6 മാസത്തിനുള്ളില്‍ കുട്ടികളില്‍ ജനിതക മാറ്റം കാണാം; അത് സംഭവിച്ചിരിക്കും, അമ്പരപ്പിച്ച് പ്രവചനം
ലണ്ടന്‍: ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയെ പോലെയുള്ള നിരവധി ജ്യോതിഷികള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അതീന്ദ്രിയ ജ്ഞാനമുള്ള എത്ര പേരുണ്ട്. ബാബ വംഗ അതീന്ദ്രിയ ജ്ഞാനം കൊണ്ട് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചവരാണ്. അന്ധയായിരുന്നിട്ടും ലോകത്ത് എന്തൊക്കെ സംഭവിക്കാന്‍ പോകുന്നുവെന്ന് അവര്‍ കൃത്യമായി പ്രവചിച്ചിരുന്നു.
ചിലതൊക്കെ പറഞ്ഞ സമയം പിഴച്ചെങ്കിലും, പിന്നീട് നടക്കുന്നതും കണ്ടു. ബാബ വംഗയുടെ പ്രവചനം പോലെ ടൈം ട്രാവലര്‍മാര്‍ എന്ന് അവകാശപ്പെടുന്നവരും പ്രവചനങ്ങള്‍ പലതും നടത്താറുണ്ട്. അത്തരത്തിലൊരു പ്രവചനം ഇപ്പോള്‍ വളരെ തരംഗമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഒക്കെ പലരും ഈ പ്രവചനം ചര്‍ച്ച ചെയ്യുന്നുണ്ട്.

സമീപ ഭാവിയില്‍ തന്നെ ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളില്‍ വലിയ മാറ്റം കാണാന്‍ സാധിക്കുമെന്നാണ് ടൈം ട്രാവലറുടെ പ്രവചനം. താന്‍ 2671ല്‍ നിന്നുള്ള ടൈം ട്രാവലറാണെന്ന് ഇയാള്‍ അവകാശപ്പെടുന്നത്. ഈനോ അലാറിച്ച് എന്നാണ് ഈ യുവാവിന്റെ പേര്. റേഡിയന്റ് ടൈം ട്രാവലര്‍ എന്ന പേരിലാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.
ഈ വര്‍ഷം അവസാനം തന്നെ നടക്കാന്‍ പോകുന്ന കാര്യമാണ് താന്‍ പ്രവചിക്കുന്നതെന്ന് ഇയാള്‍ ഇയാള്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ മാതാപിതാക്കള്‍ക്ക് തന്നെ കുട്ടികളെ ജനിതമായ മാറ്റങ്ങളോടെ സൃഷ്ടിക്കാനാവും. അവര്‍ക്ക് കുട്ടികള്‍ക്ക് എന്തൊക്കെ ഫീച്ചറുകള്‍ വേണമെന്ന് തീരുമാനിക്കാനാവുമെന്നുമാണ് ഇയാള്‍ പ്രവചിക്കുന്നത്.
കുട്ടികളുടെ നിറം, ഉയരം, എന്ത് ഭൂഖണ്ഡത്തില്‍ നിന്നുള്ള ചര്‍മം വേണം, തദ്ദേശീയത എന്താവണം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം മാതാപിതാക്കള്‍ക്ക് തീരുമാനിക്കാനാവുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. ടിക് ടോക്കില്‍ 26000 ഫോളോവേഴ്‌സ് ഈനോ അലാറിച്ചിനുണ്ട്. നേരത്തെയും ഇയാളുടെ പ്രവചനങ്ങള്‍ വൈറലായിരുന്നു.
ഭൂമിക്ക് ഭാവിയില്‍ വന്‍ അപകടങ്ങള്‍ വരാനുണ്ടെന്ന മുന്നറിയിപ്പാണ് ഇയാള്‍ നല്‍കിയത്. താന്‍ ഭാവിയില്‍ നിന്ന് യാത്ര ചെയ്ത് വന്ന ടൈം ട്രാവലറാണ്. ഏതൊക്കെ വര്‍ഷത്തില്‍ ഭൂമിയില്‍ എന്തെല്ലാം കാര്യങ്ങള്‍ സംഭവിച്ചുവെന്ന് തനിക്കറിയാം. അതുകൊണ്ടാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നതെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്.
ഭൂമിയില്‍ അന്യഗ്രഹജീവികള്‍ എത്തുമെന്നും, മറ്റൊരു ഗ്രഹത്തിലേക്കുള്ള പോര്‍ട്ടല്‍ ഭൂമിയിലുണ്ടാവുമെന്നും, ഭൂമിയെ പോലെ മറ്റൊരു ഗ്രഹത്തെ കണ്ടെത്തുമെന്നും ഇയാള്‍ പ്രവചിച്ചതാണ്. നമ്മുടെ ജീനിലുണ്ടാവുന്ന ജനിതമായ പ്രശ്‌നങ്ങളെ നേരിടാന്‍ സഹായിക്കുന്ന കാര്യങ്ങളാണ് ഇനി ഭൂമിയില്‍ ഉടന്‍ വരാന്‍ പോകുന്നത്.
കുട്ടികളെ ഏറ്റവും മികച്ച ഫീച്ചറുകളോടെ തന്നെ ഇനി മാതാപിതാക്കള്‍ക്ക് തിരഞ്ഞെടുക്കാം. അവരുടെ മൊത്തം ലുക്ക് എങ്ങനെ വേണമെന്നും രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാവുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. ഈ വീഡിയോയ്ക്ക് 1300 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. നവംബര്‍ ഡിസംബര്‍ മാസത്തിലായിട്ടാണ് ഇവ സംഭവിക്കാന്‍ പോകുന്നതെന്നും ഇയാള്‍ പ്രവചിച്ചു.


Click it and Unblock the Notifications