ദോഷങ്ങള്‍ മാറണോ? എങ്കില്‍ രാത്രി ഈ സ്ഥലത്ത് കഴിയണം; ജ്യോതിഷിയുടെ ഉപദേശത്തില്‍ ഞെട്ടി യുവാക്കള്‍
ഡെറാഡൂണ്‍: ജ്യോതിഷത്തില്‍ ധാരാളം പേര്‍ക്ക് വിശ്വാസമുണ്ടാകും. കാരണം നാളെ നടക്കുമെന്ന് പലരും കരുതുന്ന കാര്യമാണിത്. അതുകൊണ്ട് ജ്യോതിഷി പറയുന്ന കാര്യങ്ങളെല്ലാം ചെയ്യാന്‍ നമ്മള് സമയം കണ്ടെത്താറുണ്ട്. എന്നാല്‍ ഉത്തരാഖണ്ഡില്‍ ജ്യോതിഷി നിര്‍ദശിച്ച കാര്യങ്ങള്‍ കേട്ട് ഇവിടെ വരുന്നവര്‍ എല്ലാം അന്തംവിട്ടിരിക്കുകയാണ്.
ഈ ഉപദേശങ്ങള്‍ ദോഷങ്ങള്‍ ജാതകത്തില്‍ ഉള്ളവര്ക്കായിട്ടാണ് ജ്യോതിഷി നല്‍കുന്നത്. ഈ ഉപദേശം കൊണ്ട് പലര്‍ക്കും നേട്ടമുണ്ടായതായും ജ്യോതിഷികള്‍ അവകാശപ്പെടുന്നുണ്ട്. ഇവരുടെ ഉപദേശം മുതലെടുക്കാന്‍ പോലീസ് വകുപ്പും തയ്യാറെടുത്തിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ഉത്തരാഖണ്ഡിലെ ജയില്‍ വിഭാഗത്തിന്റെ ഇടപെടലോടെയാണ് ജ്യോതിഷിയുടെ പ്രവചനം വൈറലായത്. ജയില്‍ അധികൃതര്‍ ഒരു ടൂറിസം പരിപാടി തുടങ്ങിയിരിക്കുകയാണ്. ഹല്‍ദ്വാനിയിലാണ് സംഭവം. കുറ്റമൊന്നും ചെയ്യാത്തവരെ ഇവിടെ ജയിലില്‍ ഇടും. ഇതാണ് ഏറ്റവും രസകരമായ കാര്യം. ജീവിതത്തില്‍ എന്തെങ്കിലും പാപം ചെയ്തുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ കാരാഗ്രഹ വാസം തിരഞ്ഞെടുക്കാം എന്നാണ് ജയില്‍ അധികൃകര്‍ പറയുന്നത്. അതായത് ജ്യോതിഷി ഇങ്ങനൊരു നിര്‍ദേശം നല്കിയിട്ടുണ്ടെങ്കില് അതിന് ജയില്‍ അധികൃതര്‍ സഹായിക്കും.

പക്ഷേ ഈ സര്‍വീസ് ഫ്രീ അല്ല. അഞ്ഞൂറ് രൂപ അടച്ചാല്‍ മാത്രമേ ജയിലില്‍ താമസിപ്പിക്കൂ. ഹല്‍ദ്വാനിയിലെ ഈ ജയില്‍ 1903ല്‍ നിര്‍മിച്ചതാണ്. ഇതില്‍ ആരെയും താമസിപ്പിക്കാത്ത ഇടമുണ്ട്. ഇതാണ് ജയിലിലേക്ക് വരുന്ന അതിഥികള്‍ക്കായി ഒരുക്കി കൊടുക്കുന്നത്. കുറ്റമൊന്നും ചെയ്യാത്തവര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ നല്‍കാറുണ്ടെന്ന് ജയില്‍ ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട്. സതീഷ് സുഖ്ജ പറഞ്ഞു. പലരും ഇവിടെയെത്തുന്നത് ജ്യോതിഷിയുടെ ഉപദേശത്തെ തുടര്‍ന്നാണ്. അല്ലാതെ ജയിലില്‍ കിടക്കാന്‍ ആരും ആഗ്രഹിക്കില്ല എന്ന് ഉറപ്പാണ്.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിളിച്ച് ചില പ്രത്യേക വ്യക്തികളെ കുറച്ച് മണിക്കൂറുകള്‍ നേരത്തെ ജയിലില്‍ പാര്‍പ്പിക്കണമെന്നാണ് പറയാറുള്ളത്. അതേസമയം ടൂറിസ്റ്റ് തടവുപുള്ളികള്‍ എന്നാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. ഇവര്‍ക്ക് ജയിലിലെ യൂണിഫോമും., ജയിലിലെ ഭക്ഷണവും തന്നെയാണ് നല്‍കുന്നത്. എന്നാല്‍ ഇതില്‍ ചിലയാളുകള്‍ വെളിപ്പെടുത്തിയതാണ് ജ്യോതിഷി പറഞ്ഞിട്ടാണ് തങ്ങള്‍ വരുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ജാതകത്തില്‍ ദോഷകങ്ങള് ഉള്ളവരാണ് ജയിലിലേക്ക് എത്തുന്നത്. ബന്ധന് യോഗം മാറാനാണ് ജയില്‍ വാസമെന്ന ഇവര്‍ പറയുന്നു.

ജീവിതത്തിലെ പാപങ്ങളും കഷ്ടപാടുകളും മാറാന്‍ ഇവര്‍ ജയില്‍ ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. ഒരു വ്യക്തിയുടെ ജാതകദോഷപ്രകാരം അയാള്‍ക്ക് ജയില്‍ വാസം ഉറപ്പാണ്. ്അതൊഴിവാക്കാനില്ല. അതിനെ തന്ത്രപരമായി ഒഴിവാക്കാണ് പണം കൊടുത്ത് ജയിലില്‍ കഴിയുന്നത്. ജയിലിന് ഉള്ളിലുള്ളത് ഒരു ഡമ്മി ജയില്‍ സംവിധാനാണ്. ഇവിടെ ഒരു രാത്രി കഴിയാനാണ് ജ്യോതിഷിമാര്‍ ഉപദേശിക്കുന്നത്. അതിന് അഞ്ചൂറ് രൂപയും വാങ്ങും. ഇത്തരത്തില്‍ ഗുണം പലര്‍ക്കുമുണ്ടായിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

ഹല്‍ദ്വാനിയിലെ ജ്യോതിഷിയായ മൃത്യുജ്ഞയ് ഓജ പറയുന്നത് ഗ്രഹങ്ങളുടെ സ്ഥാനചലനം ഏതൊരാളുടെയും ശുക്രദശയെ മാറ്റുമെന്നാണ്. ജന്മനക്ഷത്രത്തെ അനുകൂല സമയമല്ലാതാക്കി മാറ്റും. ഇത് ദുരിതങ്ങള്‍ക്ക് കാരണമാകും. ചിലര്‍ക്ക് ഇത് ജയില്‍ വാസത്തിനുള്ള വഴിയൊരുക്കും. അത്തരം ദോഷം കണ്ടാല്‍ യുവാക്കളോട് ഒരു രാത്രി ജയിലില്‍ ചെലവിടാനാണ് പറയാറുള്ളത്. കുറ്റവാളികള്‍ നല്കുന്ന അതേ ഭക്ഷണവും ഇവര്‍ കഴിച്ചാല്‍ ജീവിതത്തെ ദോഷങ്ങളൊക്കെയും മാറുമെന്നും ഓജ പറഞ്ഞു. ഈ വിഷയം നേരത്തെ ജയില്‍ അധികൃതരോട് പറഞ്ഞിരുന്നെങ്കിലും അന്ന് ജയില്‍ ഐജി സമ്മതിച്ചിരുന്നില്ലെന്ന് മൃത്യഞ്ജയ് ഓജ വ്യക്തമാക്കി.
-
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...












Click it and Unblock the Notifications