Get Updates
Get notified of breaking news, exclusive insights, and must-see stories!

Video:ക്ഷീണിച്ചിട്ടും നടപ്പുതുടര്‍ന്ന് സോണിയ, സ്‌നേഹപൂര്‍വ്വം കൈപിടിച്ചു നിര്‍ത്തി കാറില്‍ കയറ്റി രാഹുല്‍

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ആവേശകരമായി യാത്ര മുന്നോട്ട് പോവുകയാണ്. കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര കേരളത്തിലെത്തി പിന്നീട് കര്‍ണാടകയില്‍ പ്രവേശിക്കുകയായിരുന്നു. മുഴുവൻ സമയവും രാഹുല്‍ ഗാന്ധി യാത്രയ്‌ക്കൊപ്പമുള്ളത് തന്നെയാണ് ഭാരത് ജോഡോയുടെ പ്രധാന ആകര്‍ഷണം. വന്‍ സ്വീകാര്യതയാണ് രാഹുല്‍ ഗാന്ധിക്ക് യാത്രയ്ക്കിടെ ലഭിക്കുന്നത്.

പ്രായഭേദമന്യേ ആണ് അദ്ദേഹത്തെ കാണാന്‍ ആളുകള്‍ എത്തുന്നത്. ചെറിയ കുട്ടികളും പ്രായമായവരുമൊക്കെ രാഹുലിനെ കാണാന്‍ എത്തുന്നുണ്ട്. അദ്ദേഹം തന്നെ കാണാനെത്തുന്നവരോട് പെരുമാറുന്ന രീതി വളരെയേറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ കര്‍ണാടകയിലെ യാത്രയിലും രാഹുലിന്റെ കരുതല്‍ വ്യക്തമാക്കുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കര്‍ണാടകയിലെ യാത്രയില്‍ സോണിയ ഗാന്ധിയും ഉണ്ടായിരുന്നു.

1

ആരോഗ്യ പ്രശ്നങ്ങൾ വക വെയ്ക്കാതെയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ എത്തിയത്. യാത്രയ്ക്കൊപ്പം നടന്ന സോണിയ ​ഗാന്ധിക്ക് ക്ഷീണം അനുഭവപ്പെട്ടെങ്കിലും തുടർന്നും നടക്കുകയായിരുന്നു. എന്നാൽ സോണിയ ക്ഷീണിച്ചെന്ന് മനസിലാക്കിയ രാഹുൽ അമ്മയോട് കാറിൽ കയറാൻ പറയുന്നുണ്ട്.

2

എന്നാൽ സോണിയ വീണ്ടും നടക്കാൻ‌ ശ്രമിച്ചു. തൊട്ടുപിന്നാലെ രാഹുൽ അമ്മയുടെ കൈ പിടിച്ച് നിർബന്ധിച്ച് കാറിൽ കയറ്റി. നടന്നത് മതിയെന്ന് രാഹുൽ പറയുമ്പോൾ അത് കേൾക്കാതെ മുന്നോട്ടുനടക്കുന്ന സോണിയയെയും വിഡിയോയിൽ കാണാം. കേരളത്തി ആരോഗ്യപ്രശ്നങ്ങൾ വകവയ്ക്കാതെ എത്തിയ ഉമ്മൻ ചാണ്ടിയെയും രാഹുൽ നിർബന്ധിച്ച് കാറിൽ കയറ്റിയിരുന്നു.

3

കർണാടകയിലൂടെ യാത്ര പുരോഗമിക്കുമ്പോഴാണ് സോണിയയും രാഹുലിനൊപ്പം ഇന്ന് രാവിലെ നടന്നത്. നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകുമെന്നും സൂചനകളുണ്ട്. സോണിയയും പ്രിയങ്കയും കർണാടകയിലെ യാത്രയില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും നേരത്തേ അറിയിച്ചിരുന്നു.

4

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ പദയാത്ര വെള്ളിയാഴ്ച ആണ് കർണാടകയിൽ പ്രവേശിച്ചത്. 21 ദിവസമെടുത്ത് 511 കിലോമീറ്ററോളം കർണാടകയിലൂടെ കടന്നുപോകും. അഞ്ചു മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് യാത്ര അവസാനിക്കുക.

5

ഭാരത് ജോഡോ യാത്രയ്‌ക്കിടെ തിക്കിലുംതിരക്കിലും പെട്ട് നിലത്തുവീണ പെൺകുട്ടിയെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. പിടിച്ചെഴുന്നേൽപ്പിച്ച് പരിചരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ത്രിവർണ പതാകയുമായി യാത്രയിൽ പങ്കെടുക്കുന്നതിനിടെ നിലത്തുവീണ പെൺകുട്ടിയെ സോണിയ ചേർത്തു പിടിക്കുന്നത് വിഡിയോയിൽ കാണാം. തൊട്ടടുത്തു നിൽക്കുന്ന രാഹുലും പെൺകുട്ടിയുയോട് കാര്യങ്ങൾ അന്വേഷിക്കുന്നതും കാണാം. വീണുപോയ പെൺകുട്ടിയെ ചേർത്തുനിർത്തി കാര്യങ്ങൾ അന്വേഷിച്ച് പരിചരിച്ച സോണിയയെയും രാഹുലിനെയും അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ...

6

കേരളത്തിലെ യാത്ര വളരെ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. യാത്രയ്ക്കിടെ തന്റെ കൂടെ നടന്നിരുന്നു കുട്ടിയുെടെ ചെരുപ്പ് അഴിഞ്ഞുപോയപ്പോൾ രാഹുൽ അത് ഇട്ടുകൊടുക്ക വീഡിയോയും വൈറലായിരുന്നു. അത് പോലെ യാത്രയ്ക്കിടെ ഹോട്ടലുകൾ താമസിക്കുന്നില്ലെന്ന രാഹുൽ ​ഗാന്ധി എടുത്ത തീരുമാനത്തിനും വലിയ രീതിയിലുള്ള അം​ഗീകാരമാണ് ലഭിച്ചത്. കണ്ടെയ്നറിലാണ് ഭാരത് ജോഡോയിൽ പങ്കെടുക്കുന്നവക്കായുള്ള താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. എന്തായാലും ഭരാത് ജോഡോ യാത്രയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+