Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗയ്‌ക്കൊപ്പം, ഭൂമിയില്‍ വരാന്‍ പോകുന്നത് കടുത്ത ഭക്ഷ്യക്ഷാമം, വെള്ളമുണ്ടാകില്ലെന്ന് പ്രവചനം

ഭൂമിയുടെ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ സമയമാണ് വരാന്‍ പോകുന്നത്. കുറച്ച് കാലം നീണ്ടും നില്‍ക്കുന്ന പ്രശ്‌നങ്ങളാണ്. അവ വലിയ പ്രത്യഘാതങ്ങളുണ്ടാക്കുമെന്നാണ് ബാബ വംഗയെ കടത്തിവെട്ടുന്ന പ്രവചനത്തിലുള്ളത്

EARTH PREDICTION

ലണ്ടന്‍: ബാബ വംഗയുടെ പ്രവചനം ലോകപ്രശസ്തമാണ്. കാരണം അതിലെ കൃത്യത തന്നെ. അവര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാകുമോ എന്നറിയാന്‍ പലരും കാത്തിരിക്കാറുണ്ട്. 2022ല്‍ അത്തരം പ്രവചനങ്ങള്‍ ജ്യോതിഷ വിശ്വാസികളെ അമ്പരപ്പിക്കുകയും ചെയ്തു. എന്നാല്‍ ബാബ വംഗയുടെ പ്രവചങ്ങളോട് തുല്യമായി ആരെങ്കിലും എത്തുമോ എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോള്‍ വന്നിരിക്കുകയാണ്.

തുര്‍ക്കിയില്‍ നിന്നുള്ള ഒരു വിശ്വസുന്ദരിയാണ് വന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. മനുഷ്യര്‍ തേടിക്കൊണ്ടിരിക്കുന്ന ഉത്തരം കൂടിയാണിത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഈ പ്രവചനം വലിയ വൈറലാണ്. ഒട്ടും ആശ്വാസം നല്‍കുന്നതല്ല ഈ പ്രവചനം. വിശദമായ വിവരങ്ങളിലേക്ക്....

തുര്‍ക്കിയിലെ മുന്‍ ബ്യൂട്ടി ക്യൂന്‍

തുര്‍ക്കിയിലെ മുന്‍ ബ്യൂട്ടി ക്യൂന്‍

IMAGE CREDIT: besteacarofficial/Instagram

തുര്‍ക്കിയില്‍ നിന്നുള്ള മുന്‍ ബ്യൂട്ടി ക്യൂനാണ് ഇവര്‍. 1995ലെ മിസ് തുര്‍ക്കി മത്സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇവര്‍. ബെസ്‌തെ ആക്കര്‍ എന്നാണ് ഇവരുടെ പേര്. ഇവരുടെ പ്രവചനങ്ങളും വെളിപ്പെടുത്തലും, കേട്ട് ശാസ്ത്രലോകം തന്നെ അമ്പരന്നിരിക്കുകയാണ്. തനിക്ക് മരിച്ച് പോയ പിതാവിനോട് സംസാരിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. അത് മാത്രമല്ല, അന്യഗ്രഹജീവികളുമായി വരെ സംസാരിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നാണ് യുവതി പറയുന്നത്. തുടര്‍ന്നാണ് ഞെട്ടിക്കുന്ന പ്രവചനങ്ങള്‍ യുവതി നടത്തിയത്.

അന്യഗ്രഹ ജീവികള്‍ തന്ന മുന്നറിയിപ്പ്

അന്യഗ്രഹ ജീവികള്‍ തന്ന മുന്നറിയിപ്പ്

ഭൂമിക്ക് വലിയ പ്രതിസന്ധികള്‍ വരാന്‍ പോകുന്നുവെന്നാണ് ബെസ്റ്റി പറയുന്നത്. തനിക്ക് അന്യഗ്രഹജീവികള്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് ഇവരുടെ പ്രവചനം. ഭൂമിയില്‍ കടുത്ത ഭക്ഷ്യക്ഷാമമാണ് വരാന്‍ പോകുന്നതെന്ന് ഇവര്‍ പറയുന്നു. ഉയര്‍ന്ന തരംഗങ്ങളും, ഊര്‍ജവും താന്‍ അന്യഗ്രഹജീവികളോട് സംസാരിക്കുന്നതെന്ന് ബെസ്റ്റി പറയുന്നു. തനിക്ക് ഭ്രാന്താണെന്നും, മനോനില തെറ്റിയെന്നും പറയുന്നവരുണ്ടാകും. എന്നാല്‍ ഞാന്‍ പ്രവചിച്ച കാര്യങ്ങളിലെ എല്ലാം നടക്കാന്‍ സാധ്യതയുള്ളതാണെന്ന് ഇവര്‍ പറഞ്ഞു.

മനുഷ്യര്‍ക്കായിട്ടുള്ള സന്ദേശം

മനുഷ്യര്‍ക്കായിട്ടുള്ള സന്ദേശം

തുര്‍ക്കിഷ് ഗായകനും, ഗാനരചയിതാവുമായ കായാഹാനാണ് ബെസ്റ്റിയുടെ പിതാവ്. പല ശക്തികളോടും പല തലത്തില്‍ നിന്ന് സംസാരിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. നക്ഷത്ര ഫെഡറേഷന്‍ എന്നാണ് ഞങ്ങള്‍ ഇതിനെ വിശേഷിപ്പിക്കാറുള്ളത്. ഞങ്ങള്‍ നക്ഷത്ര സമൂഹത്തിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അന്യഗ്രഹജീവികള്‍ എന്നാണ് അവരെ വിളിക്കാറുള്ളത്. അവരില്‍ നിന്ന് ഭൂമിയിലുള്ള മനുഷ്യര്‍ക്കായി സന്ദേശം ലഭിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും യുവതി പറഞ്ഞു.

വരള്‍ച്ചയും ഭക്ഷ്യക്ഷാമവും കുതിക്കും

വരള്‍ച്ചയും ഭക്ഷ്യക്ഷാമവും കുതിക്കും

ഭൂമിയുടെ ഭാവി സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ആ പ്രവചനത്തിലുള്ളത്. ഭൂമി ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഭക്ഷ്യക്ഷാമത്തെ നേരിടേണ്ടി വരുമെന്ന് യുവതി പറയുന്നു. പ്രശ്‌നങ്ങള്‍ അത് കൊണ്ട് മാത്രം തീരില്ല. കടുത്ത ജലക്ഷാമം ഭൂമിയിലുണ്ടാവും. വരള്‍ച്ച ലോകത്തെ വേട്ടയാടും. ഊര്‍ജോല്‍പ്പാദാനത്തിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവും. കടുത്ത ചൂട്, ഊര്‍ജ പ്രതിസന്ധി, ഭക്ഷ്യ-ജല ക്ഷാമം എന്നിവ ഒരുമിച്ച് ഭൂമിയെ പ്രതിസന്ധിയിലാക്കുമെന്നും യുവതി പ്രവചിക്കുന്നു.

മരണമില്ലാത്ത മനുഷ്യര്‍

മരണമില്ലാത്ത മനുഷ്യര്‍

അന്യഗ്രഹജീവികളുമായി ആശയവിനിമയം സാധ്യമാക്കാന്‍ താന്‍ ധ്യാനം നടത്താറുണ്ട്. ഒപ്പം ഊര്‍ജത്തെ ശരീരത്തിലേക്ക് കേന്ദ്രീകരിക്കാന്‍ ശ്രമിക്കാറുണ്ട്. അതിലൂടെ ഈ ആശയവിനിമയം സാധ്യമാകും. നമ്മള്‍ ശരിക്കും മരിക്കുന്നില്ല. മരണം എന്ന് പറയുന്നതേയില്ല. നമ്മുടെ ആത്മാവിന് മരണമില്ല. ഇത്തരം ആശയവിനിമയം തുടരുന്നതിലൂടെ അത് സാധ്യമാക്കാമെന്നും ബെസ്റ്റി പറയുന്നു. അതേസമയം തന്റെ പ്രവചനങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളവയാണ്. അത് കുറച്ച് പേര്‍ വിശ്വസിക്കണമെന്നില്ല. ഇത് തന്റെ പിതാവിനെ നേരിട്ട് തന്റെ മുന്നില്‍ കണ്ടുകൊണ്ടല്ല. മറിച്ച് അദ്ദേഹം നല്‍കുന്ന ഊര്‍ജത്തോടും, ആത്മാവിനോടുമാണ് സംസാരമെന്ന് യുവതി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+