Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗ പ്രവചിച്ചത് നടക്കും; ലോകം അവന് മുന്നില്‍ കീഴടങ്ങും, പിന്നെ സംഭവിക്കുക ഇക്കാര്യങ്ങള്‍

ബാബ വംഗയ്ക്ക് എപ്പോഴെങ്കിലും എതിരാളികള്‍ ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല. ഇപ്പോഴിതാ അത്തരമൊരു പ്രവചനം വൈറലായിരിക്കുകയാണ്.

baba vanga

ലണ്ടന്‍: പ്രവചനങ്ങള്‍ പല തരത്തിലുണ്ട്. ചിലത നടക്കാന്‍ സാധ്യതയുള്ളതും, ചിലത് നടക്കുമെന്ന് ഉറപ്പുള്ളതുമാണ്. ഇതിലൊന്നും വരാത്തത് പ്രവചനമായി കാണാനും സാധിക്കില്ല. ഇവിടെ പ്രധാനപ്പെട്ട കാര്യം കൃത്യമായി പ്രവചിക്കുകയും അത് സംഭവിക്കുകയും ചെയ്യുന്നതാണ്. ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗ ഈ ഗണത്തില്‍ വരുന്നതാണ്.

അവരുടെ പ്രവചനത്തില്‍ 80 ശതമാനത്തില്‍ അധികം കൃത്യതയുള്ളതാണ്. തെറ്റായി പോയത് പിന്നീട് ഏതെങ്കിലും കാലത്ത് സംഭവിക്കാറുമുണ്ട്. ബാബ വംഗയ്ക്ക് എപ്പോഴെങ്കിലും എതിരാളികള്‍ ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല. ഇപ്പോഴിതാ അത്തരമൊരു പ്രവചനം വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.......

ടൈം ട്രാവലര്‍ പ്രവചനം

ടൈം ട്രാവലര്‍ പ്രവചനം

ലോകത്തിന് വലിയ അപകടത്തെ നേരിടേണ്ടി വരുമെന്നാണ് പ്രവചനം. ഒരു യുവാവാണ് ഇത് പ്രവചിച്ചിരിക്കുന്നത്. തനിക്ക് കാര്യങ്ങള്‍ നേരത്തെ കാണാന്‍ കഴിയുമെന്നാണ് ഇയാള്‍ പ്രവചിക്കുന്നത്. അത് താനൊരു ടൈം ട്രാവലര്‍ കൂടിയായത് കൊണ്ടാണെന്ന് ഇയാള്‍ പറയുന്നു. താന്‍ വര്‍ഷം 2096ല്‍ നിന്നുള്ള ടൈം ട്രാവലറാണെന്ന് ഇയാള്‍ പറയുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ നടക്കുന്നതും ഇനി നടക്കാനിരിക്കുന്നതുമായ കാര്യങ്ങള്‍ തനിക്ക് പ്രവചിക്കാന്‍ പറ്റുന്നതെന്നും ടൈം ട്രാവലര്‍ പറഞ്ഞു.

ലോകം അവന് മുന്നില്‍ കീഴടങ്ങും

ലോകം അവന് മുന്നില്‍ കീഴടങ്ങും

ലോകം വലിയൊരു മഹാമാരിക്ക് മുന്നില്‍ കീഴടങ്ങുമെന്നാണ് ടൈം ട്രാവലറുടെ പ്രവചനം. ലോകം പൂര്‍ണമായും അവന്റെ മുന്നില്‍ അടിയറവ്. വളരെ ദുരൂഹവും അജ്ഞാതവുമായ ഒരു മഹാമാരിയാണിത്. ഇത് മനുഷ്യവംശത്തെ ആകെ നശിപ്പിക്കുന്ന തരത്തിലേക്ക് വളരും. അത്രയും ഭീകരമായ ആ മഹാമാരിയുടെ വരവ് 2024ല്‍ ആയിരിക്കുമെന്നും ഈ ടൈം ട്രാവലര്‍ പ്രവചിക്കുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഈ പ്രവചനം.

ആരൊക്കെ ഭയക്കണം

ആരൊക്കെ ഭയക്കണം

ഈ വൈറസ് ആദ്യം പൊട്ടിപ്പുറപ്പെടുക ഒരു മൂന്നാം ലോക രാജ്യത്തിലായിരിക്കുമെന്നാണ് ടൈം ട്രാവലര്‍ പ്രവചിക്കുന്നത്. അത് ലോകം മുഴുവന്‍ പടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം അമേരിക്ക പറക്കുംതളികയെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കുമെന്ന് ഈ ടൈം ട്രാവലര്‍ നേരത്തെ പ്രവചിച്ചിരുന്നു. അത് സത്യമായി വന്നിരുന്നു. അതിന് ശേഷം യുഎസ് പറക്കുംതളികകള്‍ യുഎസ്സില്‍ പലതവണ വന്നതിനെ കുറിച്ച് പ്രവചിച്ചിരുന്നു. അതുകൊണ്ട് ഈ പ്രവചനങ്ങളും സത്യമാകുമെന്നാണ് കരുതുന്നത്.

ബാബ വംഗയുടെ പ്രവചനം

ബാബ വംഗയുടെ പ്രവചനം

ബാബ വംഗയും ഇതുപോലൊരു വൈറസിനെ കുറിച്ച് മുന്‍പ് പ്രവചിച്ചിരുന്നു. ലോകം സോംബി വൈറസിനെ കണ്ടെത്തുമെന്നായിരുന്നു പ്രവചനം. ഇത് ലോകത്ത് വലിയ ദുരന്തമുണ്ടാക്കുമെന്നും ആ പ്രവചനത്തിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അതുപോലെ തന്നെ സോംബി വൈറസിനെ സൈബീരിയയില്‍ മഞ്ഞില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതുപോലെ ഈ വൈറസ് ഇപ്പോള്‍ യുഎസ്സില്‍ പടര്‍ന്ന് കയറുകയാണ്. ഒരുലക്ഷത്തില്‍ അധികം ആളുകള്‍ കഴിഞ്ഞ വര്‍ഷം മരിച്ചെന്നാണ് സൂചന. തൊലി തനിയെ കീറി പറിഞ്ഞ് സോംബി പോലെയാകുന്ന അസുഖമാണിത്.

അന്യഗ്രഹജീവികള്‍ എത്തും

അന്യഗ്രഹജീവികള്‍ എത്തും

ഭൂമിയില്‍ അന്യഗ്രഹജീവികള്‍ എത്തുമെന്ന് നേരത്തെ മറ്റൊരു ടൈം ട്രാവലര്‍ പ്രവചിച്ചിരുന്നു. ഇത് പക്ഷേ ഭയക്കേണ്ടതാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്യഗ്രഹജീവികള്‍ സൗഹൃദത്തോടെയല്ല വരുന്നതെന്നും, അവര്‍ ഭൂമിയെ ആക്രമിച്ച് കീഴടക്കാനാണ് വരുന്നതെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇവ യഥാര്‍ത്ഥത്തില്‍ നമ്മളെ നിരീക്ഷിക്കുകയാണെന്നും, അവസരം വരുമ്പോള്‍ നമ്മളെ ആക്രമിക്കുകയാണെന്നും ടൈം ട്രാവലര്‍ പറയുന്നു. പക്ഷേ ചാമ്പ്യന്‍ എന്ന പേരുള്ള അന്യഗ്രഹജീവി മനുഷ്യരുടെ രക്ഷകനായി വരുമെന്നും പ്രവചനത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+