തരൂരിന്റെ മുടിക്കെന്താ ഇത്ര പ്രത്യേകത; ബംഗ്ലാദേശിലെ കണക്ക് ടീച്ചറുടെ കണ്ടെത്തല്‍ വൈറല്‍
വളരെ സുന്ദരനായ, ഒഴുക്കോട് കൂടി ഇംഗ്ലീഷ് സംസാരിക്കുന്ന രാഷ്ട്രീയക്കാരനാണ് ശശി തരൂര്‍ എന്നാണ് പൊതുവേ പറയാറുള്ളത്. അദ്ദേഹത്തിന്റെ ഇംഗ്ലീഷിന് വലിയൊരു ഫാന്‍ബേസ് തന്നെയുണ്ട്...
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വന്നതോടെ ദേശീയ തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്നപേരാണ് തരൂരിന്റേത്.എന്നാല്‍ രാഷ്ട്രിയത്തില്‍ നിന്നും മാറി അദ്ദേഹത്തിന്റെ പേര് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഒരു അന്താരാഷ്ട്ര തലത്തിലുള്ള ചര്‍ച്ച എന്നുവേണമെങ്കില്‍ പറയാം. സംഭവം എന്താണെന്ന് വിശദമായിത്തന്നെ പറയാം.

നേരത്തെ പറഞ്ഞതുപോലെ തരൂര്‍ തന്റെ വിശാലമായ പദസമ്പത്തിന് പേരുകേട്ട ആളാണ്. ഇക്കാരണത്താല്‍ നിരവധി തവണ അദ്ദേഹത്തം തലക്കെട്ടുകളിലും ഇടം നേടിയിട്ടുണ്ട്. എന്നാല്‍, ഇത്തവണ തരൂര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് തന്റെ മുടിയുടെ പേരിലാണ്. തരൂര്‍ തന്നെയാണ് തന്റെ തലവരെയെക്കുറിച്ച് ബംഗ്ലാദേശ് ഗണിതശാസ്ത്ര അധ്യാപകനില്‍ നിന്ന് തനിക്ക് ലഭിച്ച കത്ത് പങ്കുവെച്ചത്.

തരൂരിന്റെ ഹെയര്‍ലൈന്‍ 'നല്ല ക്വാര്‍ട്ടിക് ഫിറ്റ്' ആണെന്ന് ടീച്ചര്‍ പറഞ്ഞു. അധ്യാപകനില്‍ നിന്ന് തനിക്ക് ലഭിച്ച കത്തിന്റെ ഉള്ളടക്കത്തിനൊപ്പം, ഒരു ക്വാര്‍ട്ടിക് ഫംഗ്ഷന്‍ കാണിക്കുന്നതിനായി ഹൈലൈറ്റ് ചെയ്ത തന്റെ മുടിയുടെ ചിത്രവും അദ്ദേഹം പങ്കിട്ടു. ഗണിതശാസ്ത്രത്തില്‍, ഒരു ക്വാര്‍ട്ടിക് ഫംഗ്ഷന്‍ നാലാം ഡിഗ്രി ബഹുപദമാണ്.

'ബംഗ്ലാദേശിലെ ധാക്കയിലെ ഗണിതശാസ്ത്ര അധ്യാപകന്‍ ജലജ് ചതുര്വേദിയില്‍ നിന്ന് ലഭിച്ച കത്ത്: 'ഗണിതശാസ്ത്രം അക്കങ്ങള്‍ക്കപ്പുറം പഠിപ്പിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗ്രേഡ് 12 ലെ ഗണിതശാസ്ത്ര മോഡലിംഗില്‍, നിങ്ങളുടെ ഹെയര്‍ലൈന്‍ നല്ല ക്വാര്‍ട്ടിക് ഫിറ്റാണെന്ന് ഞങ്ങള്‍ പര്യവേക്ഷണം ചെയ്തു. ദയവായി ചുവടെ ചിത്രം കാണുക, അത് ഉപയോഗിക്കാന്‍ മടിക്കേണ്ടതില്ല,' തരൂര്‍ ട്വീറ്റ് ചെയ്തു.

തരൂര്‍ ചിത്രം പങ്കുവെച്ചതിന് പിന്നാലെ അയ്യായിരത്തിലധികം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. ഒരുപാട് പേരാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 'ശശി തരൂരിന്റെ മനോഹാരിത ഒരിക്കലും മതിപ്പുളവാക്കുന്നതില്‍ പരാജയപ്പെടുന്നില്ല' എന്ന് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാള്‍ എഴുതി.

അതിനിടെ, മറ്റൊരു ഉപയോക്താവ് എഴുതി, 'ഫംഗ്ഷന്‍ വളരെ നീണ്ടതാണ്, പരിഹരിക്കുന്ന പ്രക്രിയ ദൈര്‍ഘ്യമേറിയതാണ്, പക്ഷേ മുടി രൂപകല്‍പ്പന നല്ലതാണ്, ഭാവി കോണ്‍ഗ്രസിന്റെ പ്രസിഡന്റിന് ആശംസകള്‍.' എന്നാണ് വേറെ ഒരാള്‍ കന്റ് ഇട്ടിരിക്കുന്നത്. അതിര്‍ത്തിയും കടന്നെത്തുന്ന സെന്‍സ് ഓഫ് ഹൂമര്‍ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നാണ് നടക്കുന്നത്. തരൂരിന്റെ 'തലവര' എന്താണെന്ന് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വരും എന്ന കാര്യം ഏറേക്കുറെ ഉറപ്പാണെങ്കിലും തരൂരിന് അഭിമാനിക്കാന്‍ പറ്റുന്നത് തന്നെയായിരിക്കും ഫലം എന്നാണ് പുറത്തുവരുന്ന വിവരം.












Click it and Unblock the Notifications