Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയടിച്ചത് 300 കോടി: പക്ഷെ 'ആർക്കും സമ്മാനം വേണ്ട', വന്നില്ലെങ്കില്‍ പണം ആർക്ക്

2002-ൽ ന്യൂയോർക്കിലെ ക്യൂൻസിൽ നറുക്കെടുത്ത 68 മില്യൺ ഡോളർ വിലമതിക്കുന്ന ടിക്കറ്റും ക്ലെയിം ചെയ്യപ്പെടാതെ പോയി.

 lottery

എങ്ങനെയെങ്കിലും ഒരു ലോട്ടറി അടിച്ചാല്‍ ജീവിതത്തില്‍ രക്ഷപ്പെടാമെന്ന് സ്വപ്നം കണ്ടാണ് പലരും ലോട്ടറി എടുക്കുന്നത്. വർഷങ്ങളോളം ലോട്ടറിയെടുത്താലും ഒരു സമ്മാനം പോലും ലഭിക്കാത്തവരും നമുക്ക് ചുറ്റുമുണ്ട്. എങ്കിലും എന്നെങ്കിലുമൊരിക്കല്‍ സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പലരും സ്ഥിരമായി ലോട്ടറി എടുത്ത് പോരുന്നു.

മറുവശത്താവട്ടെ ചിലർക്ക് ആദ്യ ഒന്നോ രണ്ടോ അവസരത്തില്‍ തന്നെ ലോട്ടറി ഭാഗ്യം തേടിയെത്തിയ വാർത്തകളും നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഇതൊന്നുമല്ല, ബംപർ സമ്മാനം അടിച്ചിട്ടും ആ ഭാഗ്യവാനെ കണ്ടെത്താന്‍ കഴിയാതെ പോയതിനെക്കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ നിന്നും പുറത്ത് വരുന്നത്.

മിസ്റ്ററി പെർത്ത് പവർബോൾ ലോട്ടറി

മിസ്റ്ററി പെർത്ത് പവർബോൾ ലോട്ടറി

അടുത്തിടെ നറുക്കപ്പെടുപ്പ് പൂർത്തിയായ മിസ്റ്ററി പെർത്ത് പവർബോൾ ലോട്ടറി വിജയിയാണ് ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത്. 40 മില്യണ്‍ യുഎസ് ഡോളറാണ് പെർത്ത് പവർ ബോള്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം. അതായം ഏകദേശം 300 കോടിയോളം ഇന്ത്യന്‍ രൂപ. സാധാരണ നറുക്കെടുപ്പ് പൂർത്തിയായ ഉടന്‍ തന്നെ വിജയിയെ കണ്ടെത്താന്‍ സാധിക്കാറുണ്ടെങ്കിലും ഇത്തവണ മാത്രം വിജയി കാണാമറയത്തിരിക്കുകയാണ്.

ഒരോ ദിവസവും കഴിഞ്ഞു കൊണ്ടിരിക്കുകയാണ്,

'' ഒരോ ദിവസവും കഴിഞ്ഞു കൊണ്ടിരിക്കുകയാണ്, അതിനാൽ ഈ ഘട്ടത്തിൽ കഴിഞ്ഞ ആഴ്‌ചയിലെ പവർബോൾ നറുക്കെടുപ്പിൽ ടിക്കറ്റ് വാങ്ങിയേക്കാവുന്ന എല്ലാ കളിക്കാരോടും എത്രയും വേഗം അത് പരിശോധിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, കാരണം നിങ്ങൾക്ക് നഷ്ടപ്പെടാന്‍ പോവുന്നത് വലിയൊരു തുകയാണ്." പവർ ബോള്‍ ലോട്ടറി അധികൃതർ പറയുന്നു.

വിജയിക്ക് ഏതാനും ദിവസം കൂടെ അവസരം

വിജയിക്ക് ഏതാനും ദിവസം കൂടെ അവസരം

വിജയിക്ക് ഏതാനും ദിവസം കൂടെ അവസരമുണ്ട്. അതിന് ശേഷം നറുക്കെടുപ്പ് നടക്കുകയും വിജയിക്ക് സമ്മാനം നല്‍കുകയും ചെയ്തിട്ടുണ്ട്. നേരത്തെ കോവിഡ് കാലത്ത് ഇത്തരമൊരു സംഭവം ഉണ്ടായെങ്കിലും അവസാന നിമിഷം വിജയി തന്റെ ലോട്ടറി ടിക്കറ്റുമായി എത്തി സമ്മാനം സ്വന്തമാക്കുകയായിരുന്നു. അവകാശികള്‍ ആരും എത്തിയില്ലെങ്കില്‍ നികുതി കഴിച്ചുള്ള തുക ലോട്ടറി നടത്തിപ്പുകാർക്ക് ലഭിക്കും.

കളിക്കാർക്ക് അവരുടെ സമ്മാനം ക്ലെയിം ചെയ്യാൻ


സാധാരണ സാഹചര്യങ്ങളിൽ, കളിക്കാർക്ക് അവരുടെ സമ്മാനം ക്ലെയിം ചെയ്യാൻ നറുക്കെടുപ്പ് തീയതി മുതൽ 12 മാസത്ത കാലാവധിയുണ്ട്. പെർത്തില്‍ മാത്രമല്ല, സമാനമായ രീതിയില്‍ അവകാശികള്‍ എത്താതെ പോയെ ലോട്ടറികള്‍ ലോകമെമ്പാടും നിരവധിയാണ്. അത്തരത്തിലുള്ള ഏതാനും ലോട്ടറികളുടെ വിവരം കൂടെ ഇവിടെ പരിചയപ്പെടുത്തുന്നു.

ദ ലോട്ടർ എന്ന ഏജന്സി പറയുന്നതനുസരിച്ച്,

ദ ലോട്ടർ എന്ന ഏജന്സി പറയുന്നതനുസരിച്ച്,

ദ ലോട്ടർ എന്ന ഏജന്സി പറയുന്നതനുസരിച്ച്, ക്ലെയിം ചെയ്യപ്പെടാതെ അവശേഷിക്കുന്ന ഏറ്റവും വലിയ വിജയം യുകെയിൽ നിന്നാണ്. 64 മില്യണ്‍ യൂറോയാണ് വിജയി എത്താതെ കിടക്കുന്നത്. വിജയിയെ കണ്ടെത്താന്‍ ലോട്ടറി അധികൃതർ പബ്ലിക്കായി ബോർഡുകളും മറ്റ് പരസ്യങ്ങള്‍ നല്‍കുകയും ചെയ്തെങ്കിലും ആറ് മാസത്തെ കാലാവധിക്കുളളില്‍ ആരും വിജയം അവകാശപ്പെട്ട് മുന്നോട്ട് വന്നില്ല.

ക്ലെയിം ചെയ്യാത്ത പണം യുകെയിലെ

ക്ലെയിം ചെയ്യാത്ത പണം യുകെയിലെ ചാരിറ്റികൾക്ക് സംഭാവന ചെയ്യുന്ന നാഷണൽ ലോട്ടറി പണം അത്തരത്തിലുള്ള ഒരു സംഘടനയ്ക്ക് കൈമാറി. 2011-ൽ, ജോർജിയയിലെ ടല്ലപൂസയില്‍ നറുക്കെടുത്ത 77 മില്യണ്‍ യു എസ് ഡോളർ സമ്മാനം നല്‍കുന്ന വിജയിയേയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 1993-ൽ ജോർജിയയില്‍ ലോട്ടറി സ്ഥാപിതമായതിനുശേഷം രാജ്യത്തെ ഏറ്റവും വലിയ ക്ലെയിം ചെയ്യപ്പെടാത്ത ജാക്ക്‌പോട്ട് ആയി ഇത് മാറി.

ന്യൂയോർക്കിലെ ക്യൂൻസിൽ നറുക്കെടുത്ത

ന്യൂയോർക്കിലെ ക്യൂൻസിൽ നറുക്കെടുത്ത

2002-ൽ ന്യൂയോർക്കിലെ ക്യൂൻസിൽ നറുക്കെടുത്ത 68 മില്യൺ ഡോളർ വിലമതിക്കുന്ന ടിക്കറ്റും ക്ലെയിം ചെയ്യപ്പെടാതെ പോയി.അടുത്ത വർഷം ഫ്രിറ്റ്‌സ്‌നർ ബെച്ചെറ്റ് എന്നയാൾ വിജയിയാണെന്ന് അവകാശപ്പെട്ട് മുന്നോട്ട് വരികയും ഇതിനായുള്ള നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ടിക്കറ്റ് വാങ്ങിയത് താനാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ നല്‍കാനോ ടിക്കറ്റ് ഹാജരാക്കാനോ ഇദ്ദേഹത്തിന് സാധിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+