Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിനെ വധിക്കും, ലോകത്ത് വന്‍ നാശങ്ങളുണ്ടാവും, 2024ല്‍ ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് ബാബ വംഗ

ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയെ അറിയാത്തവരായി ആരുമുണ്ടാവില്ല. അവരുടെ പ്രവചനങ്ങള്‍ പലതും ഇതിനോടകം യാഥാര്‍ത്ഥ്യമായിട്ടുണ്ട്. 26 വര്‍ഷം മുമ്പ് മരിച്ചെങ്കിലും ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ അവരെ നേരത്തെ തന്നെ പ്രവചിച്ചിട്ടുണ്ട്. അതുകൊണ്ട് ജ്യോതിഷത്തില്‍ വരുടെ പ്രവചനത്തിന് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. അതുകൊണ്ട് ഓരോ വര്‍ഷവും അവരുടെ പ്രവചനങ്ങള്‍ വീണ്ടും ചര്‍ച്ചയാവാറുണ്ട്.

ഇപ്പോള്‍ ബാബ വംഗ 2024ല്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. വന്‍ അപകടങ്ങള്‍ എല്ലാം ഇതിലുണ്ട്. ഇവ വൈറലായി മാറിയിരിക്കുകയാണ്. അതൊന്ന് പരിശോധിക്കാം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് നേരെയുള്ള വധശ്രമമാണ് ബാബ വംഗ പ്രവചിച്ചിരിക്കുന്നത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ പുടിന് നേരെ വധശ്രമമുണ്ടായിരുന്നുവെന്ന് ക്രെംലിന്‍ വെളിപ്പെടുത്തിയിരുന്നു.

baba-vanga

എന്നാല്‍ പുടിനെ റഷ്യയില്‍ നിന്നുള്ള ഒരാള്‍ തന്നെ അടുത്ത വര്‍ഷം വധിക്കുമെന്നും പ്രവചനത്തിലുണ്ട്. ദ മിറര്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യൂറോപ്പിലാകെ തീവ്രവാദ ആക്രമണങ്ങള്‍ അലയടിക്കുമെന്നും പ്രവചനത്തിലുണ്ട്. ഒരു വമ്പന്‍ രാജ്യം ജൈവായുധം പരീക്ഷിക്കുകയോ അതല്ലെങ്കില്‍ ജൈവായുധ ആക്രമണം നടത്തുകയോ ചെയ്യും. യൂറോപ്പില്‍ തീവ്രവാദി ആക്രമണമുണ്ടാകുമെന്നും ബാബ വംഗ പ്രവചിക്കുന്നു.

2024നെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളാണ്. ഭയപ്പെടുത്തുന്ന കാലാവസ്ഥ സംബന്ധമായ ദുരന്തങ്ങള്‍ വരും. പ്രകൃതി ദുരന്തങ്ങള്‍ അടുത്ത വര്‍ഷം ലോകത്ത് ദുരന്തങ്ങള്‍ വിതയ്ക്കുമെന്നും ബാബ വംഗ പറയുന്നു. ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തരിപ്പണമാക്കുന്ന സാമ്പത്തിക പ്രതിസന്ധി അടുത്ത വര്‍ഷമുണ്ടാകും.

പല രാജ്യങ്ങളുടെയും കടബാധ്യത വന്‍ തോതില്‍ വര്‍ധിക്കുന്നതും, രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയും ഈയൊരു സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ഇത് ആഗോള വിപണിയെ തന്നെ കാര്യമായി ബാധിക്കും. അമേരിക്കയെ കേന്ദ്രീകൃതമായ സാമ്പത്തിക ശക്തി ഏഷ്യന്‍ മേഖലയിലേക്ക് മാറുന്നതും ഇതിനൊരു കാരണമാകാം.

ഭൂമിയുടെ അച്ചുതണ്ടില്‍ നിന്നൊരു വ്യതിചലനമുണ്ടാകുമെന്നും കാലാവസ്ഥ വ്യതിയാനവും, റേഡിയേഷന്‍ തോത് വര്‍ധിക്കുകയും ചെയ്യുമെന്ന് ബാബ വംഗ പറയുന്നു. അതേസമയം സൈബറാക്രമണങ്ങളിലും വലിയ വര്‍ധനവുണ്ടാകും. പവര്‍ ഗ്രിഡുകള്‍, വാട്ടര്‍ പ്ലാന്റുകള്‍ എന്നിവയെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ ലക്ഷ്യമിടുമെന്നും, അത് ദേശീയ സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്നും പ്രവചനത്തിലുണ്ട്.

മെഡിക്കല്‍ മേഖലയില്‍ വലിയ കണ്ടെത്തലുകള്‍ ഉണ്ടാവുമെന്നും ബാബ വംഗ പറയുന്നു. അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സ കണ്ടെത്തും. അതുപോലെ ക്യാന്‍സറിന് അടുത്ത വര്‍ഷം മരുന്ന് കണ്ടെത്തുമെന്നും ബാബ വംഗ പ്രവചിക്കുന്നു. ക്വാണ്ടം കമ്പ്യൂട്ടിംഗിലും അതുപോലെ വലിയൊരു കണ്ടെത്തലുണ്ടാവുമെന്നും പ്രവചനത്തിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+