Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണം പോലും തോറ്റുപോയ പ്രണയം; മരിച്ച കാമുകിക്ക് സിന്ദൂരമിട്ട് ഭാര്യയാക്കി യുവാവ്‌

പ്രണയം പകുതി വെച്ച് നിര്‍ത്തിയതിനും പ്രണയം നിരസിച്ചതിനുമൊക്കെ ജീവനെടുത്ത് പക തീര്‍ക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ മനസ്സും കണ്ണുംനിറയ്ക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വൈറലായിരിക്കുന്നത്. യഥാര്‍ത്ഥ പ്രണയം ഇപ്പോഴും ലോകത്ത് നിലനില്‍ക്കുന്നുണ്ട് എന്നതിന്റെ മികച്ച ഉദാഹരമാണ് ഈ വാര്‍ത്ത.

മരിച്ചുപോയ തന്റെ പ്രണയിനിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയും താലി കെട്ടുകയും ചെയ്യുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇനി ഒരിക്കലും താന്‍ മറ്റൊരു വിവാഹം ചെയ്യില്ലെന്നും ഈ യുവാവ് സത്യം ചെയ്യുന്നുണ്ട് ...തന്റെ പ്രണയിനിയോടുള്ള അടങ്ങാത്ത സ്‌നേഹം കാരണം ആണ് മരിച്ചിട്ടും യുവാവ് ഇവരെ വിവാഹം ചെയ്തത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

1

വെള്ളിയാഴ്ച ഗുവാഹത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ആണ് പ്രാര്‍ത്ഥന എന്ന യുവതി മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ബിതുപന്‍ തമുലി എന്ന 27 കാരന്‍ യുവതിയുടെ നെറ്റിയിലും കവിളിലും സിന്ദൂരമിടുന്നത്. യുവതിയുടെ കഴുത്തിലും ഇയാളുടെ കഴുത്തിലും മാലയിടുന്നുമുണ്ട്. കാമുകിയോടുള്ള സ്‌നേഹത്തിന്റെ ഹൃദയസ്പര്‍ശിയായ പ്രകടനത്തില്‍, തന്റെ ജീവിതകാലം മുഴുവന്‍ വീണ്ടും വിവാഹം കഴിക്കുകയോ മറ്റാരുമായും ജീവിതം പങ്കിടുകയോ ചെയ്യില്ലെന്ന് ബിതുപന്‍ പ്രതിജ്ഞയെടുത്തു.

2

പെട്ടെന്നായിരുന്നു ബിതുപന്റെയും പ്രാര്‍ത്ഥനയുേടയും ജീവിതം മാറിമറിഞ്ഞത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് വിധി ഇവരെ വേര്‍പിരിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു യുവതിയുടടെ മരണം സംഭവിച്ചത്. നവംബര്‍ 18 ശനിയാഴ്ച ആശുപത്രിയില്‍ വച്ച് മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് അവള്‍ക്ക് സുഖം പ്രാപിക്കാനാവാത്തവിധം അസുഖം ബാധിച്ചതായി പ്രാര്‍ത്ഥനയുടെ ബന്ധു സുഭോണ്‍ ബോറ പറഞ്ഞു.കലിംഗ ടിവി റിപ്പോര്‍ട്ട് ചെയ്തു.

3

ഒരു യൂട്യൂബര്‍ ആണ് യുവാവ് മരിച്ച കാമുകിയെ കല്യാണം കഴിക്കുന്ന വീഡിയോ പുറത്തുവിട്ടത്. ചെറിയ ചെറിയ കാരണങ്ങളുടെ പേരില്‍ പരസ്പരം കലഹിക്കുകയും ജീവിതം ഉപേക്ഷിച്ചുപോവുകയും ചെയ്യുന്ന ആളുകള്‍ ഉള്ളപ്പോള്‍ ബിതുപന്റെ സ്‌നേഹം എന്നാണ് വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റ്. അതേസമയം, ചില സമുദായങ്ങളില്‍ മരിച്ചവരെ വിവാഹം കഴിക്കുന്ന ആചാരം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രേത കല്യാണം അല്ലെങ്കില്‍ 'മരിച്ചവരുടെ വിവാഹം' എന്ന് വിളിക്കപ്പെടുന്ന അസാധാരണമായ ഒരു പാരമ്പര്യം ചില സംസ്ഥാനങ്ങളില്‍ ഉണ്ട്.

4

ദക്ഷിണ കന്നഡയിലെ പാരമ്പര്യങ്ങള്‍ പരിചിതമല്ലാത്തവര്‍ക്ക് ഇത് തമാശയായി തോന്നിയേക്കാം, പക്ഷേ ഇത് ഇവിടെ ഒരു ഗുരുതരമായ ആചാരമാണ്,' ഈ വര്‍ഷം ആദ്യം വൈറലായ ഒരു ട്വിറ്റര്‍ ത്രെഡില്‍ യൂട്യൂബര്‍ ആനി അരുണ്‍ എഴുതിയത് ഇങ്ങനെ ആയിരുന്നു. എന്തായലും ആചരത്തിന്റെ പേരിലൽ ബിതുപൻ തന്റെ പ്രണയിനിയെ വിവാഹം ചെയ്തത്. പ്രണയത്തിന്റെ പേരിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+