Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: ഗോത്ര നർത്തകിമാര്‍ക്കൊപ്പം നൃത്തം വെച്ച് രാഹുല്‍; വീഡിയോ വൈറല്‍

ഹൈദരാബാദ്: ഭാരത് ജോഡോ യാത്ര പുരോ​ഗമിക്കുകയാണ്. രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന യാത്രയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാഹുലിന്റെ സാന്നിധ്യം തന്നെയാണ് യാത്രയുടെ ആകർഷണം. വളരെ സജീവമായിട്ടാണ് രാഹുൽ യാത്രയിൽ പങ്കെടുക്കുന്നതും

അദ്ദേഹത്തിന്റെ ആവേശം അണികളിലേക്കും ആവേശം പകർന്നുനൽകുകയാണ്. കന്യാകുമാരിയിൽ നിന്നാണ് യാത്ര തുടങ്ങിയത്. പ്രായം ആയവർ മുതൽ കുട്ടികൾ വരെ രാഹുൽ ​ഗാന്ധിയെ കാണാൻ വേണ്ടി എത്തുന്നുണ്ട്. ഇപ്പോൾ തെലങ്കാനയിലാണ് യാത്ര. ഭാരത് ജോഡോയുടെ പല വീഡിയോകളും വൈറലാവാറുണ്ട്. അത് പോലെ തെലങ്കാനയിൽ നിന്നും ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി

1

ഭാരത് ജോഡോ യാത്രയ്ക്കിടെ ഗോത്രവര്‍ഗ നര്‍ത്തകിമാർക്കൊപ്പം രാഹുൽ ​ഗാന്ധി നൃത്തം ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. തെലങ്കാനയിലെ ഭദ്രാചലത്തിലാണ് സംഭവം. യാത്രയുടെ സ്വീകരണത്തിന്റെ ഭാഗമായി ഒരുക്കിയ ഗോത്രകലാകാരീ- കലാകാരന്മാരുടെ നൃത്തത്തിനൊപ്പമാണ് രാഹുല്‍ഗാന്ധിയും ചുവടുവെച്ചത്. നടന്നുപോകവെ ഗോത്രവർ​ഗ നർത്തകരെ കണ്ട രാഹുല്‍ ഗാന്ധി അവര്‍ക്കൊപ്പം ചേരുകയായിരുന്നു.

2

പരമ്പരാഗത വസ്ത്രം അണിഞ്ഞില്ലെങ്കിലും രാഹുലിന്റെ തലയില്‍ കലാകാരന്മാരില്‍ ഒരാള്‍ കൊമ്പ് ഘടിപ്പിച്ച കിരീടം വച്ചുകൊടുത്തു. തുടര്‍ന്ന് ഇവരുടെ കൈയില്‍ പിടിച്ച് പരമ്പരാഗത ഗോത്ര നൃത്തച്ചുവടുകള്‍ വയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ രാഹുല്‍ ഗാന്ധി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

3

'നമ്മുടെ കാലാതീതമായ സംസ്‌കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും കലവറകളാണ് ഗോത്രവര്‍ഗക്കാര്‍. കൊമ്മു- കോയ ആദിവാസി നര്‍ത്തകികള്‍ക്കൊപ്പം താനും ചുവടുവച്ചു. അവരുടെ കല അവരുടെ മൂല്യങ്ങളാണ് പ്രകടിപ്പിക്കുന്നത്. അതില്‍ നിന്ന് നാം പാഠമുള്‍ക്കൊള്ളുകയും അവയെ സംരക്ഷിക്കുകയും വേണം' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

4


ഇതുപോലെ നേരത്തെ കർണാടകയിൽ ഒരു കുട്ടിക്കൊപ്പം പുഷ് അപ് എടുക്കുന്ന രാഹുൽ ​ഗാന്ധിയുടെ വീഡിയോ വൈറലായിരുന്നു. അതുപോലെ കർണാടകയിൽ മഴയത്ത് നിന്ന് സംസാരുന്ന രാഹുലിന്റെ വീഡിയോയും വൈറലായിരുന്നു.
സെപ്തംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അടുത്ത വർഷം കശ്മീരിൽ അവസാനിക്കും. യാത്ര തമിഴ്നാടിനു പിന്നാലെ കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങളിൽ ഇതിനോടകം കടന്നുപോയി. യാത്രയുടെ അടുത്ത ഘട്ടം മഹാരാഷ്ട്രയിൽ നടക്കും. എല്ല് സ്ഥലങ്ങളിൽ നിന്നും വളരെ നല്ല സ്വീകരണമാണ് യാത്രയ്ക്ക് ലഭിക്കുന്നത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+