മിസ്‌കോള്‍ കണ്ടാല്‍ സ്ത്രീകള്‍ തിരിച്ചു വിളിക്കും; കാരണം അറിയണ്ടേ?
മിസ്ഡ് കോള്‍ സ്ത്രീകള്‍ക്ക് എന്നും ഭീഷണിയാണ്. എന്നാല്‍ അവര്‍ തന്നെയാണ് പലപ്പോഴും മിസ്ഡ്‌കോള്‍ വലയില്‍ പൊടുന്നനെ ചെന്നു വീഴുന്നതും. എട്ടുകാലികള്‍ ഇരപിടിക്കുന്ന മനോഭാവത്തോടെയാണ് ചിലര്‍ മിസ്ഡ്‌കോള്‍സ് തൊടുത്തു വിടുക.
മിസിഡ്‌കോളിലൂടെ പ്രണയത്തിലേക്ക് ചാടി വീഴുന്നവര്‍ക്കിടയില്‍ ചേര്‍ച്ചയോ പൊരുത്തങ്ങളോ ബാധകമല്ലെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. അവിടെ മറ്റൊന്നിനും സ്ഥാനമില്ല ശബ്ദത്തിന് മാത്രമാണ് സ്ഥാനം. എന്നാല്‍ ആ ബന്ധത്തിന് കെട്ടുറപ്പില്ലെന്ന് വരുമ്പോഴാണ് അധ:പതനങ്ങള്‍ സംഭവിക്കുന്നതും. മിസ്ഡ് കോളിലൂടെ സ്ത്രീകളെ പെട്ടെന്ന് വീഴ്ത്താന്‍ കഴിയുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമ്പോള്‍ ശാസ്ത്രീയമായ ചില കാരങ്ങള്‍ അതിന് ഉണ്ടെന്ന് കണ്ടെത്താനാകും.

പുതിയ വ്യക്തി
പ്രണയവുമായി കടന്നു വരുന്ന പുതിയ വ്യക്തി ജീവിതത്തിലെ എല്ലാ ശൂന്യതകളും നികത്തുന്നു എന്ന തോന്നല്‍ സൃഷ്ടിക്കുന്നുണ്ട്.

ദാമ്പത്യ സങ്കല്‍പ്പങ്ങള്‍
വിവാഹ ജീവിതത്തിലെ പ്രണയ രാഹിത്യം ദാമ്പത്യ സങ്കല്‍പ്പങ്ങള്‍ ഇടിഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. ഗള്‍ഫുകാരെ സംബന്ധിച്ചാണെങ്കില്‍ വിവാഹം കഴിഞ്ഞ ഉടന്‍ ഇണകള്‍ വേര്‍പിരിയേണ്ടി വരും. ഈ ശൂന്യതയിലേക്ക് കടന്നു വരുന്ന മിസിഡ്‌കോള്‍ വളരെ പെട്ടെന്നാണ് സ്ഥാനം പിടിക്കുക.

ശബ്ദം
കത്തിനോ ഇമെയിലുനോ ഇല്ലാത്ത ആകര്‍ഷണം കേള്‍വി എന്ന അനുഭവത്തിനുണ്ട്.

മനുഷ്യ സഹജം
തന്നെ ഒരാള്‍ സ്‌നേഹിക്കുന്നുണ്ട് എന്ന് കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇത് മനുഷ്യ സഹജമായ ദൗര്‍ബല്യവുമാണ്.

ആധുനിക ജീവിതം
ആധുനിക ജീവിതത്തില്‍ സ്ത്രീകള്‍ക്ക് കിട്ടിയ സാമ്പത്തിക സ്വാതന്ത്ര്യം ചെലവുള്ളതെങ്കിലും സെല്‍ഫോണ്‍ ബന്ധങ്ങളുടെ വ്യാപ്തി കൂട്ടുന്നു.

വസന്തങ്ങള്‍ക്കുള്ള ത്വര
ഒരു കുഞ്ഞ് ജനിക്കുന്നതോടെ ദാമ്പത്യത്തിന്റെ വസന്തം അണഞ്ഞുപോകുന്നതായാണ് പൊതുവെ കാണപ്പെടുന്നത്. തികച്ചും യാന്ത്രികമായി പോകുന്ന ആ ജീവിതത്തില്‍ പുതിയ വസന്തങ്ങള്‍ക്കായുള്ള ത്വര ഉണ്ടാകുന്നു.












Click it and Unblock the Notifications