ഈ വസ്തുക്കൾ ലോക്കറിൽ സൂക്ഷിച്ചാൽ പണികിട്ടും!! എന്തൊക്കെ ലോക്കറിൽ സൂക്ഷിക്കാം.. അറിയാം
വില പിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാനാണ് ലോക്കർ ഉപയോഗിക്കാറുള്ളത്. സാധാരാണ ബാങ്ക് ലോക്കറിന്റെ സേവനം ആണ് നമ്മൾ പ്രയോചനപ്പെടുത്താറുള്ളത്. വ്യക്തികൾ മാത്രമല്ല കമ്പനികളും ക്ലബ്ബുകളും സംഘടനകളും ഒക്കെ ലോക്കർ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്. ലോക്കറിൽ വെയ്ക്കാൻ ചെറിയ തുക നമ്മൾ നൽകേണ്ടി വരും എങ്കിലും നമ്മുടെ വിലപിടിപ്പുള്ള സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാമല്ലോ. ലോക്കറിൽ എന്തൊക്കെയാണ് സൂക്ഷിക്കാൻ സാധിക്കുക, എന്തൊക്കെ ചട്ടങ്ങൾ ആണ് പിന്തുടരേണ്ടത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് നിലവിലുള്ള എല്ലാ ലോക്കർ ഉടമകളും പുതുക്കിയ ലോക്കർ കരാറാണ് പാലിക്കേണ്ടത്. പുതുക്കിയ കരാറുകൾ നടപ്പിലാക്കുന്നതിന് 2023 ഡിസംബർ 31 വരെ ആർ ബി ഐ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ബാങ്ക് ലോക്കറിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് ഇനി മുതൽ അനുവദനീയമല്ല
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ഉൾപ്പെടെ പുതുക്കിയ ലോക്കർ കരാറുകളിൽ പറഞ്ഞിരിക്കുത് പോലെ , ഈ ലോക്കറുകളിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് അനുവദനീയം അല്ല. ബാങ്ക് ലോക്കറുകൾ ആഭരണങ്ങളും രേഖകളും പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കുന്നത് പോലെയുള്ള നിയമാനുസൃതമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ആണ്.
പി എൻ ബിയുടെ പുതുക്കിയ ലോക്കർ കരാർ പ്രകാരം ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, മയക്ക് മരുന്ന്, നിരോധിത വസ്തുക്കൾ, നശിക്കുന്ന വസ്തുക്കൾ, റോഡിയോ ആക്ടീവ്പിഎൻബിയുടെ പുതുക്കിയ ലോക്കർ കരാർ പ്രകാരം, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ, നശിക്കുന്ന വസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, നിയമവിരുദ്ധ വസ്തുക്കൾ, അല്ലെങ്കിൽ ബാങ്കിനോ അതിന്റെ ഉപഭോക്താക്കൾക്കോ അപകടമോ ശല്യമോ ഉണ്ടാക്കുന്ന ഏതെങ്കിലും വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ബാങ്ക് ലോക്കറിൽ എന്തൊക്കെ സൂക്ഷിക്കാം..
സ്വത്ത്, രേഖകൾ, ആഭരണങ്ങൾ, ലോൺ രേഖകൾ, ജനന/ വിവാഹ സർട്ടിഫിക്കറ്റുകൾ, സേവിംഗ്സ് ബോണ്ടുകൾ, ഇൻഷൂറൻസ് പോളിസികൾ, പ്രധാനപ്പെട്ടരേഖകൾ എന്നിവ ബാങ്ക് ലോക്കറിൽ സൂക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications