18 ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിട്ട് കമ്പനി, ജോലി നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം ഇങ്ങനെ
ബെംഗളൂരു: കമ്പനികളില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത് ഇപ്പോള്‍ വമ്പന്‍ കമ്പനികളില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതാണ്. ഗൂഗിളും, ആമസോണും പോലുള്ള പ്രമുഖ കമ്പനികള്‍ ആയിരങ്ങളെയാണ് ഇതിനോടകം പുറത്താക്കിയത്. അതുപോലെ ബെംഗളൂരു ഒരു പ്രമുഖ ഫിന്‍ടെക് ആപ്പ് കഴിഞ്ഞ ദിവസം 18 ജീവനക്കാരെയാണ് പുറത്താക്കിയത്. എന്നാല്‍ പുറത്താക്കിയവര്‍ക്ക് ഇപ്പോള്‍ കമ്പനി തന്നെ സഹായവും നല്‍കിയിരിക്കുന്നത്. അത് വൈറലായി മാറിയിരിക്കുകയാണ്.
സംഭവ് ജെയിന്‍, ഖുശ് തനേജ എന്നിവര്‍ ചേര്‍ന്നാണ് ഈ കമ്പനി രൂപീകരിച്ചത്. കമ്പനിയുടെ ഫോക്കസ് വ്യാപക വളര്‍ച്ചയില്‍ നിന്ന് ദീര്‍ഘകാല സുസ്ഥിരതയിലേക്ക് മാറിയെന്നും ഇവര്‍ പറയുന്നു. അതുകൊണ്ടാണ് ജീവനക്കാരെ മാറ്റിയതെന്നും ഇവര്‍ പറയുന്നു.അതേസമയം ജീവനക്കാര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതിനായി കമ്പനിയുടെ സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഇതാണ് വൈറലായിരിക്കുന്നത്.

ഇക്കാര്യം കമ്പനി ഉടമ സംഭവ് ജെയിന്‍ ട്വീറ്റ് ചെയ്തു. തന്റെ സ്റ്റാര്‍ട്ടപ്പായ ഫാം ജീവനക്കാരുടെ ബുദ്ധിമുട്ടേറിയ സമയത്ത് ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിടുന്നത് വളരെ കഠിനമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഇവര്‍ക്കെല്ലാം ഞങ്ങളുടെ സഹായമുണ്ടാവും. പുതിയ ജോലി കണ്ടെത്താന്‍ അവരെ ഫാം എന്നീ കമ്പനി സഹായിക്കുമെന്നും ജെയിന്‍ വ്യക്തമാക്കി. തന്റെ കമ്പനിക്കായി ഞങ്ങള്‍ നിയമിച്ച ജീവനക്കാര്‍ ഏറ്റവം തീവ്രമായ ആഗ്രഹങ്ങളോടെ ജോലി ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ ഇപ്പോഴത്തെ സാഹചര്യം മാറിയിരിക്കുകയാണ്. വളര്‍ച്ചയ്ക്കാണ് കൂടുതല്‍ പ്രാധാന്യം കമ്പനി നല്‍കുന്നത്. അതുകൊണ്ടാണ് ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നത്. അങ്ങേയറ്റത്തെ വിഷമം അതിലുണ്ട്. പുറത്താക്കുന്ന ജീവനക്കാരുടെ കഴിവില്‍ അങ്ങേയറ്റത്തെ വിശ്വാസമുണ്ട്. അവര്‍ക്ക് മറ്റ് കമ്പനികളില്‍ വലിയ വിജയങ്ങള്‍ നേടാനാവുമെന്നും സംഭവ് ജെയിന്‍ പറഞ്ഞു.
പിരിച്ചുവിടുന്ന ജീവനക്കാര്‍ വലിയ സംഭാവനകളാണ് കമ്പനിക്ക് നല്‍കിയത്. അതില്‍ അവരോട് നന്ദിയുണ്ട. ഈ ജീവനക്കാരെ പുറത്താക്കുന്നതില്‍ വലിയ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിരവധി കമ്പനികള്‍ ഇപ്പോള്‍ ജീവനക്കാരെ തേടുന്നുണ്ടാവും. ഈ ജീവനക്കാര്‍ അവര്‍ക്കൊരു മുതല്‍ കൂട്ടാവുമെന്നും ജെയിന്‍ പറഞ്ഞു.അതേസമയം ജെയിന്റെ ട്വീറ്റ് വൈറലായെങ്കിലും എല്ലാവരിലും നിന്നും പിന്തുണ കമ്പനിക്ക് ലഭിച്ചിട്ടില്ല.
പ്രഥമം ജനങ്ങള്‍ എന്ന കമ്പനിയുടെ അവകാശവാദത്തെയും ചിലര്‍ ചോദ്യം ചെയ്തു. ഒരു കമ്പനി അവരുടെ ജീവനക്കാരെ ശരിക്കും ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ ഒരിക്കലും പിരിച്ചുവിടില്ലെന്നും ട്വിറ്റര്‍ യൂസര്‍മാര്‍ ചൂണ്ടിക്കാണിച്ചു. കമ്പനി ജീവനക്കാരോട് കരുണ കാണിക്കാന്‍ തയ്യാറാവണം. ഒരു കാരണവുമില്ലാതെ ജീവനക്കാരെ പിരിച്ചുവിടരുതെന്നും ഒരു യൂസര്‍ കുറിച്ചു. ഇതിനിടെ നൗ ആന്‍ഡ് മീ എന്ന പ്രമുഖ കമ്പനി പിരിച്ചുവിടപ്പെട്ട ജീവനക്കാരെ ജോലിക്കെടുക്കാമെന്നും കമന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications