ഫെബ്രുവരിയില്‍ അത് സംഭവിക്കും! എജെ192 ഭൂമിയെക്കടന്നുപോകും, മണ്ണും പൊടിയും ഭൂമിയെ ഇരുട്ടിലാക്കും!
ദില്ലി: ബുര്‍ജ് ഖലീഫയെക്കാള്‍ വലിയ ഛിന്നഗ്രഹം ഭൂമിയെക്കടന്നുപോകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെക്കാള്‍ നീളമുള്ള ഛിന്നഗ്രഹം ഫെബ്രുവരി നാലിന് ഭൂമിയെക്കടന്നുപോകുമെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ഏഴ് മൈല്‍ നീളമുള്ള ഛിന്നഗ്രഹം മണിക്കൂറില്‍ 67,000 മൈല്‍ വേഗതയില്‍ ഭുമിയില്‍ നിന്ന് 2.6 മൈല്‍ സഞ്ചരിക്കുകയാണ് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇത് സ്ഥിരമായി നടക്കുന്ന പ്രതിഭാസമാണെന്നും ഇതേക്കുറിച്ച് വളരെ വര്‍ഷങ്ങളായി അറിയാമെന്നും നാസയിലെ ശാസ്ത്രജ്ഞന് ചൂണ്ടിക്കാണിക്കുന്നു. നാസയിലെ ജെറ്റ് പോപ്പല്ഷന് ലബോറട്ടറിയിലെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ക്ട് സ്റ്റഡീസിലെ പോള്‍ ചോദാസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. 2002 എജെ192എന്ന പേരിലുള്ള ഛിന്നഗ്രഹം 2002ലാണ് കണ്ടെത്തിയത്.

നിരീക്ഷിച്ച് വരുന്നു
2002ല്‍ ഛിന്നഗ്രഹം കണ്ടെത്തിയത് മുതല്‍ തന്നെ ഇതിനെ നിരീക്ഷിച്ച് വരികയാണെന്നും കൃത്യമായ സഞ്ചാരപഥമുള്ള ഛിന്നഗ്രഹം ഭൂമിയോട് അടുക്കുന്നത് കൃത്യമായി മനസ്സിലാക്കാനാവുമെന്നും ചോദാസ് പറയുന്നു. മറ്റ് പല ഛിന്നഗ്രഹങ്ങളും ഭൂമിയോട് അടുത്ത് കിടക്കുന്നുണ്ടെന്നും ചിലത് ഛിന്നഗ്രഹത്തോട് അടുത്താണുള്ളതെന്നും ചോദാന് പറയുന്നു.

ഛിന്നഗ്രഹങ്ങള്‍ ഭീഷണി
1.1 കിലോമീറ്റര്‍ വ്യാപ്തിയുള്ള ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിച്ചാല്‍ മണ്ണും പൊടിയും ഭൂമിയിലേയ്ക്ക് പ്രവഹിപ്പിക്കുമെന്നും ഇത് ഇത് ഭൂമിയെ ഇരുട്ടിലാക്കുമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആകാശത്തിനപ്പുറമുള്ള ഛിന്നഗ്രഹങ്ങള്‍ ഗ്രഹങ്ങളെക്കാള്‍ ചെറുതായിരിക്കുമെങ്കിലും കൃത്യമായ രൂപമില്ലാത്തതും ഭ്രമണപഥമില്ലാത്തതുമായിരിക്കും.

ഭ്രമണപഥം വ്യതിചലിപ്പിക്കാന്‍
ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് എജെ129 എന്ന ഛിന്നഗ്രഹം അധികം ദൂരെയായല്ലാത്തതിനാല് കൂട്ടിയിടി ഒഴിവാക്കുന്നതിനായി ശാസ്ത്രജ്ഞര്‍ കാലിഫോര്‍ണിയയില്‍ നിന്ന് ഗോള്‍ഡ്സ്റ്റോണ്‍ റേഡിയോ ടെലിസ്കോപ്പ് ഉപയോഗിച്ചും പ്യൂര്‍ട്ടോറിക്കോയില്‍ നിന്ന് അരേസിബോ ടെലിസ്കോപ്പ് ഉപയോഗിച്ചും ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവരികയാണ്.

ഡബിള്‍ ആസ്റ്ററോയ്ഡ് റിഫ്ലക്ഷന് ടെസ്റ്റ്
ഛിന്നഗ്രഹങ്ങളെ നിശ്ചിത അകലത്തുനിന്ന് വ്യതിചലിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള നീക്കങ്ങളാണ് ശാസ്ത്രജ്ഞര്‍ നടത്തിവരുന്നത്. ഇതിനായി ശാസ്ത്രജ്ഞര്‍ ഡബിള്‍ ആസ്റ്ററോയ്ഡ് റിഫ്ലക്ഷന് ടെസ്റ്റ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹങ്ങളെ നശിപ്പിക്കാനോ ഭ്രമണപഥത്തില്‍ മാറ്റംവരുത്താനോ ഉള്ള ശ്രമങ്ങളാണ് ശാസ്ത്രജ്ഞര്‍ നടത്തിവരുന്നത്. ആദ്യത്തെ ഡബിള്‍ ആസ്റ്ററോയ്ഡ് റിഫ്ലക്ഷന് ടെസ്റ്റ് 2022 ഒക്ടോബറിലും രണ്ടാമത്തേത് 2024ലുമാണ് നടത്തുക.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications