ബംഗാളി കൂലിപ്പണിക്കാരന്‍ ഇനി കോടീശ്വരന്‍: അടിച്ചത് ഒരു കോടിയുടെ ലോട്ടറി, ഇനിയല്‍പ്പം ആഡംബരം
എല്ലാം മറന്ന് അൽപ്പം ആഡംബരമായി ജീവിക്കാന്‍ തന്നെയാണ് ലോട്ടറി ജേതാവിന്റെ തീരുമാനം

ലോട്ടറി എടുക്കുന്ന ശീലം അത്ര നല്ലതല്ലെങ്കിലും ചിലപ്പോഴെങ്കിലും സാധാരണക്കാരന്റെ ജീവിതത്തില്‍ ലോട്ടറി വലിയ മാറ്റങ്ങളായിരിക്കും സൃഷ്ടിക്കുക. അതിന് ഏറ്റവും വലിയ ഉദാഹരമാണ് കേരള സർക്കാറിന്റെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ സ്വന്തമാക്കിയ അനൂപിന്റെ ജീവിത്. ഒട്ടോറിക്ഷ ഡ്രൈവറായി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നതിനിടയിലാണ് 25 കോടി രൂപയുടെ സമ്മാനം ലഭിക്കുന്നത്.
സമ്മാനത്തുക അത്ര വലുത് അല്ലെങ്കിലും ബംഗാളിലെ മാള്‍ഡയില്‍ നിന്നും സമാനമായ ഒരു കഥയാണ് പുറത്ത് വരുന്നത്. തികച്ചും സാധാരണക്കാരനായ ഒരു വ്യക്തിക്കാണ് ഡിയർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത്.

ലോട്ടറി വിജയി ബംഗാളി തൊഴിലാളി
പ്രതാപ് മൊണ്ടലാണ് ആ ഭാഗ്യവാന്‍. കുടുംബത്തിന്റെ നിത്യ ചിലവിനായി മണ്ണി കിളക്കുന്ന ജോലിയില്‍ ഏർപ്പെടുന്ന വ്യക്തിയാണ് മൊണ്ടല്‍. നാട്ടില്‍ ജോലി കുറയുമ്പോള്‍ അന്യസംസ്ഥാനങ്ങളിൽ പോയി കുടുംബത്തിന് വേണ്ടി അധ്വാനിക്കും. ഏറെ പരിശ്രമിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വലിയ തോതില്‍ ഇദ്ദേഹത്തെ അലട്ടുകയും ചെയ്തിരുന്നു.

എന്നെങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷയില്‍ വല്ലപ്പോഴുമൊക്കെ ലോട്ടറിയെടുക്കുന്ന ശീലവും പ്രതാപ് മൊണ്ടലിനുണ്ട്. അങ്ങനെ കഴിഞ്ഞയാഴ്ച 120 രൂപയ്ക്ക് എടുത്ത ലോട്ടറിയാണ് പ്രതാപിന്റേയും കുടുംബത്തിന്റേയും ജീവിതം ആകെ മാറ്റിമറിച്ചത്. തനിക്കാണ് ഒന്നാം സമ്മാനമായ ഒരു കോടിയെന്ന് ഉറപ്പിക്കാന്‍ പല തവണ ഫലവുമായി ഒത്തുനോക്കിയെന്നാണ് പ്രതാപ് മൊണ്ടാല്‍ പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ലോട്ടറി
പാവപ്പെട്ട ദിവസക്കൂലിക്കാരന്റെ കുടുംബത്തിന് ഒരിക്കലും ചിന്തിക്കാനാകുമായിരുന്നില്ല ഇത്ര വലിയ സമ്മാനം. കഴിഞ്ഞ ശനിയാഴ്ചയാണ് ലോട്ടറി എടുക്കുന്നത്. 120 രൂപ മുടക്കി ലോട്ടറി എടുത്ത കാര്യം കുടുംബത്തില്‍ ആരോടും പറയാതെ വീട്ടില്‍ വന്ന് കിടിക്കുകയായിരുന്നു ജേതാവ്. ഗ്രാമത്തിലെ ലോട്ടറി വിൽപനക്കാരനാണ് പ്രതാപ് മണ്ഡലിന്റെ വിജയത്തെക്കുറിച്ച് ആദ്യം അറിയുന്നത്.
Peanuts Benefits: മുടികൊഴിച്ചില്‍ ഇനിയൊരു പ്രശ്നമല്ല; പരിഹാരമായി നിലക്കടലയുണ്ട്

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ലോട്ടറി വിൽപനക്കാരൻ പ്രതാപിന്റെ വീട്ടിലെത്തി ഉച്ചത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ഉറക്കമുണർന്നപ്പോൾ ലോട്ടറി വിൽപനക്കാരനെ കണ്ട് പ്രതാപും അമ്പരന്നു. 120 രൂപയ്ക്ക് താൻ വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചതായി വിൽപ്പനക്കാരന്റെ മുഖത്ത് നിന്ന് പ്രതാപ് മനസ്സിലാക്കുകയും ചെയ്തു.

മാലിക്‌ചക് പോലീസ് സ്‌റ്റേഷനിലെ ഭുബന്ത്‌ല
വിജയം ഉറപ്പിച്ച ഉടന്‍ തന്നെ പ്രതാപ് മണ്ഡല്‍ രാവിലെ മണിച്ചക് പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തി പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ട. ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളും പെൺമക്കളുമടങ്ങുന്ന പ്രതാപ് മണ്ഡലിന്റെ കുടുംബം മാലിക്‌ചക് പോലീസ് സ്‌റ്റേഷനിലെ ഭുബന്ത്‌ല ഏരിയയിലെ ഒരു സാധാരണ വീട്ടിലാണ് താമസിക്കുന്നത്.

സ്ഥിരമായി ലോട്ടറി വാങ്ങിക്കാറില്ലെങ്കിലും കഴിഞ്ഞ മൂന്ന് നാല് ദിവസമായി ചെറിയ തുകയ്ക്ക് ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. എന്റെ ജീവിതം മുഴുവൻ ദാരിദ്ര്യത്തിലായിരിക്കുമെന്ന് ഞാൻ കരുതി. ആൺകുട്ടികളെയും പെൺകുട്ടികളെയും നന്നായി വളർത്താൻ എനിക്ക് കഴിഞ്ഞില്ല. ഇനി ഞാൻ അവരെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കും. ഞാൻ ഒരു വീട് പണിയും. ഇനി നല്ല നിലയില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.

ദാരിദ്രമായിരുന്നതിനാല്‍ വളരെക്കാലം ആട്ടിറച്ചി കഴിച്ചിരുന്നില്ല. അതുകൊണ്ട് ഇപ്പോൾ എല്ലാം മറന്ന് അൽപ്പം ആഡംബരമായി ജീവിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. ഇനി കുറച്ച് ആട്ടിറച്ചിയൊക്കെ കഴിക്കണം. എന്നാൽ പണം എന്റെ അക്കൗണ്ടിൽ വരാത്തിടത്തോളം കാലം ഞാൻ വളരെ ഭയപ്പെടുന്നു. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ. അതിനാൽ, ആദ്യം ഞാൻ മണിച്ചക്ക് പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. അതിനിടെ, ലോട്ടറിയിൽ ഒരു കോടി രൂപ സമ്മാനം കിട്ടിയത് മുതൽ ബന്ധുക്കളും അയൽക്കാരും പ്രതാപിന്റെ വീട്ടിലേക്ക് ഒഴുകുകയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications