേ. അധാറും പാൻ കാർഡും ലിങ്ക് ചെയ്തില്ലെങ്കിൽ ഇത് മാത്രമല്ല ഇനി പറയുന്നത് പോലെയുള്ള നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.
1. പ്രവർത്തന രഹിതമായ പാൻ കാർഡ് കൊണ്ട് നിങ്ങൾക്ക് ആധായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല.
2. തീർപ്പാക്കാത്ത റിട്ടേണുകൾ പ്രോസസ്സ് ചെയ്യില്ല
3. പ്രവർത്തന രഹിതമായ പാൻ കാർഡുകൾക്ക് തീർപ്പാക്കാത്ത റീ ഫണ്ടുകൾ നൽകാനാവില്ല.
4. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോഴുള്ള തെറ്റുകൾ പോലെ തീർപ്പ് കൽപ്പിക്കാത്ത നടപടികൾ പാൻ പ്രവർത്തന രഹിതമായാൽ പൂർത്തിയാക്കാൻ കഴിയില്ല.
5. പാൻ പ്രവർത്തന രഹിതനാകുന്നതിനാൽ ഉയർന്ന വനിരക്കിൽ നികുതി കുറയ്ക്കേണ്ടി വരും.
ഇത് മാത്രമല്ല, ഇതിന് പുറമെ നികുതിദായകന് ബാങ്കുകളിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കാരണം എല്ലാത്തരം സാമ്പത്തിക ഇടപാടുകൾക്കുമുള്ള പ്രധാന കെ വൈ സി മാനദണ്ഡങ്ങളിൽ ഒന്നാണ് പാൻയ












Click it and Unblock the Notifications