Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗ പ്രവചിച്ചത് നടക്കും; മനുഷ്യര്‍ ഭയന്നത് സംഭവിക്കും, ഭൂമി അവരുടെ നിയന്ത്രണത്തിലാവും

ബാബ വംഗയുടെ പ്രവചനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു പ്രവചനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇത് മാറും.

earth

ലണ്ടന്‍: മനുഷ്യര്‍ ജീവിക്കുന്നത് വലിയൊരു അഗ്നിപര്‍വതത്തിന് മുകളിലാണെന്ന് നേരത്തെ തന്നെ ശാസ്ത്രലോകം പ്രവചിച്ചതാണ്. പക്ഷേ അവരെയെല്ലാം വെല്ലുന്നതായിരുന്നു ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയുടെ പ്രവചനങ്ങള്‍. ഭൂമിയില്‍ എന്തൊക്കെ സംഭവിക്കുമെന്ന അവരുടെ പ്രവചനങ്ങള്‍ എല്ലാം വമ്പന്‍ ഹിറ്റായിരുന്നു. അതിലെ കൃത്യതയാണ് അതിന് കാരണം.

സോംബി വൈറസിന്റെ പിറവി അടക്കം ബാബ വംഗ നേരത്തെ പ്രവചിച്ചതാണ്. ബാബ വംഗയുടെ പ്രവചനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു പ്രവചനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇത് മാറും. വിശദമായ വിവരങ്ങളിലേക്ക്....

നക്ഷത്ര സമൂഹത്തിലെ ആപത്ത്

നക്ഷത്ര സമൂഹത്തിലെ ആപത്ത്

നക്ഷത്ര സമൂഹത്തില്‍ നിന്ന് മനുഷ്യന്‍ വിചാരിക്കാത്ത തരത്തിലുള്ള ഭീഷണി എത്തുമെന്നാണ് മുന്നറിയിപ്പ്. ഈ യുവാവ് സുപ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളാണ് പ്രവചിച്ചിരിക്കുന്നത്. ഇതെല്ലാം ബാബ വംഗയുടെ പ്രവചനത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. അതേസമയം താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്ന് ഈ യുവാവ് പറയുന്നു. ഭൂമിയില്‍ ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പേ സംഭവിച്ചതാണ്. തനിക്ക് അതറിയുന്നത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്നതെന്നും ഈ യുവാവ് പറഞ്ഞു.

ടൈം ട്രാവലറുടെ ഉള്‍ക്കാഴ്ച്ച

ടൈം ട്രാവലറുടെ ഉള്‍ക്കാഴ്ച്ച

2858ല്‍ നിന്നുള്ള ടൈം ട്രാവലറാണ് താനെന്നാണ് ഈ ജ്യോതിഷി പറയുന്നത്. മനുഷ്യന്റെ ആയുസ്സിനെ മൊത്തതില്‍ മാറ്റി മറിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുമെന്നാണ് ടൈം ട്രാവലറിന്റെ പ്രവചനം. ഡാര്‍ക്‌നസ് ടൈം ട്രാവല്‍ എന്ന യൂസര്‍ ഐഡിയിലാണ് ഇങ്ങനൊരു പ്രവചനം അദ്ദേഹം നടത്തിയിരിക്കുന്നത്. ഏറ്റവും പുതിയ പ്രവചനം ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമായി തുടങ്ങുമെന്നാണ് ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അഞ്ച് ദിനങ്ങള്‍ മാത്രം

അഞ്ച് ദിനങ്ങള്‍ മാത്രം

അഞ്ച് കാര്യങ്ങള്‍ മനുഷ്യ സമൂഹത്തെ മാറ്റി മറിക്കാന്‍ പോവുകയാണെന്ന് യുവാവ് പ്രവചിക്കുന്നു. ആദ്യത്തേത്ത് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ചിരിക്കും. മനുഷ്യന്‍ ഇത്രയും കാലം ഭയന്നിരിക്കുന്ന കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. ഭൂമിയില്‍ അന്യഗ്രഹജീവികളെത്തും. ഇത് കൃത്യമായ ലക്ഷ്യത്തോടെയായിരിക്കും. അവര്‍ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. ഇക്കാര്യം സംഭവിക്കാന്‍ പോകുന്നത് ഫെബ്രുവരി 28ന് ആണെന്നും യുവാവ് പറയുന്നു. മനുഷ്യര്‍ അന്യഗ്രഹജീവികളെ കാത്തിരിക്കുന്ന വേളയിലാണ് ഈ ഭയപ്പെടുത്തുന്ന പ്രവചനമെത്തിയിരിക്കുന്നത്.

ഓക്‌സിജന്‍ ഇല്ലാതാവും

ഓക്‌സിജന്‍ ഇല്ലാതാവും

ഭൂമിയില്‍ മനുഷ്യര്‍ എന്തിനെ ആശ്രയിക്കുന്നുവോ അതിന് ബദലായി മറ്റൊരു കാര്യം കണ്ടെത്തുമെന്നാണ് രണ്ടാമത്തെ പ്രവചനം. അത് ഏപ്രില്‍ രണ്ടിനാണ് സംഭവിക്കുക. ഭൂമിയില്‍ മനുഷ്യന്റെ ജീവനെ നിലനിര്‍ത്തുന്ന ഓക്‌സിജന് ബദല്‍ മാര്‍ഗം മനുഷ്യര്‍ കണ്ടെത്തും. അത് ഓക്‌സിജന് പകരമായി എല്ലാവരും ഉപയോഗിക്കും. മനുഷ്യര്‍ ആയുസ്സ് 50 വര്‍ഷം അധികമായി അതോടെ വര്‍ധിക്കുമെന്നും ടൈം ട്രാവലര്‍ പറയുന്നു.

മനുഷ്യര്‍ ഭൂമിയിലുള്ളതല്ല

മനുഷ്യര്‍ ഭൂമിയിലുള്ളതല്ല

മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ ജനിച്ചവരല്ലെന്ന് ടൈം ട്രാവലര്‍ പറയുന്നു. മനുഷ്യന്‍ ശരിക്കും ചൊവ്വയിലാണ് ജനിച്ചത്. ഇതിന്റെ തെളിവുകള്‍ മെയ് നാലിന് ലഭിക്കും. മനുഷ്യന്റെ അസ്ഥികള്‍ ചൊവ്വയില്‍ നിന്ന് കണ്ടെത്തുമെന്നും, ഇത് ചൊവ്വാ നിവാസിയാണ് മനുഷ്യന്‍ എന്ന് തെളിയിക്കുമെന്നും യുവാവ് പ്രവചിക്കുന്നു. അതേസമയം ഓഗസ്റ്റ് 26ന് വംശനാശം സംഭവിച്ച ഒരു ജീവിവര്‍ഗത്തെ മനുഷ്യന്‍ വീണ്ടും കണ്ടെത്തുമെന്നാണ് ടൈം ട്രാവലര്‍ പ്രവചിക്കുന്നു. മെഗാലോഡന്‍ സ്രാവുകളെ മരിയാന ട്രഞ്ചിന്റെ അടിത്തട്ടില്‍ കണ്ടെത്തുമെന്നാണ് മറ്റൊരു മുന്നറിയിപ്പ്.

ചൊവ്വയില്‍ സ്ഥിരതാമസമാക്കും

ചൊവ്വയില്‍ സ്ഥിരതാമസമാക്കും

അതേസമയം മനുഷ്യന്‍ ചൊവ്വയില്‍ സ്ഥിരതാമസമാക്കുമെന്ന് നേരത്തെ മറ്റൊരു ടൈം ട്രാവലര്‍ പ്രവചിച്ചിരുന്നു. ഭൂമി പൂര്‍ണമായും തകരും. ആ സമയം മനുഷ്യന്‍ ചൊവ്വയെ ഒരു വാസ സ്ഥലമായി പരിഗണിക്കും. അപ്പോള്‍ മനുഷ്യര്‍ പൂര്‍ണമായും അവിടേക്ക് താമസം മാറും. ഭൂമിയില്‍ വംശനാശ ഭീഷണി നേരിടുന്ന പല മൃഗങ്ങളും അതോടെ സംരക്ഷിക്കപ്പെടും. അവരെ പുതിയ ജീവി വര്‍ഗങ്ങളാണ് രക്ഷിക്കുകയെന്നും ടൈം ട്രാവലര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+