ബ്രിട്ടനില്‍ അക്കാര്യം സംഭവിക്കും, ചാള്‍സ് രാജാവ് അധികാരത്തില്‍ തുടരില്ലെന്ന് ജ്യോതിഷി
ലണ്ടന്‍: പ്രവചനത്തില്‍ അത്ഭുതം കാണിക്കുന്ന വ്യക്തിയാണ് ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമി. അര്‍ജന്റീന ലോകകപ്പ് കിരീടം നേടുമെന്ന കാര്യം പോലും അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നു. ഈ പ്രവചനം ലോകപ്രശസ്തമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചാള്‍സ് രാജാവിനെ കുറിച്ചുള്ള പ്രവചനങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ടൈം ട്രാവലര്‍ നടത്തിയ പ്രവചനത്തില്‍ ചാള്‍സ് രാജാവിന് അധിക കാലം മുന്നോട്ട് പോകാനാവില്ലെന്ന് പ്രവചിച്ചിരുന്നു. അദ്ദേഹത്തിന് വലിയൊരു വിവാദത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വരുമെന്നായിരുന്നു പ്രവചനം. അതേ രീതിയില്‍ അമ്പരപ്പിക്കുന്ന പ്രവചനമാണ് ഇപ്പോള്‍ സലോമി നടത്തിയിരിക്കുന്നത്.

ചാള്‍സ് രാജാവ് വാഴില്ല
ചാള്‍സ് രാജാവ് ബ്രിട്ടീഷ് രാജപദത്തില്‍ അധിക കാലം തുടരില്ലെന്നാണ് പുതിയ കാലത്തെ നോസ്ട്രഡാമസ് എന്ന് വിളിപ്പേരുള്ള അഥോസ് സലോമി പറയുന്നു. നേരത്തെ നോസ്ട്രഡാമസ് തന്നെ ഇക്കാര്യം പ്രവചിച്ചിരുന്നു. അതേസമയം ചാള്‍സ് രാജാവിന്‍രെ ഭാഗ്യമില്ലായ്മ പക്ഷേ വില്യം രാജകുമാരന് ഗുണമായി മാറില്ലെന്നാണ് സലോമി പറയുന്നത്.
അത് ഒരുപക്ഷേ മറ്റാര്‍ക്കെങ്കിലും ഗുണമാകുമെന്നാണ് സലോമി പ്രവചിക്കുന്നത്. വില്യം രാജകുമാരന്‍ ബ്രിട്ടീഷ് രാജാവാകില്ലെന്നാണ് ഇതിലൂടെ സലോമി പറയുന്നത്.
പ്രവചനത്തില്‍ അഗ്രഗണ്യന്‍
സലോമി പ്രവചനത്തില്‍ അഗ്രഗണ്യനാണ്. നേരത്തെ കൊവിഡ് മഹാമാരിയായി ലോകത്തെ ആക്രമിക്കുമെന്ന് സലോമി പ്രവചിച്ചിരുന്നു. അത് മാത്രമല്ല, എലിസബത്ത് രാജ്ഞിയും മരണവും സലോമി മുന്‍കൂട്ടി പ്രവചിച്ചിരുന്നു. അതിന് ശേഷമായിരുന്നു അര്‍ജന്റീന ലോകകപ്പ് നേടുമെന്ന് പ്രവചിച്ചത്.
ഓരോ മത്സരത്തിലെയും ഫലവും, ഫൈനലിസ്റ്റുകള്‍ ആരൊക്കെയായിരിക്കുമെന്നും സലോമി നേരത്തെ പ്രവചിച്ചതാണ്. ഇതൊക്കെ കൃത്യമായി പ്രവചിച്ചത് കൊണ്ട് ചാള്‍സ് രാജാവിന്റെ പ്രവചനവും വലിയ ശ്രദ്ധ നേടുന്നത്. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണിതെന്ന മുന്നറിയിപ്പും സലോമി നല്‍കുന്നുണ്ട്.
ചാള്‍സ് രാജാവിനെ പ്രത്യേകം ശ്രദ്ധിക്കണം
ചാള്‍സ് രാജാവിന് ഇത് നല്ല സമയം അല്ലെന്ന് സലോമി പറയുന്നു. പ്രത്യേക പരിഗണനയും, കെയറിംഗും അദ്ദേഹത്തിന് നല്‍കണം. ആരോഗ്യത്തില്‍ അധികമായ സംരക്ഷണവും പരിപാലനവും അദ്ദേഹത്തിന് ഇപ്പോള്‍ നല്‍കണം. വില്യം രാജകുമാരനെ അപേക്ഷിച്ച് ചാള്‍സ് രാജാവ് ഒരുപാട് വ്യത്യസ്തനാണ്.
എന്നാല്‍ രണ്ട് പേരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവരാണ്. ചാള്‍സിന്റെ മൂത്രനാളികളിലും, ലൈംഗിക പ്രക്രിയകളിലുമെല്ലാം അദ്ദേഹത്തിന് പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അത്തരം അവയവങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. സമാധാനത്തോടെ കാര്യങ്ങള്‍ മുന്നോട്ട് പോകണമെങ്കില്‍, ചാള്‍സ് രാജാവ് ഇപ്പോഴേ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും സലോമി പറഞ്ഞു.
സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവും
ചാള്‍സ് രാജാവ് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവും. അദ്ദേഹത്തിന് ഗുരുതരമായ രോഗം ബാധിക്കും. അതേ തുടര്‍ന്നാണ് സ്ഥാനമൊഴിയുക. അതേസമയം കിരീടധാരണം നടത്തിയ സമയവും ശരിയല്ലെന്ന് സലോമി പറയുന്നു. മെയ് മാസത്തിന് പകരം ജൂണിലായിരുന്നു ചാള്‍സ് രാജാവ് കിരീടധാരണം നടത്തേണ്ടിയിരുന്നതെന്നും സലോമി പറഞ്ഞു.
ഇപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിക്കുകയാണ്. 2024നും 2025നും ഇടയില്‍ ചാള്‍സ് രാജാവ് അധികാരത്തില്‍ ഉണ്ടാവുമോ എന്ന് നമുക്ക് അറിയാന്‍ സാധിക്കുമെന്നും സലോമി പറഞ്ഞു.
രാജാവാകുന്നതാണ് നല്ലത്
ചാള്‍സ് രാജപദവിയില്‍ ഇരിക്കാന്‍ യോഗ്യനാണ്. അദ്ദേഹം തന്ത്രപരമായി കാര്യങ്ങളെ കാണുന്നയാളാണ്. ഒപ്പം ഇന്റലിജന്റുമാണ്. ആളുകളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അദ്ദേഹത്തിന്റെ ഊര്‍ജവും, ആവേശവും, മികച്ചൊരു വ്യക്തിയായി അദ്ദേഹത്തെ മാറ്റുന്നുണ്ട്.
വൈകാരികമായി ഇടപെടുമ്പോള്‍ മികച്ച നിയന്ത്രണം കാഴ്ച്ച വെക്കാനും ചാള്‍സിന് സാധിക്കും. ജീവിതത്തില്‍ രണ്ട് എന്ന നമ്പറിനെയാണ് ചാള്‍സ് പ്രതിനിധീകരിക്കുന്നത്. ഇത് ജ്യോതിഷ പ്രകാരം മികച്ചതാണ്. രാജകുടുംബത്തെ ഒന്നാകെ മാറ്റി മറിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും സലോമി പറഞ്ഞു.












Click it and Unblock the Notifications