Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യം മലയാളി ഉൾപ്പെടെ 4 പേർക്ക്; 50,000 ദിർഹം സ്വന്തം

ബി​ഗ് ടിക്കറ്റിലൂടെ വീണ്ടും മലയാളി ഉൾപ്പെടെ ഉള്ളവർക്ക് ഭാ​ഗ്യം. കഴിഞ്ഞ ആഴ്ചയിലെ വിജയികളിൽ ഒരു ആർക്കിടെക്റ്റ്, വിരമിച്ച എ ഡി എൻ ഒ സി ജീവനക്കാരൻ, ഒരു ഡ്രൈവർ, മീഡിയ സ്പെഷ്യലിസ്റ്റ് എന്നിവരുണ്ട്. ആദ്യ ബി​ഗ് ടിക്കറ്റിലൂടെ ഇറാനിൽ നിന്നുള്ള ആർക്കിടെക്റ്റ് ഷെർമിൻ സാബെർ ഹൊസെനിക്ക് 50000 ദിർഹമാണ് ഷെർമിൻ സാബെർ ഹൊസൈനി നേടിയത്.

15 മില്യൺ ദിർഹത്തിന്റെ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ് പരസ്യം ഇൻസ്റ്റ​ഗ്രാമിൽ കണ്ടാണ് ​ഗെയിം കളിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. സ്വന്തം ബിസിനസ് തുടങ്ങാൻ പണത്തിനായുള്ള അന്വേഷണത്തിലായിരുന്നു ഷെർമിൻ. തൊട്ടടുത്ത ദിവസമാണ് വിജയി ആണെന്ന് അറിയിച്ച് കൊണ്ടുള്ള ഫോൺ ലഭിച്ചത്.

big
എഎൻഒസി ജീവനക്കാരനായിരുന്ന അഹമ്മദ് ഇസ ഇബ്രാ​ഹിമാണ് മറ്റൊരു വിജയി. 1981 മുതൽ അബുദാബിയിൽ താമസമാണ്. അബുദാബി വിമാനത്താവളത്തിൽ നിന്നാണ് അഹമ്മദ് പതിവായി ടിക്കറ്റെടുക്കുക. കടം വീട്ടാനാണ് സമ്മാനത്തുക ഉപയോ​ഗിക്കുക. കുറച്ച് പണം കുട്ടികൾക്ക് സമ്മാനമായി നൽകും. ഭാര്യയ്ക്ക് സ്വർണം വാങ്ങാനായും ഉപയോ​ഗിക്കും. സമ്മാനം അടിക്കുമെന്ന് തനിക്കത് ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മുഹമ്മദ് അബ്ദുള്ള: ഡ്രൈവറായ മുഹമ്മദ് അബ്ദുള്ള ഇന്ത്യക്കാരനാണ്. 35 വർഷമായി ​ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. നാല് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ടെന്ന് അദ്ദേഹം. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലാണ് സമ്മാനം. സമ്മാനത്തുക പങ്കുവെച്ച് തനിക്ക് കിട്ടിയ ഭാ​ഗം നാട്ടിലേക്ക് അയക്കാനാണ്. അബ്ദുള്ള ആ​ഗ്രഹിക്കുന്നത്.

മലയാളിയായ അഷ്റഫാണ് ഭാ​ഗ്യം ലഭിച്ച മറ്റൊരു ഭാ​ഗ്യശാലി. മീഡിയ സ്പെഷ്യലിസ്റ്റായി ജോലി നോക്കുകയാണ്. മൂന്ന് വർഷമായി സ്ഥിരമായി സുഹൃത്തുക്കൾക്കാെപ്പം അദ്ദേഹം ടിക്കറ്റ് എടുക്കാറുണ്ട്. സമ്മാനം അടിച്ച വിവരം അറിയച്ചുള്ള കോൾ ലഭിച്ചപ്പോൾ പ്രൊമോഷൻ ഓഫറിനെക്കുറിച്ച് പറയാനുള്ള കോൾ ആണെന്നാണ് കരുതിയതെന്ന് അഷ്റഫ് പറയുന്നു.

താനാണ് വിജയി എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും മൂന്ന് തവണ തിരികെ വിളിച്ച് ഉറപ്പിച്ചതിന് ശേഷമാണ് വിജയി ആണെന്ന് താൻ ഉറപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. ഓ​ഗസ്റ്റിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർക്ക് 15 മില്യൺ ദിർഹം സെപ്റ്റംബർ 3 ന് നേടാൻ അവസരമുണ്ട്. ക്യാഷ് പ്രൈസ് ടിക്കറ്റുകൾ എടുക്കുന്നവർക്ക് തൊട്ടടുത്ത ദിവസത്തെ ഇലക്ട്രോണിക് ഡ്രോയിലും പങ്കെടുക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+