ചര്‍മ്മം തിളങ്ങാന്‍ പക്ഷി കാഷ്ഠത്തിന്റെ ഫേഷ്യല്‍; സിനിമ താരങ്ങളുടെ സൗന്ദര്യ രഹസ്യം, വിപണിയില്‍ ഹിറ്റ്
ചര്‍മ്മം ഒന്ന് വാടിയാല്‍ അതില്‍ ആശങ്കപ്പെടുന്നവരാണ് പലരും. അതുകൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിനായി പല കാര്യങ്ങളും ചെയ്യുന്നവരാണ് ഭൂരിഭാഗവും. ചിലപ്പോഴൊക്കെ സൗന്ദര്യ സംരക്ഷണം ചെലവേറിയ ഒന്നാണ്. എന്നാല്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന പൊടിക്കൈകള്‍ ആ പ്രശ്നത്തിന് ഒരു പരിഹാരമാണ്. നമ്മുടെ ചര്‍മ്മം എന്നും ഓരോ പോലെ നിലനിര്‍ത്താന്‍ സാധിക്കുന്ന പല ഫേഷ്യലുകളും ഇന്നത്തെ കാലത്ത് വിപണിയില്‍ ലഭ്യമാണ്.
എന്നാല്‍ ഇപ്പോഴിതാ സൗന്ദര്യ സംരക്ഷണത്തിനായുള്ള ഒരു ഫേഷ്യലിനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഇടം നേടിയിരിക്കുന്നത്. ഈ ഫേഷ്യലിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ ആരായാലും ഒന്ന് ഞെട്ടും. മറ്റൊന്നുമല്ല, പക്ഷി കാഷ്ഠത്തില്‍ നിന്നും നിര്‍മ്മിച്ച ഒരു ഫേഷ്യലിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ജപ്പാനിലെ ദ്വീപായ ക്യൂഷുവില്‍ മാത്രം കാണപ്പെടുന്ന നൈംറ്റിംഗേല് എന്ന പക്ഷിയുടെ കാഷ്ഠമാണ് ഈ ഫേഷ്യലിന് വേണ്ടി ഉപയോഗിക്കുന്നത്. ചര്‍മ്മത്തില്‍ ഇത് ഉപയോഗിച്ച് ഫലം കണ്ടതോടെ ജപ്പാനിലുടനീളം വന്‍ ഡിമാന്‍ഡാണ് ഈ ഫേഷ്യലിന്. നൈറ്റിംഗേല്‍ പൂപ്പ് ഫേഷ്യല്‍ എന്നാണ് വിപണിയില്‍ ഈ ഫേഷ്യല്‍ അറിയപ്പെടുന്നത്. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ ഈ ഫേഷ്യല്‍ സഹായിക്കുന്നുണ്ടെന്നാണ് ഉപയോഗിക്കുന്നവര്‍ പറയുന്നത്.
നിരവധി സിനിമ താരങ്ങള്‍ അടങ്ങിയ സെലിബ്രേറ്റികള്‍ ഈ ഫേഷ്യലിന്റെ സ്ഥിരം ഉപഭോക്താക്കളാണെന്നാണ് ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പക്ഷിയുടെ കാഷ്ഠം കൊണ്ട് ഉണ്ടാക്കിയതാണെങ്കിലും അല്പം ചെലവ് കൂടുതലാണ്. ഈ ഫേഷ്യല്‍ ഒരു തവണ ഉപയോഗിക്കുന്നതിന് 14,000 രൂപയോളം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.
ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നത് പ്രകാരം, ജപ്പാനിലെ കബൂക്കി കലാകാരന്മാരാണ് ഈ പക്ഷി കാഷ്ഠം ഉപയോഗിച്ചുള്ള ചികിത്സ പുരാതന ജപ്പാനില്‍ ആരംഭിച്ചത്. നൈറ്റിംഗേല്‍ പക്ഷിയുടെ കാഷ്ഠം അവരുടെ ചര്‍മ്മത്തെ തിളങ്ങാന്‍ സഹായിക്കുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. ഈ കലാകാരന്മാര് വേദിയില്‍ കയറുമ്പോള്‍ മുഖത്ത് പുരട്ടുന്ന മേക്കപ്പില്‍ വലിയ തോതില്‍ ഈയമുണ്ടായിരുന്നു. ഇതിനൊരു പ്രതിവിധിയായാണ് അവര്‍ ഈ പക്ഷിയുടെ കാഷ്ഠം ഫേഷ്യലായി മുഖത്ത് പുരട്ടാന്‍ തുടങ്ങിയത്.
ഈ ഫേഷ്യല്‍ പുരട്ടുന്നതോടെ കലാകാരന്മാരുടെ മുഖത്തുള്ള മുറിവുകള്‍ ഉണങ്ങാന്‍ തുടങ്ങി. കൂടാതെ മുഖം കൂടുതല്‍ മൃദുവാകാനും തുടങ്ങി. എന്നാല്‍ നൈറ്റിംഗേല്‍ പൂപ്പ് ഫേഷ്യല്‍ എങ്ങനെ ചര്‍മ്മത്തെ തിളങ്ങാന്‍ സഹായിക്കുന്നു എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. വോഗ് മാഗസിന് അനുസരിച്ച്, നൈറ്റിംഗേല്‍ കാഷ്ഠത്തില്‍ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗ്വാനിന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ കറുത്ത പാടുകള്‍ കുറക്കാന്‍ സഹായിക്കുന്നു. നൈറ്റിംഗേലിന്റെ വിസര്‍ജ്ജനവും അരി തവിടും ചേര്‍ന്നതാണ്.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല











Click it and Unblock the Notifications