ചോരയുറയ്ക്കുന്ന കൊലപാതകങ്ങള്‍ നടത്തിയ സുന്ദരിമാര്‍... കേട്ടാല്‍ ഞെട്ടും, ഞെട്ടിത്തരിക്കും!!!
ഒരാള്‍ കൊലപാതകം ചെയ്യുന്നത് ജന്മനാ കുറ്റവാളി ആയതുകൊണ്ടല്ല, അവരുടെ സാഹചര്യങ്ങള്‍ കൊണ്ട് കൂടിയാണ്. കൊലപാതക കേസില്‍ കുടുങ്ങിയ സുന്ദരിമാരെ കുറിച്ചാണ് വാര്‍ത്ത
കൊലപാതകം എന്നത് ഒരു കുറ്റകൃത്യമാണ്. അതിനും അപ്പുറത്തേയ്ക്ക് ഒരു ജീവന് പിഴുതെടുത്ത് കളയുന്ന നിശിതമായ കര്‍മം. ആരൊക്കെ കൊലപാതകിയാകും ആകില്ല എന്നൊന്നും പറയാന്‍ പറ്റില്ല. സാഹചര്യങ്ങളാണ് ആളുകളെ കുറ്റവാളികളാക്കുന്നത്.
എന്നാല്‍ കൊലപാതകിയുടെ മുഖം എന്ന് ചിന്തിക്കുമ്പോള്‍ പലപ്പോഴും അതി സുന്ദരികളായ സ്ത്രീകളുടെ മുഖങ്ങള്‍ ചിന്താമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടാറില്ല. അതെന്താ സുന്ദരികള്‍ക്ക് കൊലപാതകങ്ങള്‍ ചെയ്തുകൂടെ.
ലോകത്തെ ഞെട്ടിച്ച ചില കൊലപാതകങ്ങളെ കുറിച്ചാണ് ഇവടെ പറയുന്നത്. അത് ചെയ്തതാവട്ടെ അതീവ സുന്ദരിമാരും....

റോണ്ട ഗ്ലോവര്‍
മിസ് ഹോസ്റ്റണ് സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ത്ഥിയായിരുന്നു റോണ്ട ഗ്ലോവര്‍. അതി സുന്ദരി. എന്നാല്‍ അതി ക്രൂരമായ ഒരു കൊലപാതകവും ഇവര്‍ ചെയ്തിട്ടുണ്ട്.

കാമുകനെ വെടിവച്ച് കൊന്നു
സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ത്ഥി എന്നതിനേക്കാള്‍ വാര്‍ത്താപ്രാധാന്യം കിട്ടിയത് ഈ സംഭവത്തിനായിരുന്നു. റോണ്ട ഗ്ലോവര്‍ തന്റെ കാമുകന് ജിമ്മിയെ വെടിവച്ചു കൊന്നു. 10 തവണ വെടിയുതിര്‍ത്തു. 2004 ല്‍ ആയിരുന്നു സംഭവം. റോണ്ടയ്ക്ക് കിട്ടിയത് 46 വര്‍ഷത്തെ തടവ് ശിക്ഷ.

എകറ്ററീന
റഷ്യന്‍ സൗന്ദര്യധാമമാണ് എകറ്ററീന. 2012 ല്‍ മിസ് ഡാല്നെറെകെന്സ് ആയി തിരഞ്ഞെടുക്കപ്പെട്ട സുന്ദരി. മുന്‍ കാമുന്റെ മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു ഇവര്‍.

പ്രതികാരം
അതി ക്രൂരമായ ഒരു പ്രതികാരമായിരുന്നു ആ കൊലപാതകം. ബന്ധം തകര്‍ന്നതിന് മുന്‍ കാമുകന്റെ മകളെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുക. കാമുന്റെ രണ്ടാമത്തെ മകനേയും കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നത്രെ. 12 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇവര്‍ക്ക് ലഭിച്ചത്.

ഷാരോണ്‍
2003 ല്‍ മിസ് സാവന്ന ആയി തിരഞ്ഞെടുക്കപ്പെട്ട സുന്ദരിയാണ് ഷാരോണ്‍ നിക്കോള്‍. എന്നാല്‍ മാധ്യമ ശ്രദ്ധ കൂടുതല്‍ ലഭിച്ചത് കാമുകനെ വെടിവച്ച് കൊന്നപ്പോള്‍ ആയിരുന്നു.

സ്വയരക്ഷ
കാമുകനെ വെടിവച്ച് കൊന്ന കേസില്‍ ഷാരോണ്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍ സ്വയ രക്ഷയ്ക്ക് വേണ്ടി താന്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന വാദം അംഗീകരിക്കപ്പെട്ടു.

റൂത്ത് വാഞ്ചിറു
റൂത്ത് വാഞ്ചിറു കമാന്‍ഡ എന്നാണ് ഈ കെനിയന്‍ സുന്ദരിയുടെ പേര്. ഇപ്പോള്‍ പ്രായം 23 വയസ്സ്. റൂത്ത് സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചത് ജയില്‍ വച്ചായിരുന്നു. കാമുകനെ കുത്തിക്കൊന്നാണ് ജയിലില്‍ പോയത്.

ജയില്‍
കാമുകന് വന്ന ചില പ്രണയ സന്ദേശങ്ങളാണ് റൂത്തിനെ പ്രകോപിപ്പിച്ചത്. പിന്നെ ഒന്നും നോക്കിയില്ല കത്തിയെടുത്ത് കുത്തിക്കുത്തി കൊന്നു. അതിന് ശേഷം ജയിലില്‍ ആയി. അവിടെ നടന്ന സൗന്ദര്യ മത്സരത്തില്‍ മിസ് ലങ്കാട്ട പ്രിസണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications