കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

64 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് സിക വൈറസ് എത്തുന്നു, ഇത് മനുഷ്യകുലത്തെ നശിപ്പിക്കാനുള്ള വരവ്!!

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: സിക വൈറസ് ഭീതി ലോകമെമ്പാടും നിലനില്‍ക്കുമ്പോള്‍ വൈറസ് ഇന്ത്യയിലേക്കും ഉടന്‍ എത്തുമെന്ന് മുന്നറിയിപ്പ്. ലാറ്റിന്‍ അമേരിക്കല്‍ രാജ്യങ്ങളിലും ചൈനയിലും വ്യാപകമായി വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് വൈറസ് ഇന്ത്യയിലേക്ക് എത്തുമെന്ന് ജാഗ്രത നിര്‍ദേശം വന്നിരിക്കുന്നത്.

64 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് വൈറസ് തിരിച്ചെത്തുകയാണ്. മരുന്നോ വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ലാത്ത രോഗം മഹാരാഷ്ട്രയിലെ പുനെയിലാണ് 64 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിരീകരിച്ചത്. മനുഷ്യരാശിയെ ഒന്നടങ്കം കൊന്നൊടുക്കിയ ആ മഹാമാരി വീണ്ടും തിരിച്ചെത്താന്‍ പോകുന്ന വാര്‍ത്ത വൈദ്യശാസ്ത്രത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

സിക വൈറസ്

സിക വൈറസ്


സിക വൈറസ് ഉടന്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് വൈദ്യശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്. മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടും ഇതിനെ സാധൂകരിക്കുന്നതാണ്. മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാത്ത രോഗം ഇന്ത്യയില്‍ എത്തിയാല്‍ ജനസാന്ദ്രത അടിസ്ഥാനപ്പെടുത്തി എള്ളുപത്തില്‍ പടര്‍ന്ന് പിടിക്കാനുള്ള വളരെ കൂടുതലാണ്.

ഇന്ത്യയില്‍

ഇന്ത്യയില്‍


ലാറ്റില്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വൈറസ് പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. വര്‍ഷത്തില്‍ 67,000 ആളുകളാണ് ഇന്ത്യയില്‍ നിന്നും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഇവരിലൂടെ വൈറസ് ഇന്ത്യയിലേക്ക് എത്താനുള്ള സാധ്യത 70%മാനമാണ്.

 ചൈനയിലും

ചൈനയിലും


ലാറ്റില്‍ അമേരിക്ക സന്ദര്‍ശിച്ച യുവാവില്‍ നിന്നാണ് ചൈനയിലേക്ക് രോഗം എത്തിയത്. ചൈന, ഫിലിപൈന്‍സ്, ഇന്തോനേഷ്യ, തായ്‌ലാന്റ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. ഈ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണ്.

കേരളവും

കേരളവും


ഡെങ്കിപനി പരത്തുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്. ഇത് കേരളത്തിലും തമിഴ്‌നാട്ടിലും കൂടുതലായി കാണപ്പെടുന്നുണ്ട്. വൈറസ് ചെറിയ തോത്തില്‍ എത്തിയാല്‍ പോലും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളില്‍ രോഗം എളുപ്പത്തില്‍ പടര്‍ന്ന് പിടിക്കും.

ജനങ്ങള്‍

ജനങ്ങള്‍


വൈറസിന്റെ പ്രത്യോഘാതത്തെക്കുറിച്ച് ജനങ്ങള്‍ അറിഞ്ഞിരിക്കണം. സാധാരണ രോഗം ബാധിക്കുന്നത് പോലെ കൊതുക് മൂലം പകരുന്ന പനിയോ മറ്റു രോഗങ്ങളോ അല്ല സിക. നാഢീവ്യബത്തെയും തലച്ചോറിനെയും ബാധിക്കുന്ന രോഗമാണ്. നവജാത ശിശുകള്‍ക്ക് വരുന്ന വൈകല്യങ്ങളാണ് രൂക്ഷമായ അവസ്ഥ.

 ഗര്‍ഭഛിദ്രം

ഗര്‍ഭഛിദ്രം


തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ 2116 ഗര്‍ഭിണികളിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. മുക്കാല്‍ ഭാഗം സ്ത്രീകളും ഗര്‍ഭഛിദ്രം നടത്തുകയാണ് ചെയ്യുന്നത്. ഗര്‍ഭം ധരിക്കുന്നത് കുറച്ച് കാലത്തേക്ക് തടയാനുള്ള മാര്‍ഗമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

English summary
A virulent version of the Zika virus that has swept the globe is headed for India, where an older, more benign strain is likely to be quietly residing within some Indians, possibly preparing genetic ground for a quick, new second-coming, experts have warned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X