കമ്പനി ജോലി വിട്ട് ബംഗളൂരുവില്‍ സമൂസ വില്‍പ്പനയിലേക്ക്: ഇന്ന് മാസ വരുമാനം 45 കോടി

രുചിയിലും കൂട്ടുകളിലും പ്രദേശങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസം ഉണ്ടെങ്കിലും ഇന്ത്യക്കാരുടെ ജനപ്രിയ ലഘുഭക്ഷണങ്ങളില്‍ ഒന്നാണ് സമൂസ. താരതമ്യേന കുറഞ്ഞ വിലയില്‍ തട്ടുകടകളിലും റെയില്‍വേ സ്റ്റേഷനുകളിലുമൊക്കെ ധാരാളമായി സമൂസ ലഭിക്കുന്നത്. സമൂസ വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഇവരെല്ലാം തന്നെ വലിയ തോതിലുള്ള വരുമാനം ഇല്ലാതെ ചെറിയ ലാഭത്തില്‍ മാത്രം പ്രവർത്തിച്ച് പോവുന്നവരാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥയാണ് ബെംഗളൂര ആസ്ഥാനായി പ്രവർത്തിക്കുന്ന ദമ്പതികള്‍ക്ക് പറയാനുള്ളത്.
നിധി സിങ്ങും ഭർത്താവ് ശിഖർ വീർ സിംഗുമാണ് കഥയിലെ താരങ്ങള്‍. ഇരുവരും 2016-ലാണ് ബെംഗളൂരുവിൽ തങ്ങളുടെ സമൂസ ഷോപ്പ് ആരംഭിക്കുന്നത്. ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലിക്ക് പകരം സമോസ വിൽക്കാൻ ഈ രണ്ട് വിദ്യാസമ്പന്നരും തീരുമാനിച്ചപ്പോള്‍ സംശയത്തോടെ നോക്കിയവരും എതിർപ്പ് ഉന്നയിച്ചവരും നിരവധിയായിരുന്നു. എന്നാല്‍ ഇപ്പോൾ അവർ കോർപ്പറേറ്റ് ജോലിയേക്കാള്‍ കൂടുതൽ സമ്പാദിക്കുന്നു എന്നുവെന്നതാണ് യാഥാർത്ഥ്യം.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 'സമൂസ' വിറ്റ് ദമ്പതികൾ പ്രതിദിനം 12 ലക്ഷം രൂപയാണ് സമ്പാദിക്കുന്നത്. കച്ചവടത്തിനായി ഒരു വലിയ അടുക്കളയുടെ സ്ഥലം ആവശ്യമാണെന്ന് തോന്നിയപ്പോൾ, ഇരുവരും അവരുടെ അപ്പാർട്ട്മെന്റ് വിറ്റ് ആ പണം കൊണ്ട് ബെംഗളൂരുവിൽ ഒരു ഫാക്ടറി വാടകയ്‌ക്കെടുത്തായിരുന്നു പ്രവർത്തനം. ഹരിയാന സ്വദേശികളായ ദമ്പതികള്‍ താമസിയാതെ 80 ലക്ഷം രൂപ മുടക്കി ഒരു വലിയ അടുക്കള നിർമ്മിക്കുകയും പ്രവർത്തനം വിപുലീകരിക്കുകയും ചെയ്തു.
'സമോസ സിംഗ്' എന്നപേരില്‍ ആരംഭിച്ച സ്ഥാപനം പതിയെ ജനങ്ങളുടെ ഇഷ്ട ഭക്ഷണ കേന്ദ്രമായി മാറുന്നതാണ് പിന്നീട് കണ്ടത്. റിപ്പോർട്ടുകൾ പ്രകാരം, സമോസ സിംഗ് പ്രതിമാസം 30,000 സമൂസകൾ വിൽക്കുന്നു, അവയുടെ വിറ്റുവരവ് 45 കോടി രൂപയാണ്, അതായത് പ്രതിദിനം ഏകദേശം 12 ലക്ഷം രൂപ.
കുരുക്ഷേത്ര സർവകലാശാലയിൽ നിന്ന് ബയോടെക്‌നോളജിയിൽ ബി-ടെക് പഠിക്കുന്നതിനിടെയാണ് ശിഖറും നിധിയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ കണ്ടുമുട്ടല്‍ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും നയിച്ചു. ഹൈദരാബാദിൽ നിന്ന് എംടെക്കിന് ശേഷം ചേർന്ന ബയോകോണിൽ പ്രിൻസിപ്പൽ സയന്റിസ്റ്റായിരിക്കെയാണ് ശിഖർ ജോലി ഉപേക്ഷിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗുരുഗ്രാം ആസ്ഥാനമായുള്ള ഫാർമ കമ്പനിയിൽ ബിസിനസ് ഡെവലപ്‌മെന്റ് അസോസിയേറ്റ് ജോലി ചെയ്യുമ്പോഴായിരുന്നു നിധി ജോലി ഉപേക്ഷിക്കുന്നത്.
Vastu Tips: സൂര്യന്‍ അസ്തമിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്യാനേ പാടില്ല, ചെയ്താല്‍...
-
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications