ബാബ വംഗ പറഞ്ഞത് പോലെ നടക്കും, പ്രണയദിനത്തില്‍ ചിലത് സംഭവിക്കും, മനുഷ്യന് താങ്ങാനാവില്ലെന്ന് പ്രവചനം

ലണ്ടന്‍: പ്രവചനങ്ങള്‍ പലപ്പോഴും അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ നമുക്ക് മുന്നിലേക്ക് എത്തിക്കാറുണ്ട്. ചിലത് നേരത്തെ എത്തും. ഒരിക്കലും പ്രതീക്ഷിക്കാത്ത ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോഴായിരിക്കും നമ്മള്‍ അമ്പരന്ന് പോവുക. അതാണ് ജ്യോതിഷത്തിന്റെ പ്രത്യേകത. ബാബ വംഗയുടെ പ്രവചനങ്ങള്‍ ഈ ഗണത്തില്‍ വരുന്നതാണ്. 2022ല്‍ അവരുടെ പ്രവചനങ്ങള്‍ ലോകത്തെ അമ്പരപ്പിച്ചവയില്‍ വരും.
സോംബി വൈറസിന്റെ വരവ് മുന്‍കൂട്ടി കാണാന്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പേ അവര്‍ക്ക് സാധിച്ചിരുന്നു. അത്തരമൊരു പ്രവചനമാണ് ഇപ്പോള്‍ വൈറലാവുന്നത്. എന്നാല്‍ ബാബ വംഗ പറഞ്ഞതിന് സമാനമായിട്ടുള്ള പ്രവചനമാണിത്. പലരും ഇത് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വിശദമായ വിവരങ്ങളിലേക്ക്...

വാലന്റൈന്‍സ് ദിനത്തില്‍ അത് സംഭവിക്കും
വാലന്റൈന്‍സ് ദിനത്തില്‍ മനുഷ്യന്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍ നടക്കുമെന്നാണ് യുവാവിന്റെ പ്രവചനം. മനുഷ്യന്‍ മറ്റൊരു അന്യഗ്രഹ ലോകത്തേക്ക് പോകുമെന്നാണ് ഇയാള്‍ പ്രവചിക്കുന്നത്. താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്ന് ഈ യുവാവ് വെളിപ്പെടുത്തുന്നു. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള കഴിവ് തനിക്കുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. 2671ല്‍ നിന്നുള്ള ടൈം ട്രാവലാണ് താനെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഇക്കാര്യങ്ങളൊക്കെ ഒരിക്കല്‍ സംഭവിച്ച് കഴിഞ്ഞതാണെന്ന അമ്പരപ്പിച്ച വെളിപ്പെടുത്തലും ഇയാള്‍ നടത്തി.

ആയിരക്കണക്കിനാളുകള്‍ മറ്റൊരു ലോകത്തേക്ക്
റേഡിയന്റ് ടൈം ട്രാവലര്‍ എന്ന പേരിലാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ഈ പ്രവചനങ്ങള്‍ നടത്തുന്നത്. ഈനോ അലാറിക് എന്നാണ് ഈ യുവാവിന്റെ പേര്. ടിക് ടോ്ക്കില്‍ രണ്ട് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുണ്ട് ഈ യുവാവിന്. രണ്ട് മൈല്‍ വീതിയുള്ള ഒരു ദ്വാരം ഭൂമിയിലുണ്ടാവും. വാലന്റൈന്‍സ് ദിനത്തിലാണ് അത് കാണപ്പെടുക. ആ ദ്വാരം മനുഷ്യവംശത്തിന് ഭീഷണിയാവും. നിരവധി പേര്‍ ആ ദ്വാരത്തിലേക്ക് വീഴും. അത് മറ്റൊരു കാലത്തിലേക്കുള്ള വീഴ്ച്ചയായിരിക്കും പ്രണയദിനം മനുഷ്യവംശത്തിന് വലിയ അപകടം സംഭവിക്കുന്ന ഒന്നായി മാറുമെന്നാണ് ഇയാളുടെ മുന്നറിയിപ്പ്.

പ്രവചനങ്ങള്‍ പലവിധത്തില്‍
ഈ ടൈം ട്രാവലര്‍ ഈ വര്‍ഷം നടക്കാന്‍ പോകുന്ന പല കാര്യങ്ങളും നേരത്തെ പ്രവിച്ചതാണ്. ഭൂമിക്ക് സമാനമായ മറ്റൊരു ഇരട്ടഗ്രഹത്തെ കണ്ടെത്തുമെന്നായിരുന്നു പ്രധാന പ്രവചനം. അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുമെന്നും ടൈം ട്രാവലര്‍ പ്രവചിച്ചിരുന്നു. മറ്റൊരു ലോകത്തേക്കുള്ള പ്രവേശന കവാടവും മനുഷ്യര്‍ കണ്ടെത്തുമെന്ന് യുവാവ് പ്രവചിച്ചിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് പുതിയ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 15000 ആളുകളെ കാണാതാവുമെന്നാണ് യുവാവ് പ്രവചിക്കുന്നത്. ഇവര്‍ പോകുന്നത് ഒരു വലിയ ദ്വാരത്തിലേക്കായിരിക്കുമെന്നും ഇയാള്‍ പറയുന്നു.

കാലിഫോര്‍ണിയ ഞെട്ടും
കാലിഫോര്‍ണിയയെ ഞെട്ടിക്കുന്ന കാര്യമാണ് വാലന്റൈന്‍സ് ഡേയില്‍ സംഭവിക്കുക. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഈ ദ്വാരം തുറന്ന് വരിക. അതിലൂടെ മനുഷ്യര്‍ താഴേക്ക് വീഴും. ഇവര്‍ മണ്‍മറഞ്ഞ കാലത്തേക്കാണ് പോവുക. അതില്‍ ഭൂരിഭാഗവും തിരിച്ചുവരില്ലെന്ന് ടൈം ട്രാവലര്‍ പ്രവചിക്കുന്നു ബിസി 25000ത്തിലേക്കുള്ള പോര്‍ട്ടലാണ് തുറന്ന് വരിക. ഇതിന് രണ്ട് മൈല്‍ വീതിയുണ്ടാവും. സാന്‍ഫ്രാന്‍സിസ്‌കോയുടെ മധ്യത്തിലാണ് ഇവയെ കാണുകയെന്നും, അവിടെയുള്ള ജനങ്ങള്‍ ഞെട്ടി വിറയ്ക്കുമെന്നും ഇയാള്‍ പറയുന്നു.

ചരിത്രാതീത കാലത്തേക്ക് വീഴും
25000 വര്‍ഷം പിന്നോട്ട് പോകുന്ന ഈ മനുഷ്യര്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഇവര്‍ അക്കാലത്തെ അതിജീവിക്കുമെന്ന് പറയാനാവില്ലെന്നും ടൈം ട്രാവലര്‍ പറയുന്നു. അത് മാത്രമല്ല ഇതില്‍ വെറും 1200 പേര്‍ മാത്രമാണ് തിരിച്ചുവരികയെന്നും യുവാവ് മുന്നറയിപ്പ് നല്‍കുന്നു. അതേസമയം ഈ പ്രവചനം സംഭവിച്ചാല്‍ മനുഷ്യവംശം തന്നെ ഇല്ലാതാകുന്നതിന് തുല്യമായിരിക്കുമെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ ഈ പോര്‍ട്ടലിലൂടെ മറ്റൊരു ലോകത്തേക്ക് വീഴാനുള്ള സാഹചര്യം മുന്നിലുണ്ടെന്നും ചിലര്‍ പറയുന്നു. അതേസമയം ഈ പ്രവചന പ്രകാരം മനുഷ്യന്‍ മറ്റൊരു കാലത്തെത്തിയാല്‍ കാലാവസ്ഥയെ അതിജീവിക്കാനാവില്ലെന്നും മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications